scorecardresearch

Samsung Galaxy S21 series: സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സീരിസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

സാംസങ് ഗ്യാലക്സി എസ് 21 സീരിസ് എത്തുന്നത് അവരുടെ ഏറ്റവും പുതിയ പ്രൊസസറായ എക്സിനോസ് 2100ൽ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ

സാംസങ് ഗ്യാലക്സി എസ് 21 സീരിസ് എത്തുന്നത് അവരുടെ ഏറ്റവും പുതിയ പ്രൊസസറായ എക്സിനോസ് 2100ൽ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ

author-image
Tech Desk
New Update
Samsung Galaxy S21 series: സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സീരിസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മൊബൈൽ ഫോൺ നിർമാണ രംഗത്തെ വമ്പന്മാരായ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സീരിസ് 2021 ജനുവരി 14ന് അവതരിപ്പിക്കുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് സാംസങ് തന്നെ. ജനുവരി 14ന് പ്രഖ്യാപനവും ജനുവരി 21ന് ഫോണുകൾ അവതരിപ്പിക്കാനുമാണ് കമ്പനി ഒരുങ്ങുന്നത്. സ്മാർട്ഫോണിനായുള്ള കാത്തിരിപ്പ് തുടരുമ്പോൾ തന്നെ സാംസങ് അവരുടെ മുൻനിര പ്രോസസറിന്റെ ലോഞ്ചിങ് തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

സാംസങ് ഗ്യാലക്സി എസ് 21 സീരിസ് എത്തുന്നത് അവരുടെ ഏറ്റവും പുതിയ പ്രൊസസറായ എക്സിനോസ് 2100ൽ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സാംസങ്ങിന്റെ നോട്ട് സീരിസ് ഭാവിയിൽ നിർത്തലാക്കാൻ സാധ്യതയുള്ളതിനാൽ ഏറെ പ്രതീക്ഷയോടെയാണ് എസ് 21 സീരിസിനെ കാത്തിരിക്കുന്നത്. പ്രധാന എതിരാളിയായ ഐഫോൺ 12 സീരിസുകളെ മുൻനിർത്തിയാകും സാംസങ്ങിന്റെ എസ് 21 വിപണിയിലെത്തുന്നത്.

ആൺഡ്രോയ്ഡ് 11നിലാകും എസ് 21 സീരിസിലെ ഫോണുകളുടെ പ്രവർത്തനമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. വിൻഫ്യൂച്ചറിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷം സമാരംഭിച്ച സാംസങ് എസ് 20 ഫാൻ പതിപ്പ് പോലെ എസ് 21 സീരിസിലുമുണ്ടാകും. ഇത് ഫോണുകളുടെ വില കുറയാൻ കാരണമാകും. ഉപഭോക്താക്കൾക്കും കമ്പനിക്കും ഇത് ഗുണകരമാണ്. 6000ഉം 7000ഉം എംഎഎച്ച് ബാറ്ററികൾ വിപണിയിലെത്തിച്ചെങ്കിലും ഫ്ലാഗ്ഷിപ്പ് സീരിസിൽ 4000 എംഎഎച്ച് ബാറ്ററിയായിരിക്കും കമ്പനി നൽകുക.

സ്നാപ്ഡ്രാഗൻ 888 പ്രൊസസറിലായിരിക്കും ഫോണിന്റെ പ്രവർത്തനമെന്നും റിപ്പോർട്ടുകളുണ്ട്. സാംസങ് ഗ്യാലക്സി എസ് 21 പ്ലസിന്റെ ഡിസ്പ്ലേ വലുപ്പം 6.7 ഇഞ്ചാണ്. 4800 എംഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. എസ് 21ന്റെയും എസ് 21 പ്ലസിന്റെയും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ്. 12എംപിയുടെ അൾട്രവൈഡ് ആംഗിൾ ലെൻസും 12 എംപി വൈഡ് ആംഗിൾ ലെൻസും 64 എംപി ടെലിഫോട്ടോ ലെൻസും അടങ്ങുന്നതാണ് റിയർ ക്യാമറ.

Advertisment

അതേസമയം 6.8 ഇഞ്ച് ഡിസ്‌പ്ലേയുമായി എത്തുന്ന സാംസങ് എസ് 21 അൾട്രയിൽ ക്യാമറയിലും അപ്ഡേഷൻ ഉണ്ട്. 108 എംപിയാണ് പ്രൈമറി സെൻസർ. ഇതോടൊപ്പം 12എംപിയുടെ അൾട്രവൈഡ് ആംഗിൾ ലെൻസും 10 ഒപ്റ്റിക്കൽ ലെൻസും ഉൾപ്പെടുന്നു. 4885 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി. എസ്21 അൾട്രയിൽ എസ് പെൻ സപ്പോർട്ടുമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: