/indian-express-malayalam/media/media_files/uploads/2020/06/Say-Namaste.jpg)
ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇളവുകൾ ലഭിച്ച് തുടങ്ങിയെങ്കിലും നമ്മളിൽ പലരും ഇപ്പോഴും അധികം പുറത്തിറങ്ങാൻ താൽപ്പര്യപ്പെടുന്നില്ല. ഓഫീസുകൾ പലതും ഇപ്പോഴും പൂർണമായും പ്രവർത്തിക്കാൻ തുടങ്ങിയതില്ല. തുറന്ന ഓഫീസുകളിൽ തന്നെ പല ജോലിക്കാരും ഇപ്പോൾ വർക്ക് ഫ്രം ഹോമിന് പ്രാധാന്യം നൽകുന്നവരാണ്. ഇത്തരത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് വീഡിയോ കോളിങ് ഒഴിച്ച് കൂടാനാകില്ല. ഇതിനായി സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് കൂടുതലും ഉപയോഗിച്ച് കാണുന്നത്. എന്നാൽ ഇവർക്കൊക്കെ ഇന്ത്യയിൽ നിന്ന് ഒരു പകരക്കാരനെത്തിയിരിക്കുകയാണ്, സേ നമസ്തേ.
സൂമിന്റെ സുരക്ഷ സംബന്ധിച്ച് ഒരു ഘട്ടത്തിൽ സംശയം ഉയർന്നപ്പോൾ സൂം ഉപയോഗിക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ കേന്ദ്രം വിലക്കിയിരുന്നു. പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയതാണ്. ഇതിന് പിന്നാലെ ഇന്ത്യയിലെ സ്റ്റാർട്ട്അപ്പ് കമ്പനികളോട് രാജ്യത്തിനായി സ്വന്തമായൊരു വീഡിയോ കോളിങ് ആപ്ലിക്കേഷൻ രൂപപ്പെടുത്താനും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് നിരവധി ആപ്ലിക്കേഷനുകളാണ് എത്തിയത്. അതിലൊന്ന് 'സേ നമസ്തേ' എന്ന മുംബൈ ആസ്ഥാനമാക്കിയ സ്റ്റാർട്ട്അപ്പ് കമ്പനി നിർമ്മിച്ച ആപ്ലിക്കേഷനാണ്.
Also Read: WhatsApp Payments: സന്ദേശം മാത്രമല്ല പണം അയക്കാനും വാട്സാപ്പ്, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ലഭ്യമാണ്. ഗ്രൂപ്പ് വീഡിയോ കോളുകൾക്ക് ഇന്ത്യൻ ഉപയോക്താക്കളെയാണ് ആപ്ലിക്കേഷനിലൂടെ നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.
ഒരേ സമയം 50ഓളം പേർക്ക് വീഡിയോ കോൺഫറൻസിങ്ങിലൂടെ കണ്ട് സംസാരിക്കാൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. അതോടൊപ്പം സ്ക്രീൻ ഷെയറിങ്, ടെക്സ്റ്റ് മോഡ്, ഫയൽ ഷെയറിങ് എന്നീ ഫീച്ചറുകളും ആപ്ലിക്കേഷനിലുണ്ട്. സൂമിന് സമാനമായി ഡെസ്ക്‌ടോപ്പിൽ നിന്നും ലാപ്ടോപ്പിൽ നിന്നും സ്ക്രീൻ ഷെയർ ചെയ്യുന്നതോടൊപ്പം അത്തരത്തിൽ ഷെയർ ചെയ്യുന്ന സ്ക്രീൻ മറ്റുള്ളവർക്കും ഉപയോഗിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും.
Also Read: കൊറോണ കാലത്ത് ഓൺലൈൻ പഠനം എളുപ്പമാക്കാൻ ചില വഴികൾ
വീഡിയോ കോളിലായിരിക്കുമ്പോൾ തന്നെ മെസേജ് അയച്ച് സംസാരിക്കാൻ സാധിക്കും. ഇതോടൊപ്പം പിഡിഎഫ്, ഓഡിയോ, വീഡിയോ, ഫൊട്ടോ സന്ദേശങ്ങളും കൈമാറാൻ സാധിക്കും. സൂമുമായി താരതമ്യം ചെയ്യുമ്പോൾ റൂം ക്രിയേറ്റ് ചെയ്യാനും ജോയിൻ ചെയ്യാനും വളരെ എളുപ്പമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.