Samsung Republic Day sale 2023: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് വമ്പന്‍ ഓഫറുകളുമായി സാംസങ്. കമ്പനിയുടെ പ്രീമിയം ഉത്പന്നങ്ങളായ ഗ്യാലക്സി സഡ് ഫ്ലിപ് 4, ഗ്യാലക്സി ബുക്ക് 2, ഗ്യാലക്സി ബഡ്സ് 2 പ്രൊ തുടങ്ങിയവയ്ക്കാണ് കിഴിവ്. ഓഫറുള്ള മികച്ച അഞ്ച് ഉത്പന്നങ്ങള്‍ പരിശോധിക്കാം.
സാംസങ് ഗ്യാലക്സി സഡ് ഫ്ലിപ് 4: വില 80,999 രൂപ
9,000 രൂപ ബാങ്ക് ക്യാഷ്ബാക്കോടെ ഗ്യാലക്സി സഡ് ഫ്ലിപ് 4 കേവലം 80,999 രൂപയ്ക്ക് സ്വന്തമാക്കാം. സ്നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെനറേഷന് 1 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഫുള്‍എച്ച്ഡി അമൊഎല്‍ഇഡി ഡിസ്പ്ലെയാണ് ഫോണില്‍ വരുന്നത്. 120 ഹേര്‍ട്ട്സാണ് റിഫ്രഷ് റേറ്റ്. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ കാര്‍ഡുള്ളവര്‍ക്ക് മാത്രമായിരിക്കും ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക.
സാംസങ് ഗ്യാലക്സി എസ് 22 അള്‍ട്ര: വില 99,999 രൂപ
2022-ല്‍ വിപണിയിലെത്തിയ മികച്ച ക്യാമറയുള്ള ഫോണില്‍ ഒന്നാണ് സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് വിഭാഗത്തില്‍ വരുന്ന ഗ്യാലക്സി എസ് 22 അള്‍ട്ര. 99,999 രൂപയ്ക്കാണ് ഫോണ്‍ ലഭി്കുക. വിപണിയിലെത്താനിരിക്കുന്ന ഗ്യാലക്സി എസ് 23 അള്ട്രായുടെതിന് സമാനമാണ് ഫോണ്‍.
സാംസങ് ഗ്യാലക്സി എം 22 5 ജി, വില 13,149 രൂപ
സാംസങ്ങിന്റെ ബജറ്റ് വിഭാഗത്തില്‍ വരുന്ന 5 ജി ഫോണാണ് ഗ്യാലക്സി എം 33 5 ജി. 13, 149 രൂപയാണ് ഫോണിന്റെ വില. 128 ജിബി ഇന്റേണല്‍ സ്റ്റോറേജും 120 ഹേര്‍ട്ട്സ് റിഫ്രഷ് റേറ്റും ഫോണിന് കമ്പനി നല്‍കിയിട്ടുണ്ട്. 6,000 എംഎഎച്ചാണ് ബാറ്ററി കപ്പാസിറ്റി. ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്.
സാംസങ് ക്രിസ്റ്റല്‍ 4 കെ സ്മാര്‍ട്ട് ടിവി: വില 27,490 രൂപ
ക്രിസ്റ്റല്‍ പ്രൊസസര്‍ 4 കെയും സാംസങ്ങിന്റെ തന്നെ ഒഎസും വരുന്ന സ്മാര്‍ട്ട് ടിവിയാണിത്, 43 ഇഞ്ചാണ് സ്ക്രീനിന്റെ വലുപ്പം. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഹോട്ട്സ്റ്റാര്‍ തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും ടിവിയില്‍ ലഭ്യമാണ്. ഇന്ത്യയില്‍ സാംസങ് വില്‍ക്കുന്ന ഏറ്റവും വിലകുറഞ്ഞ 4 കെ സ്മാര്‍ട്ട് ടിവിയാണിത്.
സാംസങ് ക്യുഎല്‍ഇഡി 4 കെ ടിവി: വില 75,990 രൂപ
ക്യുഎല്‍ഇഡി ടെക്നോളജിയില്‍ വരുന്ന പ്രീമിയം സ്മാര്‍ട്ട് ടിവിയാണ് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇത് പരിഗണിക്കാവുന്നതാണ്. 55 ഇഞ്ചാണ് സ്ക്രീനിന്റെ വലുപ്പം. എച്ച്ഡിആര്‍ ഡിസ്പ്ലെയില്‍ യുഎച്ച്ഡി റെസൊലൂഷനിലാണ് ടിവി വരുന്നത്. വീഡിയോ കോള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.