വാഷിംഗ്ടണ്‍: നീണ്ട നാളത്തെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഗാലക്സി എസ് 8ഉം എസ് 8 പ്ലസും പുറത്തിറക്കി. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് കമ്പനി ഇരു മോഡലുകളും പുറത്തിറക്കിയത്. ഏപ്രില്‍ 21 മുതലാണ് ഇരു മോഡലുകളുടേയും വില്പന ആരംഭിക്കുക. അമേരിക്കയില്‍ ഇപ്പോള്‍ തന്നെ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം ആരംഭിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഗാലക്സി എസ് 8ഉം എസ് 8 പ്ലസും എപ്പോഴാണ് പുറത്തിറക്കുകയെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
എസ് ൾന്‍ 47,000 രൂപയോളവും എസ് 8 പ്ലസിന് 53,521 രൂപയുമാണ് വിലയുണ്ടാകുക. അഞ്ച് നിറങ്ങളിലാണ് പുതിയ ഗാലക്സി എസ് 8 സീരീസ് വരുന്നത്. മിഡ്നൈറ്റ് ബ്ലാക്ക്, ഓര്‍ക്കിഡ് ഗ്രേ, ആര്‍ടിക് സില്‍വര്‍, കോറല്‍ ബ്ലു, മാപ്പ്ള്‍ ഗോള്‍ഡ് എന്നിവയാണ് നിറങ്ങള്‍.
ഗാലക്സി എസ് 8ന് 5.8 ഇഞ്ച് സ്ക്രീനാണ് ഉണ്ടാവുക. 8 പ്ലസിന് 6.2 ഇഞ്ചാണ് സ്ക്രീന്‍. ഇരു ഫോണുകള്‍ക്കും 2960* 1440 പിക്സല്‍ സ്ര്കീന്‍ റെസല്യൂഷനാണുള്ളത്. സ്ക്രീനിന്റെ വശങ്ങളിലേക്ക് കൂടി ഡിസ്പ്ലേ ലഭിക്കുന്ന ഡ്യുവല്‍ കര്‍വ് ക്വാഡ് എച്ച്ഡി സ്ക്രീനായിരിക്കും എസ് 8 പ്ലസ് ഫോണിലുണ്ടാവുക. എസ്8ല്‍ നിന്ന് വ്യത്യസ്തമായി സ്ക്രീനിലെ ഉപയോഗത്തിനായുള്ള സ്റ്റൈലസും എസ്8 പ്ലസിനൊപ്പം ഉണ്ടാകുമെന്നാണ് വിവരം.
2016 മാര്‍ച്ച് 11നായിരുന്നു എസ് സീരീസിലെ ഏറ്റവുമൊടുവിലത്തെ മോഡലായ എസ് 7 പുറത്തിറങ്ങിയത്. ഇരു ഫോണുകളും 4 ജിബി റാമും 64 ജിബി മെമ്മറി കപ്പാസിറ്റിയുമായാണ് വരുന്നത്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകളും സപ്പോര്‍ട്ട് ആവും.
എല്ലാ തവണത്തേയും പോലെ ഇത്തവണയും മികച്ച ക്യാമറയുമായാണ് സാംസംങ്ങ് രംഗത്ത് വരുന്നത്. 12 മെഗാ പിക്സലാണ് പിറകുവശത്തെ ക്യാമറ. ഇരു ഫോണുകള്‍ക്കും 8 എംപിയാണ് മുന്‍ ക്യാമറ.
ആറിഞ്ച് വലിപ്പമുള്ള സ്ക്രീനുമായി ഇതിനു മുമ്ബും പല കമ്ബനികളും സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ നെക്സസ് 6, സാംസങിന്റെ തന്നെ ഗാലക്സി എ9 പ്രോ, എല്‍ജിയുടെ ജി ഫ്ളെക്സ് എന്നിവയെല്ലാം ആറിഞ്ച് സ്ക്രീന്‍ സ്മാര്‍ട്ട്ഫോണുകളാണ്. നോട്ട് നിരയില്‍ ഏറ്റവുമൊടുവില്‍ ഇറങ്ങിയ നോട്ട് 7 ബാറ്ററി പൊട്ടിത്തെറിച്ചത് സാംസങിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. 5.7 ഇഞ്ചായിരുന്നു നോട്ട് 7ന്റെ സ്ക്രീന്‍ വലിപ്പം.