സാംസങ്ങിന്റെ വാർഷിക സെയിലിൽ ഫോണുകൾക്കും ഇലക്ടോണിക് ഉപകരണങ്ങൾക്കും വമ്പിച്ച ഓഫർ. ഒക്ടോബർ 13 വരെയാണ് സെയിൽ. പഴയ മോഡലായ ഗ്യാലക്സി എസ് 9, ഗ്യാലക്സി നോട്ട് 9 അടക്കമുളള ഫോണുകൾക്ക് ഓഫറുണ്ട്. ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൻ ഡേയ്സിൽ പ്രഖ്യാപിച്ച ഓഫറുകൾ വാർഷിക സെയിലിലും തുടരും.
ഗ്യാലക്സി എസ് 9 സാംസങ് വാർഷിക സെയിൽ വഴി 29,999 രൂപയ്ക്ക് വാങ്ങാം. പുറകിൽ ഒറ്റ ക്യാമറയാണ് ഫോണിനുളളത്. അതേസമയം, ഗ്യാലക്സി എസ് 9 പ്ലസിന് പിന്നിൽ ഇരട്ട ക്യാമറയുണ്ട്. എന്നാൽ ഈ ഫോണിന് ഓഫറില്ല. 64 ജിബി സ്റ്റോറേജ് വെർഷന്റെ വില 57,900 രൂപയാണ്.
Read Also: ട്രിപ്പിൾ ക്യാമറയുമായി സാംസങ് ഗ്യാലക്സി A20s; വില 11,999 രൂപ
സാംസങ്ങിന്റെ പഴയ മോഡലായ ഗ്യാലക്സി നോട്ട് 9 പ്രോയുടെ 128 ജിബി വെർഷൻ 42,999 രൂപയ്ക്ക് ഓഫർ കാലയളവിൽ വാങ്ങാം. സാംസങ് ഗ്യാലക്സി വാച്ച് 46 എംഎം 23,990 രൂപയ്ക്കാണ് സെയിലിൽ ലഭിക്കുക. 42 എംഎം വെർഷൻ 19,990 രൂപയ്ക്ക് വാങ്ങാം. ഗ്യാലക്സി ഫിറ്റ് ബാൻഡ് മിഡ് റേഞ്ച് ഓപ്ഷന് 1000 രൂപ വിലക്കിഴിവുണ്ട്. 8,990 രൂപയാണ് ഇതിന്റെ വില. ഗ്യാലക്സി ഫിറ്റ് ഇ 100 രൂപ വിലക്കിഴിവിൽ 2,490 രൂപയ്ക്ക് വാങ്ങാം. 2,590 രൂപയാണ് യഥാർഥ വില.
സാംസങ് ടിവികൾക്കും ഓഫറുണ്ട്. ദി ഫ്രെയിം ടിവിക്ക് 84,999 രൂപയാണ് ഓഫർ കാലയളവിലെ വില. സാംസങ്ങിന്റെ സൂപ്പർ 6 സീരീസിലുളള സ്മാർട് ടിവികൾക്കും വിലക്കിഴിവുണ്ട്. 43 ഇഞ്ച് വെർഷന് 36,990 രൂപയും 55 ഇഞ്ച് ലെഡിന് 47,990 രൂപയും 55 ഇഞ്ച് വേരിയന്റിനു 52,990 രൂപയുമാണു വില.
Read Also: ഒക്ടോബറിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന ഫോണുകൾ
ഇതിനുപുറമേ തിരഞ്ഞെടുത്ത വീട്ടുപകരണങ്ങൾ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നിവയുടെ 10 ശതമാനം ക്യാഷ്ബാക്ക് ഓഫറുമുണ്ട്. ടിവികൾക്ക് 49 ശതമാനംവരെയും റെഫ്രിജറേറ്റുകൾക്ക് 31 ശതമാനംവരെയും വാഷിങ് മെഷീനുകൾക്ക് 21 ശതമാനം വരെയും വിലക്കിഴിവ് ഓഫർ കാലയളവിൽ കമ്പനി നൽകുന്നുണ്ട്.