കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്റും ടെലിവിഷന്‍ സാങ്കേതിക വിദ്യയില്‍ മുന്‍നിര ബ്രാന്റുമായ സാംസങ് പുതിയ ടെലിവിഷന്‍ നിര പുറത്തിറക്കി. ക്യുലെഡ്, ഇടത്തരം വിഭാഗത്തിലെ യുഎച്ച്ഡി, മേക്ക് ഫോര്‍ ഇന്ത്യ വിഭാഗത്തിലെ കോണ്‍സേര്‍ട്ട് എന്നിവയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ചതാണ് ഏറ്റവും നവീനമായ ഉല്‍പ്പന്നങ്ങളെല്ലാം. എല്‍ഇഡി ടിവി, സ്മാര്‍ട്ട് ടിവി, കേര്‍വ്ഡ് ടിവി, കേര്‍വ്ഡ് യുഎച്ച്ഡി ടിവി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവുമൊടുവിലായി ക്യുലെഡ് ടിവിയും, ദി ഫ്രേമും സാംസങ് വിപണിയിലെത്തിച്ചു.
ഇന്ത്യയിലെ ഉപഭോക്താക്കള്‍ കൂടുതല്‍ വലിപ്പവും മികച്ചതുമായ ടെലിവിഷനുകളിലേക്ക് നീങ്ങുകയാണെന്ന് സാംസങ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പുല്ലന് പറഞ്ഞു. ‘ഈ പ്രവണതക്ക് ഊര്‍ജ്ജം പകര്‍ന്ന് യുഎച്ച്ഡി നിരയിലുള്ള ടിവികളുടെ എണ്ണം 60 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ്. ഇതിനായി ആംബിയന്റ് മോഡ്, മികച്ച ശബ്ദവിന്ന്യാസം എന്നിവയടക്കമുള്ള ഏറ്റവും നവീനമായ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഭോക്തൃ തലത്തില്‍ വളരെ വിപുലമായ ഗവേഷണം ഞങ്ങള്‍ നടത്തി. ഉപയോക്താക്കള്‍ക്ക് അവരുടെ ലിവിങ് റൂമില്‍ വെറുമൊരു ടിവി എന്നതിനേക്കാള്‍ ഉപരിയായ ആവശ്യങ്ങളുണ്ട്. വീടിനകം നിറയുന്ന മികച്ച ശബ്ദ വിന്ന്യാസം നല്കുന്ന ആംബിയന്റ് മോഡ് ക്യുലെഡ് ടിവിയില്‍ ഉണ്ട്. ഇന്ത്യന്‍ ഉപയോക്താക്കള്‍ ടിവിയുടെ ശബ്ദത്തിന് വളരെ വലിയ പരിഗണന നല്‍കുന്നുണ്ട്. ഇതിനായാണ് കോണ്‍സേര്‍ട്ട് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതുല്യമായ ശബ്ദ വിന്ന്യാസമേകുന്നതാണിത്. സമാനമായി യുഎച്ച്ഡി പതിപ്പിലുള്ളവ നവീനമായ സാങ്കേതിക വിദ്യകളും മറ്റ് പ്രത്യേകതകളും ഉള്ളതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യുലെഡ് ടിവി
ക്യുലെഡ് ടിവി 2018 മോഡലില്‍ സാംസങ് ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന സവിശേഷത ആംബിയന്റ് മോഡ് ആണ്. ടെലിവിഷന്‍ കാണുന്ന ആളുടെ മൂഡ് പ്രതിഫലിപ്പിക്കുന്ന ഒരു കാന്‍വാസ് ആയി ക്യുലെഡ് ടിവിയെ മാറ്റാന്‍ സഹായിക്കുന്നതാണ് ആംബിയന്റ് മൂഡ്. ടെലിവിഷനിരിക്കുന്ന ചുമരിന്റെ പാറ്റേണ്‍ അനുകരിച്ച് ടെലിവിഷന്റെ വിഷ്വല്‍ ഇഫക്ടിലും മാറ്റം വരുത്താന്‍ ഇത് സഹായിക്കും. ഓട്ടോമാറ്റിക്കായി കാലാവസ്ഥയുടെ വിവരങ്ങളും ടിവി നല്‍കും. മനോഹരമായ ചിത്രങ്ങളോ ഫോട്ടോകളോ ഉപയോഗിച്ച് ടിവിയുടെ ബാക്ക്ഗ്രൗണ്ടിലും മാറ്റം വരുത്താം. ക്യുലെഡ് ടിവിയുടെ റിമോട്ട് ഉപയോഗിച്ച് ആംബിയന്റ് മോഡ് നിയന്ത്രിക്കാം.
ഡാറ്റ, പവര്‍ എന്നിവക്കായി വളരെ ചെറിയ ഒരൊറ്റ കേബിളാണ് ക്യുലെഡ് ടിവിയില്‍ ഉപയോഗിക്കുന്നത്. ഇത് പ്രത്യക്ഷത്തില്‍ കാണാന്‍ പോലും സാധിക്കില്ല. ടിവിയുമായി ബന്ധിപ്പിക്കുന്ന ഉപകരണങ്ങള്‍ എവിടെ വേണമെങ്കിലും വയ്ക്കാം. വളരെ കൃത്യതയോടെയും അതിവേഗത്തിലും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ കേബിളിന് സാധിക്കും.
ഏറ്റവും മികച്ച ഡിസ്പ്ലെയോടൊപ്പം ഏറ്റവും മികച്ച രീതിയില്‍ ടെലിവിഷന്‍ നിയന്ത്രിക്കാനും സാധിക്കും. ബട്ടണുകള്‍ ഉപയോഗിക്കാതെ എസ് വോയ്സ് സംവിധാനത്തിന്റെ സഹായത്തോടെ ടിവി നിയന്ത്രിക്കാം. ശബ്ദം ഉപയോഗിച്ച് ടിവി നിയന്ത്രിക്കാവുന്ന സാങ്കേതിക വിദ്യയാണ് എസ് വോയ്സ്. ഉദാഹരണത്തിന് കാലാവസ്ഥ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ അപ്പോള്‍ തന്നെ ടിവിയില്‍ എഴുതി കാണിക്കും.
പുതിയ ക്യുലെഡ് ടിവിയില്‍ സ്മാര്‍ട്ട് തിങ്സ് ആപ്പും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മറ്റ് ഇന്റര്‍നെറ്റ് ഓഫ് തിങ്സ് ഡിവൈസുകളുമായി ടിവിയെ ബന്ധിപ്പിക്കുന്നതിന് സ്മാര്‍ട്ട് തിങ്സ് ആപ്പ് സഹായിക്കും. കണ്ടന്റുകള്‍ ഷെയര്‍ ചെയ്യുന്നതിനും നോട്ടിഫിക്കേഷനുകള്‍ അയക്കുന്നതിനും സ്ക്രീന്‍ മിററിങ്ങിനും സ്മാര്‍ട്ട് തിങ്സ് ആപ്പ് ഉപയോഗിക്കാം. ഇതിനേക്കാളുപരി 100 ശതമാനം കളര്‍ വോളിയത്തിലൂടെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ദൃശ്യങ്ങള്‍ കാണുന്നതിനും ഒളിഞ്ഞിരിക്കുന്ന ഫയല്‍ കണ്ടെത്തുന്നതിന് എച്ച്ഡിആര്‍ 10+ സംവിധാനവും ഇത് നല്കുന്നു. കട്ടികുറഞ്ഞതും മിനുസമുള്ളതുമായ പ്രീമിയം മെറ്റല്‍ ബോഡി സഹിതമാണ് ടിവി എത്തിയിരിക്കുന്നത്.
55 ഇഞ്ച് മുതല്‍ 75 ഇഞ്ച് വരെ വലിപ്പമുളള 8 ക്യുലെഡ് ടിവി മോഡലുകളാണ് സാംസങ് പുറത്തിറക്കിയിരിക്കുന്നത്. ഫ്ളാറ്റ്, കേര്‍വ്ഡ് പതിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. 2,45,000 രൂപ മുതലാണ് ക്യുലെഡ് ടിവികളുടെ വില.
യുഎച്ച്ഡി ടിവി
മനോഹരമായ ദൃശ്യമികവും ഡിസൈനും കനം കുറഞ്ഞ ബോഡിയുമായാണ് സാംസങ് യുഎച്ച്ഡി ടിവി എത്തിയിരിക്കുന്നത്. മികച്ച ബ്രൈറ്റ്നസ്, കോണ്ട്രാസ്റ്റ്, കൃത്യമായ നിറവിന്ന്യാസം എന്നിവയോടൊപ്പം ഹൈ ഡൈനാമിക് റേഞ്ചിന്റെ പിന്തുണയോടെയാണ് യുഎച്ച്ഡി ടിവി നിര്‍മ്മിച്ചിരിക്കുന്നത്. ഉയര്‍ന്ന റെസല്യൂഷനിലുള്ള ദൃശ്യങ്ങള്‍ നല്കുന്ന ഡൈനാമിക് ക്രിസ്റ്റല്‍ കളര്‍ സാങ്കേതിക വിദ്യയും ടിവിയിലുണ്ട്.
റിമോട്ട് കണ്ട്രോള്, സ്മാര്‍ട്ട് ഹബ്ബ്, സ്മാര്‍ട്ട് കണ്‍വെര്‍ജന്‍സ് എന്നിവയും യുഎച്ച്ഡി പതിപ്പുകളിലുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ടെലിവിഷനുമായും തിരിച്ചും പെയര്‍ ചെയ്യാനും ടെലിവിഷന്‍ ബ്ലൂടൂത്ത് സ്പീക്കറുമായി കണക്ട് ചെയ്യാനും ഇതിലൂടെ സാധിക്കും.
യുഎച്ച്ഡി മോഡലുകള്‍ പത്ത് എണ്ണത്തില്‍ നിന്നും 16 എണ്ണമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 7100, 7470, 8000, ദി ഫ്രെയിം എന്നിവയാണ് യുഎച്ച്ഡിയിലെ എന്‍ട്രി ലെവല്‍ പതിപ്പുകള്‍. 64,900 രൂപ മുതലാണ് വില.
കോണ്‍സേര്‍ട്ട് പതിപ്പ്
മേക്ക് ഫോര്‍ ഇന്ത്യാ പ്രകാരം സാംസങ് നിര്‍മ്മിച്ചതാണ് കോണ്‍സേര്‍ട്ട്’പതിപ്പ്. സ്മാര്‍ട്ട് കോണ്‍സേര്‍ട്ട്, ജോയ് കോണ്‍സേര്‍ട്ട്’ എന്നീ രണ്ട് മോഡലുകളിലാണ് കോണ്‍സേര്‍ട്ട്’പതിപ്പ് എത്തുന്നത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും മെച്ചപ്പെടുത്തി പുതിയ ശബ്ദ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചാണ് കോണ്‍സേര്‍ട്ട്’പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സാധാരണ ടിവിയില്‍ 2 സ്പീക്കറുകളാണ് ഉണ്ടാവുകയെങ്കില്‍ ഇതില്‍ 4 സ്പീക്കറുകളാണ് ഉള്ളത്. രണ്ടെണ്ണം മുകളിലും രണ്ടെണ്ണം താഴെയുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോന്നും 10ണ സൗണ്ടാണ് നല്‍കുക. ആകെ 40ണ ന്റെ ശബ്ദം ടെലിവിഷനില്‍ നിന്നും ലഭിക്കും.
സ്മാര്‍ട്ട്ഫോണും ടിവിയുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്ന ബ്ലൂടൂത്ത് സംവിധാനവും സ്മാര്‍ട്ട് കോണ്‍സേര്‍ട്ട് പതിപ്പിലുണ്ട്. ജിയോ സിനിമ, നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ബിഗ് ഫ്ളിക്സ് തുടങ്ങിയവയില്‍ നിന്നും കണ്ടന്റുകള്‍ ബ്രൗസ് ചെയ്യാനും ലൈവ് ടിവി കാണാനും സാധിക്കുന്ന സ്മാര്‍ട്ട് ഹബ് സംവിധാനവും സ്മാര്‍ട്ട് കോണ്‍സേര്‍ട്ട് സീരീസിലുണ്ട്.
സ്മാര്‍ട്ട് കോണ്‍സേര്‍ട്ട്, ജോയ് കോണ്‍സേര്‍ട്ട്’ എന്നിവ 32′, 43′, 49” എന്നീ വലിപ്പത്തില്‍ ലഭിക്കും. 27,500 രൂപ മുതലാണ് വില.
ഗെയിം ഓഫര്‍
ഫിഫ ലോകകപ്പിനോടുനുബന്ധിച്ച് ”ഫീല്‍ ദി ഗെയിം ഓഫറും” സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ സ്ക്രീനിലേക്കും പ്രീമിയം ടിവികളിലേക്കും അപ്ഗ്രേഡ് ചെയ്യാനുള്ള സംവിധാനമാണിത്. ക്യുലെഡ് ടിവി വാങ്ങുമ്പോള്‍ ഗാലക്സി എസ് 9 സൗജന്യമായി ലഭിക്കും. ഒപ്പം പത്ത് വര്‍ഷത്തെ സ്ക്രീന്‍ വാറന്റിയും ഉണ്ട്. സൗണ്ട്ബാര്‍ അല്ലെങ്കില്‍ സ്പീക്കര്‍ എന്നീ സമ്മാനങ്ങളും ലഭിക്കും. ജൂലൈ 15 വരെയാണ് ഈ ഓഫര്‍.