Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

ലോകത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ പ്ലാന്റ് തുറന്നു; സാംസങിനും ഇന്ത്യയ്ക്കും അഭിമാന നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്ലാന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇന്നും ചേർന്ന് നിർവ്വഹിച്ചു

നോയിഡ: ലോകത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ യൂണിറ്റ് നോയിഡയിൽ തുറന്നു. പ്ലാന്റ് യാഥാർത്ഥ്യമായത് ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനുളള മേയ്ക്ക് ഇൻ ഇന്ത്യാ ക്യാംപെയിനിന്റെ ശക്തിയാണ് ഇത് തെളിയിക്കുന്നതെന്നും നരേന്ദ്ര മോദി ചടങ്ങിൽ സംസാരിച്ച് പറഞ്ഞു.

സാംസങ്ങിന്റെ വികസിപ്പിച്ച പ്ലാന്റ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. 120 ദശലക്ഷം മൊബൈൽ ഫോണുകൾ ഒരു വർഷം നിർമ്മിക്കാൻ സാധിക്കുന്ന ഈ പ്ലാന്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ പ്ലാന്റാണ്.

സാംസങ് നോയിഡ പ്ലാന്റ് ഉദ്ഘാടന ചടങ്ങ് തത്സമയം

ആകെ 35 ഏക്കർ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. സ്മാർട്ഫോൺ, ഫീച്ചർ ഫോൺ എന്നീ ഉൽപ്പന്നങ്ങളിലായി ഒരു വർഷം 67 ദശലക്ഷം മൊബൈലുകൾ നിർമ്മിച്ചിരുന്ന കേന്ദ്രത്തിന്റെ ഉൽപ്പാദന ശേഷിയാണ് ഏതാണ്ട് ഇരട്ടിയോളം വർദ്ധിപ്പിച്ചിരിക്കുന്നത്. നോയിഡയ്ക്ക് പുറമെ ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലും സാംസങ്ങിന് പ്ലാന്റുണ്ട്.

കഴിഞ്ഞ വർഷമാണ് 4915 കോടി രൂപ നിക്ഷേപിച്ച് നോയിഡയിൽ പുതിയ പ്ലാന്റ് വരുമെന്ന് സാംസങ് പ്രഖ്യാപിച്ചത്. ഇതേ പ്ലാന്റിൽ തന്നെയാണ് സാംസങ്ങിന്റെ റെഫ്രിജറേറ്റർ, ടെലിവിഷൻ തുടങ്ങിയവയും നിർമ്മിക്കുന്നത്. ഏതാണ്ട് 70000 പേർ ജോലി ചെയ്യുന്ന ഈ പ്ലാന്റിൽ സാംസങ്ങിന് ഒരു ഗവേഷണ-വികസന കേന്ദ്രവും പുറമെ, ഡിസൈൻ യൂണിറ്റും ഉണ്ട്.

ടെലിവിഷൻ പാനലുകൾ നിർമ്മിക്കുന്ന യൂണിറ്റുമായി 1991 ലാണ് സാംസങ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. എൻഡിഎ സർക്കാരിന്റെ മേയ്ക്ക് ഇൻ ഇന്ത്യ പ്രചാരണത്തിന് ശക്തിപകരുന്നതാണ് ഈ പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Samsung noida factory world biggest mobile factory live updates pm modi

Next Story
ബെംഗളൂരുവിലെ എം ടെക് വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ ജോലി ലഭിച്ചു; ശമ്പളം 1.2 കോടി രൂപ
The moderation of comments is automated and not cleared manually by malayalam.indianexpress.com