സാംസങ്ങിന്റെ പുതിയ മോഡലുകളായ ഗ്യാലക്‌സി എസ് 9 നും ഗ്യാലക്‌സി എകസ് 9 പ്ലസും ഗ്യാലക്‌സി നോട്ട് 8 ഉം വാങ്ങുമ്പോള്‍ 16000 രൂപമുതല്‍ ഡിസ്‌കൗണ്ട്. ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും വാങ്ങുമ്പോഴാണ് ഡിസ്‌കൗണ്ട്. പഴയ ഫോണുകളായ എസ് 8, എസ് 8 പ്ലസ് എന്നിവയ്ക്കും ഓഫറുകളുണ്ട്. എംആര്‍പിയിലെ ഡിസ്‌കൗണ്ടിന് പുറത്താണ് ഇത്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്കും പ്രത്യേക ഓഫറുകളുണ്ട്.

വലിയ ഡിസ്‌പ്ലേയും ഡുവല്‍ റിയര്‍ ക്യാമറയുമാണ് എസ് 9 പ്ലസിന്റെ സവിശേഷത. ഇതു രണ്ടും എസ് 9 ല്‍ ഇല്ല. 689000 ആണ് എസ് 9 പ്ലസിന്റെ വില. ഇതില്‍ 3000 ഇന്‍സ്റ്റന്റ് ക്യാഷ് ബാക്കാണ്. എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 6000 രൂപയുടെ മറ്റൊരു ക്യാഷ് ബാക്ക് ഓഫറുമുണ്ട്. ആകെ 9000 രൂപയുടെ ക്യാഷ് ബാക്ക്.

പഴയ സാംസങ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. 6000 രൂപയുടെ എക്‌സ്‌ചേഞ്ച് മൂല്യമാണ് ഓഫര്‍. ഇതോടെ മൊത്തം ലാഭം 15000 രൂപയായി. നിലവിലുള്ള എക്‌സ്‌ചേഞ്ച് മൂല്യവും ചേരുമ്പോള്‍ അത് 16000 രൂപയായി മാറും. അതായത് ഫോണിന് ആകെ ചെലവാകുക 53900 രൂപയെന്ന് സാരം. ഗ്യാലക്‌സി എസ് 7 മായാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ ഇത് 44150 രൂപയാകും. എസ് 7 ന് 9750 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുണ്ട്. മറ്റ് ഓഫറുകളും ചേരുമ്പോള്‍ ഫോണിന്റെ വില 44150 ആകും.

ഗ്യാലക്‌സി നോട്ട് 8 (64GB), ഗ്യാലക്‌സി എസ്8, എസ് 8 പ്ലസ് (64GB), ഗ്യാലക്‌സി എസ് 7, എസ് എഡ്ജ് (32GB), ഗ്യാലക്‌സി എസ് 6 എഡ്ജ് പ്ലസ്, എസ് 6 എഡ്ജ് (32GB), മാക്‌സ്, ഗ്യാലക്‌സ് എ 5, ഗ്യാലക്‌സി, എ 8 പ്ലസ്, ജെ 7 പ്രോ തുടങ്ങിയ ഫോണുകളാണ് 6000 രൂപയുടെ ഓഫറില്‍ ഉള്‍പ്പെടുന്നത്. കൂടുതല്‍ ഫോണുകള്‍ എതൊക്കെയാണെന്ന് അറിയാന്‍ സാംസങ്ങിന്റ സൈറ്റ് പരിശോധിക്കാവുന്നതാണ്.

എസ് 9 ല്‍ മൂന്ന് വിഭാഗത്തിലും ഡിസ്‌കൗണ്ടും ക്യാഷ് ബാക്ക് ഓഫറുകളുണ്ട്. 256/128 GB ഫോണുകള്‍ക്ക് 6000 രൂപയും 64GBയ്ക്ക് 5000 രൂപയുമാണ് ക്യാഷ് ബാക്ക്. ഇതോടെ 57900 രൂപ വിലയുള്ള ഫോണിന്റെ വില 52900 ആകും. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡിന് പുറമെയാണിത്. മുകളില്‍ പറഞ്ഞ സാംസങ് ഫോണുകളുമായി 6000 രൂപയുടെ എക്‌സ്‌ചേഞ്ച് പ്ലാനുകള്‍ എസ് 9നും ബാധകമാണ്. അതേസമയം, എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ 6000 രൂപവരെ ക്യാഷ് ബാക്കും നേടാം.

ഗ്യാലക്‌സി എസ് 9 ന് ഏതാണ്ട് 17000 രൂപയോളം ഡിസ്‌കൗണ്ട് നേടാം. മേലെ പറഞ്ഞ ഏതെങ്കിലും ഫോണുകളുമായി എക്‌സ്‌ചേഞ്ച് ചെയ്യാനാണെങ്കില്‍ ഇതിവും കുറയും. എസ് 7 എഡ്ജുമായി എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ വില 42150 രൂപയാകും. പിന്നെ 5000 രൂപയുടെ ഡിസ്‌കൗണ്ടുമാകുമ്പോള്‍ ഫോണിന്റെ വില 37150 രൂപയോളം താഴും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook