scorecardresearch

സാംസങ് ഫോണുകളിലും സാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭ്യമായേക്കും

സാംസങ് സാറ്റലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുമോ എന്നതും വ്യക്തമല്ല

സാംസങ് സാറ്റലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുമോ എന്നതും വ്യക്തമല്ല

author-image
Tech Desk
New Update
Samsung-Non-Terrestrial-Networks

ന്യൂഡല്‍ഹി: ഹുവാവേയും ആപ്പിളും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഡിവൈസുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സാംസങും ഭാവിയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സെല്ലുലാര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ എവിടെയെങ്കിലും കുടുങ്ങിപ്പോകുമ്പോഴോ എമര്‍ജന്‍സി സേവനങ്ങളുമായി ബന്ധപ്പെടാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകളും ഉപഗ്രഹങ്ങളും തമ്മില്‍ നേരിട്ട് ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതികവിദ്യ സുരക്ഷിതമാക്കിയതായി സാംസങ് അറിയിച്ചു.

Advertisment

സ്റ്റാന്‍ഡേര്‍ഡ് 5ജി നോണ്‍ ടെറസ്ട്രിയല്‍ നെറ്റ്വര്‍ക്കുകള്‍ എന്ന് വിളിക്കപ്പെടുന്ന ഈ സാങ്കേതികവിദ്യ കമ്പനിയുടെ എക്സിനോസ് മോഡമുകളിലേക്ക് സംയോജിപ്പിക്കും. എന്നിരുന്നാലും, അടിയന്തര സേവനങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ആപ്പിളിന്റെ സാങ്കേതികവിദ്യയില്‍ നിന്ന് വ്യത്യസ്തമായി, സാംസങ് പറയുന്നത്, ഭാവിയിലെ എക്സിനോസ് മോഡമുകള്‍ ടു-വേ ടെക്സ്റ്റ് സന്ദേശമയയ്ക്കലിനെയും എച്ച്ഡി ഇമേജ്, വീഡിയോ പങ്കിടലിനെയും പിന്തുണയ്ക്കുമെന്നാണ്.

ഈ പുതിയ സാങ്കേതികവിദ്യ '5ജി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുകളുടെ വാണിജ്യവല്‍ക്കരണം ത്വരിതപ്പെടുത്തുകയും 6ജി ഡ്രൈവ് ഇന്റര്‍നെറ്റ് ഓഫ് എവരിതിംഗ് യുഗത്തിന് വഴിയൊരുക്കുകയും ചെയ്യും' എന്ന് കമ്പനി കൂട്ടിച്ചേര്‍ക്കുന്നു. '6ജിയുടെ വരവിന് തയ്യാറെടുക്കുന്നതിനായി ലോകമെമ്പാടുമുള്ള ഹൈബ്രിഡ് ടെറസ്ട്രിയല്‍-എന്‍ടിഎന്‍ കമ്മ്യൂണിക്കേഷന്‍സ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കാനാണ് സാംസങ് ലക്ഷ്യമിടുന്നതെന്ന് സാംസങ്ങിന്റെ കമ്മ്യൂണിക്കേഷന്‍ പ്രൊസസര്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മിന്‍ ഗൂ കിം പറഞ്ഞു,

സ്മാര്‍ട്ട്ഫോണുകളിലേക്ക് സാറ്റലൈറ്റ് കണക്റ്റിവിറ്റി കൊണ്ടുവരുന്നതിന് സാംസങ്ങിന് അതിന്റേതായ സമീപനമുണ്ട്. വിദൂര പ്രദേശങ്ങളായ പര്‍വതങ്ങളിലേക്കോ മരുഭൂമികളിലേക്കോ സമുദ്രത്തിന്റെ നടുവിലേക്കോ പോലും കണക്റ്റിവിറ്റി കൊണ്ടുവരാന്‍ കമ്പനി ഉപഗ്രഹങ്ങളും മറ്റ് ഭൂരഹിത വാഹനങ്ങളും ഉപയോഗിക്കും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും ഭാവിയില്‍ ആളില്ലാ വിമാനങ്ങള്‍, പറക്കുന്ന കാറുകള്‍ തുടങ്ങിയ നഗരങ്ങളില്‍ ഈ സാങ്കേതികവിദ്യ ഒരു ദിവസം ഉപയോഗിക്കാമെന്ന് സാംസങ് പറയുന്നു. അതേസമയം തങ്ങളുടെ ഫോണുകളില്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റി എപ്പോള്‍ എത്തും, ഏതൊക്കെ ഉപകരണങ്ങള്‍ പിന്തുണയ്ക്കും എന്നതിനെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. സാംസങ് സാറ്റലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുമോ എന്നതും വ്യക്തമല്ല.

Advertisment
Technology Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: