scorecardresearch
Latest News

സാംസങ് ഗാലക്‌സി എസ്23 ക്ക് 200 എംപി ക്യാമറ? പ്രഖ്യാപനം അടുത്ത വര്‍ഷം, റിപോര്‍ട്ടുകള്‍ പറയുന്നത്

200 എംപി ക്യാമറയുള്ള ഒരേയൊരു ഫോണ്‍ ഗാലക്സി എസ് 23 അള്‍ട്രാ ആയിരിക്കുമെന്നും റിപോര്‍ട്ട് പറയുന്നു

സാംസങ് ഗാലക്‌സി എസ്23 ക്ക് 200 എംപി ക്യാമറ? പ്രഖ്യാപനം അടുത്ത വര്‍ഷം, റിപോര്‍ട്ടുകള്‍ പറയുന്നത്

ഇന്ത്യയില്‍ Galaxy Z Flip 4, Galaxy Z Fold 4 എന്നിവയുടെ പ്രഖ്യാപനത്തിന് ശേഷം എല്ലാ കണ്ണുകളും സാംസങ്ങിന്റെ വരാനിരിക്കുന്ന മുന്‍നിര ഫോണായ Galaxy S23 അള്‍ട്രയിലാണ്. അടുത്തവര്‍ഷം പ്രഖ്യാപിക്കുമെന്ന് കരുതുന്ന ഫോണിനെ കുറിച്ച് സംസങ് ഇതുവരെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഗാലക്സി എസ് 23 അള്‍ട്രാ 200 എംപി ക്യാമറ സ്പോര്‍ട്ട് ചെയ്തേക്കുമെന്ന് ചില റിപ്പോര്‍ട്ടുകര്‍ സൂചിപ്പിക്കുന്നു.

കൊറിയ ഐടി ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഫോണിന് 200 എംപി പ്രൈമറി സെന്‍സര്‍ ഉണ്ടായിരിക്കുമെന്ന് സാംസങ് ഇലക്ട്രോണിക്സിന്റെ മൊബൈല്‍ എക്‌സ്പീരിയന്‍സ് വിഭാഗം സ്ഥിരീകരിച്ചു. 200 എംപി ക്യാമറയുള്ള ഒരേയൊരു ഫോണ്‍ ഗാലക്സി എസ് 23 അള്‍ട്രാ ആയിരിക്കുമെന്നും റിപോര്‍ട്ട് പറയുന്നു.

Galaxy S23 Ultra 200MP ISOCELL HP2 ക്യാമറ സെന്‍സര്‍ അവതരിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന അറിയപ്പെടുന്ന ടിപ്സ്റ്റര്‍ ഐസ് യൂണിവേഴ്‌സിന്റെ അവകാശവാദവുമായി റിപ്പോര്‍ട്ട് പൊരുത്തപ്പെടുന്നു. നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, 200എംപി ഇമേജ് സെന്‍സര്‍ ആദ്യമായി വികസിപ്പിച്ചതും 200എംപി മൊബൈല്‍ ഇമേജ് സെന്‍സര്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി അവതരിപ്പിച്ചതും സാംസങ് ഇലക്ട്രോണിക്സാണ്.

എസ് 23 അള്‍ട്രാ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് നല്‍കുന്നതെന്നും 5,000 എംഎഎച്ച് ബാറ്ററിയുണ്ടെന്നും ഐസ് യൂണിവേഴ്സ് പറഞ്ഞു. Galaxy 23 Ultra-ന് 60എഫ്പിഎസില്‍ 8കെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും കഴിഞ്ഞേക്കും. വരാനിരിക്കുന്ന ഫോണിന് 228 ഗ്രാം ഭാരവും ഗാലക്സി എസ് 22 അള്‍ട്രായ്ക്ക് സമാനമായ കനവും ഉണ്ടായിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നു.

സാംസങ് ക്വാല്‍കോമിന്റെ 3ഉ സോണിക് മാക്‌സ് ഫിംഗര്‍പ്രിന്റ് സ്‌കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചേക്കാം, ഇത് വലിയ സ്‌കാനിംഗ് ഏരിയയും വേഗത്തിലുള്ള ഫിംഗര്‍പ്രിന്റ് എ്ന്നിവയും സാധ്യമാക്കും. ഗാലക്സി 23 സീരീസ് ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 5 ഉപയോഗിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു, സാംസങ് ഇതിനുള്ള ബീറ്റ ടെസ്റ്റിംഗ് ആരംഭിച്ചുകഴിഞ്ഞതായും റിപോര്‍ട്ട് പറയുന്നു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Samsung galaxy s23 ultra might sport a 200mp camera sensor