മുംബൈ: സാംസങ്ങി​​​ന്റെ ഫ്ലാഗ്​ഷിപ്പ്​ ഫോൺ ഗാലക്​സി​ എസ്​8 പ്ലസിന് ഇന്ത്യയിൽ വിലകുറച്ചു. ഫോണിന്റെ 128 ജിബി/6 ജിബി റാം മോഡലിനാണ് വില കുറച്ചത്. 74,900 രൂപക്കാണ്​ കഴിഞ്ഞ മാസം ​ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. നിലവിൽ 70,900 രൂപയാണ്​ ​ഫോണി​​​ന്റെ വില. 4000 രൂപയുടെ വിലക്കുറവിലാണ്​ ഫോൺ സാംസങ്​ ലഭ്യമാക്കുന്നത്​.

താത്കാലികമായി മാത്രമാണോ വില കുറച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഫോണിനൊപ്പം നിരവധി ഓഫറുകളും സാംസങ്​ ലഭ്യമാക്കുന്നുണ്ട്​. ഫോൺ വാങ്ങു​മ്പോൾ ജിയോയുടെ പുതിയ കണക്ഷൻ എടുത്താൽ ഇരട്ടി ഡാറ്റ ലഭിക്കും. 309,509 രൂപയുടെ പ്ലാനുകൾക്കാണ്​ ഇരട്ടി ​ഡാറ്റ ലഭിക്കുക.

ഉപയോക്താക്കളുടെ അക്കൗണ്ടില്‍ 48 മണിക്കൂറുകള്‍ക്കകം ഇരട്ടി ഡാറ്റ ക്രെഡിറ്റ് ആകും. മൈ ജിയോ ആപ്പിലൂടെ ഇത് ഉപയോക്താക്കള്‍ക്ക് അറിയാനും സാധിക്കും. പഴയ സമാര്‍ട്ട്ഫോണ്‍ നല്‍കി പുതിയത് സ്വന്തമാക്കാനുളള എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 3,000 രൂപ കാഷ്ബാക്ക് ഓഫറും ലഭ്യമാണ്. സാംസംങ് ഗാലക്സി എസ് 8 പ്ലസ് പര്‍ച്ചേസിനൊപ്പം 4,499 രൂപയുടെ വയര്‍ലെസ് ചാര്‍ജറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ