scorecardresearch

Samsung Galaxy S21 series: സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ വിലയും വിൽപ്പന വിശേഷങ്ങളും അറിയാം

കഴിഞ്ഞ വർഷം എസ് 20 സീരിസിൽ കമ്പനി പുറത്തിറക്കിയ ഫോണുകളുടെ പിൻഗാമികളാണ് പുതിയതായി എത്തുന്ന സാംസങ് ഗ്യാലക്സി എസ്21, ഗ്യാലക്സി എസ്21+, ഗ്യാലക്സി എസ്21 അൾട്ര

കഴിഞ്ഞ വർഷം എസ് 20 സീരിസിൽ കമ്പനി പുറത്തിറക്കിയ ഫോണുകളുടെ പിൻഗാമികളാണ് പുതിയതായി എത്തുന്ന സാംസങ് ഗ്യാലക്സി എസ്21, ഗ്യാലക്സി എസ്21+, ഗ്യാലക്സി എസ്21 അൾട്ര

author-image
Tech Desk
New Update
samsung galaxy s21, സാംസങ്, samsung galaxy s21 launched, സാംസങ് ഗ്യാലക്സി എസ്21, ഫ്ലാഗ്ഷിപ്പ് മോഡൽ, samsung galaxy s21, samsung galaxy s21 price in india, samsung galaxy s21 specs, samsung galaxy s21 specifications, samsung galaxy s21 plus, samsung galaxy s21 plus price, samsung galaxy s21 plus price in india, samsung galaxy s21 plus specifications, samsung galaxy s21 plus features, samsung galaxy s21 plus price and specs, samsung galaxy s21 plus series launch, galaxy s21 launch

പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ് അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. എസ് 21 സീരിസിലെ മൂന്ന് ഫോണുകളാണ് സ്മാർട് ഫോൺ പ്രേമികൾക്കായി വിപണിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം എസ് 20 സീരിസിൽ കമ്പനി പുറത്തിറക്കിയ ഫോണുകളുടെ പിൻഗാമികളാണ് പുതിയതായി എത്തുന്ന സാംസങ് ഗ്യാലക്സി എസ്21, ഗ്യാലക്സി എസ്21+, ഗ്യാലക്സി എസ്21 അൾട്ര. പുതിയ ഫോണുകളുടെ വിലയും വിൽപ്പന വിവരങ്ങളുമാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തുന്നത്.

Advertisment

Samsung Galaxy S21 series price in India: സാംസങ് ഗ്യാലക്സി എസ്21 സീരിസിലെ ഫോണുകളുടെ വില

ഇന്ത്യയിൽ സാംസങ് ഗ്യാലക്സി എസ്21ന്റെ വില ആരംഭിക്കുന്നത് 69,999 രൂപയിലാണ്. 8ജിബി റാം 128ജിബി ഇന്റേണൽ സ്റ്റോറേജുമായി എത്തുന്ന ബേസിക് വേരിയന്റിന്റെ വിലയാണിത്. ഈ മോഡലിന്റെ ടോപ്പ് വേരിയന്റായ 8ജിബി റാം 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 73,999 രൂപയുമാണ് വില.

Also Read: Samsung Galaxy A32: വില കുറഞ്ഞ 5ജി ഫോണുമായി സാംസങ്

സാംസങ് ഗ്യാലക്സി എസ്21 പ്ലസിന്റെ അടിസ്ഥാന വില 81,999 രൂപയാണ്. ഈ വിലയിൽ 8ജിബി റാം 128ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഫോണും 85,999 രൂപയ്ക്ക് 8ജിബി റാം 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

Advertisment

കൂട്ടത്തിലെ ഏറ്റവും പ്രീമിയം മോഡലായ സാംസങ് ഗ്യാലക്സി എസ്21 അൾട്രയുടെ അടിസ്ഥാന വില 1,05,999 രൂപയാണ്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജിലാണ് ഫോണും വിപണിയിലെത്തിയിരിക്കുന്നത്. 12ജിബി റാം, 128ജിബി ഇന്രേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് നേരത്തെ പറഞ്ഞ വില. ഈ മോഡലിലെ തന്നെ ടോപ്പ് വേരിയന്റായ 16ജിബി റാമും 512ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 1,16,999 രൂപയുമാണ് വില.

ഇതോടൊപ്പം തന്നെ സാംസങ് ഗ്യാലക്സി ബഡ്സ് പ്രോയും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. 15,990 രൂപയാണ് ഗ്യാലക്സി ബഡ്സിന്റെ വില.

Samsung Galaxy S21 series sale date, offers: സാംസങ് ഗ്യാലക്സി എസ്21 സീരിസ് ഫോണുകളുടെ വിൽപ്പന എന്ന് മുതൽ

സാംസങ് ഗ്യാലക്സി എസ്21 സീരിസ് ഫോണുകളുടെയും ഗ്യാലക്സി ബഡ്സ് പ്രോയുടെയും വിൽപ്പന ജനുവരി 29 മുതൽ ആരംഭിക്കും. സാംസങ് ഡോട്ട് കോം വഴിയും പ്രമുഖ ഇ കോമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് എന്നിവ വഴിയുമാണ് ഉൽപ്പന്നങ്ങളുടെ വിൽപ്പന സാംസങ് നടത്തുന്നത്. ഓഫ്‌ലൈനായി റീട്ടേയിൽ സ്റ്റോറുകൾ വഴിയും ഉപഭോക്താക്കൾക്ക് ഫോൺ സ്വന്തമാക്കാം.

Also Read: 89 രൂപയ്ക്ക് ഇനി അൺലിമിറ്റഡ് സിനിമ; മൊബൈൽ ഓൺലി വീഡിയോ പ്ലാനുമായി ആമസോൺ പ്രൈം

ഫോണുകളുടെ പ്രീ ഓർഡർ വിൻഡോ ഇതിനോടകം തന്നെ തുറന്നു കഴിഞ്ഞു. പ്രീ ഓർഡർ ചെയ്യുന്നവർക്ക് ഗ്യാലക്സി സ്മാർട് ടാഗ് ഫ്രീയായി നേടം. ഒപ്പം 10000 രൂപയുടെ സാംസങ് ഷോപ്പ് വൗച്ചറും സ്വന്തമാക്കാം. എച്ച്എഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് 10000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും. പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ജനുവരി 25ന് തന്നെ ഫോൺ ലഭിക്കും.

Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: