scorecardresearch

Samsung Galaxy S22: സാംസങ് ഗാലക്‌സി എസ്22 സീരീസ് വിപണിയിൽ; വിലയും സവിശേഷതകളും അറിയാം

Galaxy S22, S22+, S22 Ultra: മൂന്ന് ഫോണുകളും സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റുമായി ആൻഡ്രോയിഡ് 12 ലാണ് വരുന്നത്

Galaxy S22, S22+, S22 Ultra: മൂന്ന് ഫോണുകളും സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റുമായി ആൻഡ്രോയിഡ് 12 ലാണ് വരുന്നത്

author-image
Tech Desk
New Update
Samsung Galaxy S22

Galaxy S22, S22+, S22 Ultra: സാംസങ്ങിന്റെ മുൻനിര ഫോണുകളായ ഗാലക്‌സി എസ് 22, ഗാലക്‌സി എസ് 22+, ഗാലക്‌സി എസ് 22 അൾട്രാ എന്നിവ ഇന്ത്യൻ വിപണിയിലെത്തി . മൂന്ന് ഫോണുകളും സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റുമായി ആൻഡ്രോയിഡ് 12 ലാണ് വരുന്നത്. പുതിയ ഡിസൈൻ ഉൾപ്പെടെ പുതുപുത്തൻ ഫീച്ചറുകളുമായാണ് സാംസങ് ഗാലക്‌സി എസ്22 സീരീസ് വിപണിയിലെത്തിയിരിക്കുന്നത്.

Advertisment

ഗാലക്‌സി എസ് 22, ഗാലക്‌സി എസ് 22+ എന്നിവ വാങ്ങുന്നവർക്ക് 11,999 രൂപ വിലയുള്ള ഗാലക്‌സി ബഡ്‌സ്2 വെറും 2,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഗാലക്‌സി എസ് 22 അൾട്രാ വാങ്ങുന്നവർക്ക് 26,999 രൂപ വിലയുള്ള ഗാലക്‌സി വാച്ച്4 2,999 രൂപയ്ക്കും വാങ്ങാം.

ഗാലക്‌സി എസ് 22, എസ് 22+, എസ് 22 അൾട്രാ: വിലയു ക്യാഷ്ബാക്ക് ഓഫറുകളും

ഗാലക്‌സി എസ് 22ന്റെ 8ജിബി/128ജിബി മോഡലിന് 72,999 രൂപയും 8ജിബി/256ജിബി മോഡലിന് 76,999 രൂപയുമാണ് വില. ഗാലക്‌സി എസ് 22+ ന്റെ 8ജിബി/128 ജിബി മോഡലിന് 84,999 രൂപയും 8ജിബി/256ജിബി മോഡലിന് 88,999 രൂപയുമാണ് വിലവരുന്നത്. 12ജിബി/256ജിബി കോൺഫിഗറേഷന് വരുന്ന എസ്22 അൾട്രായുടെ അടിസ്ഥാന വില 1,09,999 രൂപയും 12ജിബി/512ജിബി കോൺഫിഗറേഷന് 1,18,999 രൂപയുമാണ് വില.

മാർച്ച് രണ്ടിനും മാർച്ച് 31 നുമിടയിൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇഎംഐ അല്ലെങ്കിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫുൾ സ്വൈപ്പ് പേയ്‌മെന്റ രീതികൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 5000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 8,000 രൂപ വരെ ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.

Advertisment

ഗാലക്‌സി എസ് 22, എസ് 22+ സവിശേഷതകൾ

50എംപി മെയിൻ സെൻസർ, 12എംപി അൾട്രാ വൈഡ് സെൻസർ, 10എംപി ടെലിഫോട്ടോ ലെൻസ് സെൻസർ എന്നിവയുൾപ്പെടുന്ന ക്യാമറ സജ്ജീകരണത്തോടെയാണ് ഗാലക്‌സി എസ്22, ഗാലക്‌സി എസ്22+ ഫോണുകൾ വരുന്നത്. രണ്ട് ഫോണുകളിലും 10എംപിയാണ് മുൻ ക്യാമറ. രണ്ടിലും അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും 120 ഹേർട്സ് റിഫ്രഷ് നിരക്കോടുകൂടിയ ഡിസ്പ്ലേയുമായാണ് വരുന്നത്.

എസ് 2 ന് 6.1 ഇഞ്ച് അമോഎൽഇഡി സ്ക്രീനും, എസ് 22+ ന് 6.6 ഇഞ്ച് അമോഎൽഇഡി സ്‌ക്രീനുമാണ്. എസ് 22ൽ 3700 എംഎഎച്ച് ബാറ്ററിയും, എസ് 22+ ന് 4500 എംഎഎച്ച് ബാറ്ററിയുമാണ്. ഇവ രണ്ടും 45വാട്ട് ഫാസ്റ്റ് ചാർജിംഗും 15വാട്ട് വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നുണ്ട്.

ഗാലക്‌സി എസ് 22 അൾട്രയുടെ സവിശേഷതകൾ

ടോപ്പ് എൻഡ് ഗാലക്‌സി എസ് 22 അൾട്രായ്‌ക്ക് ഡൈനാമിക് അമോലെഡ് 2 എക്‌സ് പാനലും 120 ഹെർട്‌സ് റിഫ്രഷ് നിരക്കും 240 ഹെർട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള വലിയ 6.8 ഇഞ്ച് ക്യുഎച്ച്‌ഡി + സ്‌ക്രീനാണ് വരുന്നത്. ഡിസ്‌പ്ലേയിൽഅൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്.

അടുത്തിടെ നിർത്തിയ നോട്ട് സീരീസിൽ നേരത്തെ കണ്ടിരുന്ന എസ്-പെന്നിനായുള്ള ഒരു പോക്കറ്റും എസ് 22 അൾട്രാ അവതരിപ്പിക്കുന്നു. 108എംപി വൈഡ് ക്യാമറ, 12എംപി അൾട്രാ വൈഡ് ക്യാമറ, 3എക്സ് ഒപ്റ്റിക്കൽ സൂമും 10എക്സ് ഒപ്റ്റിക്കൽ സൂമും വരുന്ന രണ്ട് 10എംപി ടെലിഫോട്ടോ ക്യാമറയും ഇതിൽ വരുന്നു. ക്യാമറ 100X സൂം വരെ പിന്തുണയ്ക്കുന്നു. ഇതിന്റെ മുൻ ക്യാമറ 40എംപി ആണ്. 45വാട്ട് ഫാസ്റ്റ് ചാർജിംഗും 15വാട്ട് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന വലിയ 5000 എംഎഎച്ച് ബാറ്ററിയും എസ്22 അൾട്രയിൽ വരുന്നു.

Also Read: UPI123Pay: ഇന്റർനെറ്റില്ലാത്ത ഫോണിലൂടെയും ഇനി യുപിഐ പണമിടപാടുകൾ; എങ്ങനെയെന്ന് നോക്കാം

Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: