ന്യൂഡല്‍ഹി: ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണുകളുടെ പട്ടികയിലേക്ക് പുതിയ മോഡലുമായി സാംസങ്. ഗ്യാലക്സി എ04 എസാണ് കമ്പനി പുതുതായി വിപണിയിലെത്തിക്കുന്ന ഫോണ്‍.
6.5 ഇഞ്ച് എച്ച്‍ഡി പ്ലസ് ഇന്‍ഫിനിറ്റി വി ഡിസ്പ്ലെയാണ് ഫോണില്‍ വരുന്നത്. 90 ഹേര്‍ട്ട്സ് വരെ റിഫ്രെഷ് റേറ്റും ലഭിക്കും. ഒക്ട കോര്‍ ഏക്സൈനോസ് 850 ചിപ്സെറ്റാണ് നല്‍കിയിരിക്കുന്നത്.
മൂന്ന് ക്യാമറകളാണ് പിന്നിലായുള്ളത്. പ്രധാന ക്യാമറ 50 മെഗാ പിക്സലാണ് (എംപി). ഒപ്പം രണ്ട് എംപി മാക്രൊ സെന്‍സറും രണ്ട് എംപി ഡെപ്ത് സെന്‍സറുമുണ്ട്. സെല്‍ഫി ക്യാമറ അഞ്ച് എംപിയാണ്.
വണ്‍ യുഐ കോര്‍ ആന്‍ഡ്രോയില്‍ 12-ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 64 ജിബി സ്റ്റോറേജും നാല് ജിബി റാമുമാണ് ഫോണില്‍ വരുന്നത്. എട്ട് ജിബി വരെ റാം എക്സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കും. സ്റ്റോറേജ് ഒരു ടിബി വരെയും.
5,000 എംഎഎച്ച് വരുന്ന ബാറ്ററി രണ്ട് ദിവസം വരെ നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. പവര്‍ ബട്ടണിലാണ് ഫിംഗര്‍പ്രിന്റ് സ്കാനര്‍ വരുന്നത്.
കറുപ്പ്, ചെമ്പ്, പച്ച എന്നീ നിറങ്ങണിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. 13,499 രൂപയാണ് വില. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലും കടകളിലും ഫോണ്‍ ലഭ്യമാകും.