/indian-express-malayalam/media/media_files/uploads/2020/12/Samsung.jpg)
മൊബൈൽ ഫോണിൽ ക്യാമറയ്ക്ക് വലിയ പ്രാധാന്യമുള്ള സമയമാണിത്. അതുകൊണ്ട് ഓരോ മോഡലിലും മികച്ച ക്യാമറ ഫീച്ചറുകൾ അവതരിപ്പിക്കാൻ എല്ലാ പ്രമുഖ ബ്രാൻഡുകളും അതീവ ശ്രദ്ധ പുലർത്താറുണ്ട്. ഇതിൽ ഒട്ടും പിന്നിലല്ല കൊറിയൻ കമ്പനിയായ സാംസങ്ങും. 108 എംപി ക്യാമറ സെൻസർ ഇതിനോടകം അവരുടെ മോഡലിൽ അവതരിപ്പിച്ച സാംസങ് 600 എംപിയുടെ പുതിയ മൊബൈൽ ഫോൺ ക്യാമറ സെൻസറിന്റെ പണിപ്പുരയിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
സെൻസറിന്റെ വലുപ്പം കണക്കിലെടുക്കുമ്പോൾ ഇത് വലിയൊരു കുതിച്ച് ചാട്ടം തന്നെയാണ്. ഐസ് യൂണിവേഴ്സിന്റെ (Ice Universe) ട്വീറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഐഎസ്ഒസെല്ല് സെൻസർ ഉപയോഗിച്ചാണ് സാംസങ്ങിന്റെ ഈ നീക്കം.
Samsung is really doing 600MP sensors! pic.twitter.com/vGgsfxsGGh
— Ice universe (@UniverseIce) December 5, 2020
സാംസങ് S20 അൾട്രയിലും നോട്ട് 20 അൾട്രയിലും 108 എംപി ക്യാമറ സെൻസഞ അവതരിപ്പിച്ച കമ്പനി പുതിയ ഒരു റെക്കോർഡുകൂടി സ്വന്തമാക്കാനൊരുങ്ങുകയാണ്. സാംസങ്ങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ വലുപ്പം വച്ച് നോക്കുമ്പോൾ 12 ശതമാനം റിയർ ക്യാമറ പാനലിന് വേണ്ടിവരുമെന്നാണ് മനസിലാക്കുന്നത്.
അങ്ങനെ വരുമ്പോൾ സാംസങ്ങ് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി അതിന്റെ വീതി 22 മില്ലി മീറ്ററായി കൂട്ടേണ്ടി വരുമെന്നതാണ്. അത് ഉപഭോക്താക്കളെ സംബന്ധിച്ചടുത്തോളം പോക്കറ്റിൽ ഉൾക്കൊള്ളുന്നതിനും പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാകും. അതിനും പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
4K, 8K വീഡിയോസ് റെക്കോർഡ് ചെയ്യാൻ സാധിച്ചാൽ സൂം ചെയ്യുമ്പോൾ കാര്യമായ ക്വാളിറ്റി പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണ്. അത് യൂട്യൂബും മറ്റ് ഹ്രസ്വ വീഡിയോ പ്ലാറ്റ് ഫോമുകളിലും കണ്ടെന്റ് ക്രീയേറ്റേഴ്സ് ആയിട്ടുള്ളവർക്ക് ഏറെ ഗുണം ചെയ്യുന്നതുമാണ്. അതുകൊണ്ട് തന്നെ വിപണിയിൽ കാര്യമായ നേട്ടമുണ്ടാക്കാമെന്ന് തന്നെയാണ് സാംസങ് പ്രതീക്ഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us