ഹിന്ദി, തമിഴ്, പഞ്ചാബി, ബംഗാളി, മറാത്തി സംഗീത പ്രേമികൾക്കായി നൊസ്റ്റാൾജിക് സംഗീതാനുഭവം നെയ്തതിനുശേഷം, സരിഗമ കാർവാൻ മലയാളത്തിലേക്കും. എല്ലാ മലയാള, കർണാടക സംഗീത പ്രേമികൾക്കും ഒരു വിരുന്നാണ് കാർവാൻ മിനി മലയാളം.
ഇതിഹാസ കലാകാരന്മാരായ പ്രേം നസീർ, യേശുദാസ്, എം.എസ്.സുബുലക്ഷ്മി, സിക്കിൾ സിസ്റ്റേഴ്സ്, എൻ. രമണി, ഡോ.എം. ബാലമുരളികൃഷ്ണൻ, കുന്നകുടി വൈദ്യനാഥൻ തുടങ്ങി നിരവധി പേരുടെ സംഗീതമാണ് സരിഗമ കാർവാൻ ആസ്വാദകരിലേക്ക് എത്തിക്കുന്നത്. പ്രിയപ്പെട്ട ഗായകരുടെ പാട്ടുകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും മൂഡ് മാറുന്നതിനനസുരിച്ച് പാട്ട് മാറ്റാനുമെല്ലാം ഇത് നിങ്ങളെ സഹായിക്കും. പാട്ടുകൾ പ്ലേ ചെയ്യുന്നതിന് ഇന്റർനെറ്റ് ആവശ്യമില്ല, കൂടാതെ ശ്രവണ അനുഭവം തടസ്സപ്പെടുത്തുന്നതിന് പരസ്യ ഇടവേളകളുമില്ല.
5000 പ്രീ-ലോഡഡ് ഗാനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനു പുറമേ, എഎം / എഫ്എം, ബ്ലൂടൂത്ത്, ഓക്സ്, യുഎസ്ബി തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. ഒരു വർഷം വാറണ്ടിയോടൊപ്പം 5 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയും ഈ ഇൻ-വൺ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. പ്രീമിയം റെട്രോ രൂപവും വിപുലമായ ഉള്ളടക്ക ലൈബ്രറിയും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഇത് തീർച്ചയായും പ്രിയപ്പെട്ടവർക്കുള്ള മികച്ച സമ്മാനമാണ്.