scorecardresearch

ക്രിസ്മസ്, ന്യൂ ഇയർ സീസണിലെ ടെക് ഉപകരണങ്ങളിലെ മികച്ച ഓഫറുകൾ

സോണി, സാംസങ്ങ്, ഗാർമിൻ, ഡൈസൺ, റെഡ്മി തുടങ്ങിയ ബ്രാൻഡുകളിലെ ഓഫറുകളും ഇതിൽ ഉൾപ്പെടിുന്നു

sony sale, samsung sale, garmin sale, redmi sale, samsung sale, tech sale, christmas sale, new year sale, dyson sale irobot sale, roomba sale, സോണി, സാംസങ്, റെഡ്മി, IE Malayalam

ശീതകാല അവധി ദിനങ്ങൾ അടുത്തെത്തി, 2021 ക്രിസ്തുമസിന് മുന്നോടിയായി, നിരവധി ടെക് ബ്രാൻഡുകൾ അവരുടെ ഉൽപ്പന്നങ്ങളിൽ വിവിധ കിഴിവുകൾ പ്രഖ്യാപിച്ചു. ഇതിൽ സോണി, സാംസങ്ങ്, ഗാർമിൻ, ഡൈസൺ, റെഡ്മി തുടങ്ങിയവയും ഉൾപ്പെടുന്നു.

ഫോണുകൾ, ആക്‌സസറികൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയിൽ ഇതുവരെ ഞങ്ങൾ അറിഞ്ഞ മികച്ച ക്രിസ്മസ് ഡിസ്‌കൗണ്ടുകൾ പങ്കുവയ്ക്കുന്നു.

Redmi- റെഡ്മി

റെഡ്മി 11ടി 5ജി (Redmi Note 11T 5G) സ്മാർട്ട്‌ഫോൺ ഡിസംബർ 21-ന് 15,999 രൂപയ്ക്ക് പ്രാരംഭ വിലയ്ക്ക് കമ്പനി ഓഫർ ചെയ്യുന്നു. റെഡ്മി 9ഐ (Redmi 9i), റെഡ്മി 9എ (Redmi 9A) ബജറ്റ് ഫോണുകൾ ഇപ്പോൾ യഥാക്രമം 8,499 രൂപയ്ക്കും 6,999 രൂപയ്ക്കും ലഭ്യമാണ്.

റെഡ്മിയുടെ 47,999 രൂപയിൽ ആരംഭിക്കുന്ന റെഡ്മിബുക്ക് 15 (RedmiBook 15) സീരീസും ലഭ്യമാണ്. റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷൻ ഇപ്പോൾ 37,999 രൂപ മുതൽക്ക് ലഭിക്കും. റെഡ്മി ഇയർബഡ്സ് 3 പ്രോ (Redmi Earbuds 3 Pro) ഇപ്പോൾ 2,499 രൂപയ്ക്ക് ലഭ്യമാണ്.

Dyson- ഡൈസൺ

ഡൈസൺ വി11 കോർഡ്-ഫ്രീ വാക്വം ക്ലീനർ (Dyson V11 cord-free vacuum cleaner) 52,900 രൂപയ്ക്ക് ലഭ്യമാണ്. ഡൈസൺ ഹോട്ട്+കൂൾ എയർ പ്യൂരിഫയർ (Dyson Hot+Cool Air Purifier) ഇപ്പോൾ വെള്ള/വെള്ളി, കറുപ്പ്/നിക്കൽ എന്നീ രണ്ട് നിറങ്ങളിൽ 50,310 രൂപയ്ക്ക് ലഭ്യമാണ്.

Also Read: വൺപ്ലസ് മുതൽ സാംസങ് വരെ; 2022ൽ പുറത്തിറങ്ങുന്ന അഞ്ച് മികച്ച ഫ്ലാഗ്ഷിപ് ഫോണുകൾ

നിക്കൽ/ഫ്യൂഷിയ നിറങ്ങളിലും നിക്കൽ/ചുവപ്പ് നിറങ്ങളിലും 42,900 രൂപയുടെ ഡിസ്‌കൗണ്ട് വിലയ്ക്ക് ഡൈസൺ എയർ റാപ്പും (Dyson AirWrap) ഡൈസൺ ഓഫർ ചെയ്യുന്നു. ഡൈസൺ കൊറേൽ സ്ട്രെയ്റ്റ്നർ (Dyson Corrale straightener) ഇപ്പോൾ 36,900 രൂപയ്ക്ക് ലഭ്യമാണ്.

iRobot-ഐ റോബോട്ട്

ഐ റോബോട്ട് (iRobot) അതിന്റെ നിരവധി റൂംബ സീരീസ് ഉൽപ്പന്നങ്ങൾക്ക് കിഴിവുകൾ അവതരിപ്പിക്കുന്നു. റൂംബ 698ന് (Roomba 698) 18,900 രൂപയും റൂംബ ഐത്രീക്ക് (Roomba i3) 29,900 രൂപയും റൂംബ ഐത്രീ പ്ലസിന് (Roomba i3+) ന് 44,900 രൂപയുമാണ് വില.

റൂംബ ഐ സെവന് (Roomba i7) ന് 44,900 രൂപയും റൂംബ ഐ സെവൻ പ്ലസിന് (Roomba i7+) ന് 59,900 രൂപയുമാണ് വില.

റൂംബ എസ് നയൻ പ്ലസിന് (iRobot Roomba s9+) ഇപ്പോൾ 1,29,900 രൂപയാണ് വില.

ഐറോബോട്ട് ബ്രാവ ജെറ്റ് എംസിക്സ് (iRobot Braava jet M6) ഇപ്പോൾ 44,900 രൂപയ്ക്ക് ലഭ്യമാണ്.

Sony- സോണി

സോണി (Sony) അതിന്റെ ടെലിവിഷനുകൾക്കും ഓഡിയോ ഉൽപ്പന്നങ്ങൾക്കും മറ്റും കിഴിവുകൾ ഓഫർ ചെയ്യുന്നു. സോണി ബ്രാവിയ (Sony Bravia) ടെലിവിഷനുകൾ ഇപ്പോൾ 20,000 രൂപ വരെ തൽക്ഷണ ക്യാഷ്ബാക്ക്, എംആർപിയിൽ 30 ശതമാനം കിഴിവ്, ഒരു സൗജന്യ നിരക്കോട് കൂടിയ ഇഎംഐ, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് രണ്ട് വർഷത്തെ വാറന്റി എന്നിവ സഹിതം ലഭ്യമാണ്.

ഹെഡ്‌ഫോണുകൾ, ട്രൂലി വയർലെസ് ഇയർബഡുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ തുടങ്ങിയ ഓഡിയോ ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണിയിലും ഈ ബ്രാൻഡ് കിഴിവുകൾ ഓഫർ ചെയ്യുന്നു.

Also Read: ഇന്ത്യയിൽ പ്ലാൻ നിരക്കുകൾ കുറച്ച് നെറ്റ്ഫ്ലിക്സ്; 149 രൂപ മുതൽ പ്ലാനുകൾ

അടുത്തിടെ പുറത്തിറക്കിയ എക്സ്-സീരീസ് (X-Series) പാർട്ടി സ്പീക്കറുകളായ എസ്ആർഎസ്-എക്സ്ജി500, എസ്ആർഎസ്-എക്സ്പി 500, എസ്ആർഎസ്-എക്സ്പി 700 (SRS-XG500, SRS-XP500, SRS-XP700) എന്നിവ വാങ്ങുമ്പോൾ കോംപ്ലിമെന്ററിയായി 1,490/- രൂപ വിലയുള്ള മൈക്രോഫോണും സോണി ഓഫർ ചെയ്യുന്നു.

Samsung-സാംസങ്

സാംസങ് (Samsung) അതിന്റെ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെ ക്യാഷ്ബാക്കും 990 രൂപ മുതൽ ഇഎംഐ ഓപ്ഷനുകളും ഓഫർ ചെയ്യുന്നു. 2021 ഡിസംബർ 15 മുതൽ റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, മൈക്രോവേവ്, ഡിഷ്വാഷറുകൾ, എയർഡ്രെസ്സറുകൾ എന്നിവ വാങ്ങുന്ന 600 ഉപഭോക്താക്കൾക്കായി ഒരു നറുക്കെടുപ്പും കമ്പനി നൽകുന്നു.

2022 ജനുവരി 26 വരെ തുടരുന്ന നറുക്കെടുപ്പിൽ സാംസങ് എയർ ഡ്രെസ്സറോ റഫ്രിജറേറ്ററോ മൈക്രോവേവോ നേടാനുള്ള അവസരമുണ്ട്

Garmin- ഗാർമിൻ

ഗാർമിൻ ലില്ലി സ്മാർട്ട് വാച്ച് (Garmin Lily smartwatch) ഇപ്പോൾ 25,990 രൂപയ്ക്ക് പകരം 22,990 രൂപയ്ക്ക് ലഭ്യമാണ്. ഗാർമിൻ ഫോർറണ്ണർ 945ന്റെ (Garmin Forerunner 945) വില 62,490 രൂപയ്ക്ക് പകരം 51,990 രൂപയാണ്. ഗാർമിൻ ഇൻസ്‌റ്റിങ്ക്റ്റ് സോളാർ വാച്ച് (Garmin Instinct Solar Watch) ഇപ്പോൾ 41,490 രൂപയ്ക്ക് പകരം 31,990 രൂപയ്ക്ക് ലഭ്യമാണ്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Samsung redmi sony and more check out the best christmas discounts on tech