/indian-express-malayalam/media/media_files/uploads/2021/12/Galaxy-S20-FE.jpg)
പ്രതീകാത്മക ചിത്രം
സാംസങ് ഗാലക്‌സി എസ് 21 എഫ്ഇയുടെ ലോഞ്ചിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി പരസ്പരവിരുദ്ധമായ നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സാംസങ് ഗാലക്‌സി എസ് 21 എഫ്ഇ മുൻപെത്തിയ സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ യെ പോലെ, കുറഞ്ഞ വിലയിൽ ഫ്ലാഗ്ഷിപ് തലത്തിലുള്ള സവിശേഷതകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ പലതവണ ഫോൺ പുറത്തിറങ്ങുന്നതിനു സാധ്യത കല്പിച്ചിരുന്നെങ്കിലും അതെല്ലാം മുടങ്ങി.
സാംമൊബൈലിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി എസ് 21 എഫ്ഇ അടുത്ത വർഷത്തെ കസ്റ്റമർ ഇലക്ട്രോണിക്സ് ഷോയിൽ (സിഇഎസ്) അവതരിപ്പിക്കുമെന്നാണ് പറയുന്നത്. സിഇഎസ് 2022 ജനുവരി അഞ്ചിന് അമേരിക്കയിലെ നെവാഡയിലെ ലാസ് വെഗാസിൽ ആരംഭിക്കുമെന്നും ജനുവരി എട്ട് വരെ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സാംസങ് ഗാലക്‌സി എസ് 21 എഫ്ഇ ജനുവരി വരെ വൈകുമെന്ന് പറഞ്ഞ ടിപ്‌സ്റ്റർ ജോൺ പ്രോസറിന്റെ റിപ്പോർട്ടും ഇത് സ്ഥിരീകരിക്കുന്നു. അടുത്ത വർഷം ജനുവരി നാലിന് ഫോൺ പുറത്തിറക്കിയേക്കുമെന്നും ജനുവരി 11 മുതൽ വിൽപ്പനയ്‌ക്കെത്തുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
While Samsung is “investigating” my S22 Ultra leak…
— jon prosser (@jon_prosser) November 6, 2021
EXCLUSIVE 👀
Unpacked event for S21 FE
January 4, 2022
No pre-order period
Available January 11, 2022
Unpacked event for S22 lineup
February 8, 2022 @ 10:00am ET
Pre-orders begin same day (2/8)
Available February 18, 2022
🤫 pic.twitter.com/S9n9rAf1cs
ഒരു ചെറിയ ലോഞ്ച് ഇവന്റിലൂടെ ജനുവരിയിലെ സിഇഎസ് 2022-ൽ സാംസങ് ഗാലക്‌സി എസ് 21 എഫ്ഇ ലോഞ്ച് ചെയ്യുമെന്നും 91മൊബൈൽസിന്റെ പുതിയ റിപ്പോർട്ട് പറയുന്നു.
കൂടാതെ, 2022 ജനുവരിയിൽ മറ്റെല്ലായിടത്തും ഇറങ്ങുന്ന അതേ സമയത്ത് തന്നെ സാംസങ് ഗാലക്‌സി എസ് 21 എഫ്ഇ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു. ലോകമെമ്പാടുമുള്ള ചിപ്പ് ക്ഷാമം കാരണം ഈ ഫോൺ ചില രാജ്യങ്ങളിൽ മാത്രമേ ലഭിക്കു എന്നാണ് കരുതുന്നത്.
സാംസങ് ഗാലക്‌സി എസ് 21 എഫ്ഇ വെള്ള, കറുപ്പ്, പിങ്ക്, പച്ച എന്നിങ്ങനെ നാല് കളറുകളിൽ വരുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
കോയിൻബിആർഎസ് പുറത്തുവിട്ട ചിത്രങ്ങൾ സാംസങ് ഗാലക്‌സി എസ് 21 എഫ്ഇ 5ജി യുടെ ഡിസൈനും വിവിധ കളർ ഓപ്ഷനുകളും സൂചിപ്പിക്കുന്നുണ്ട്. പുറകിൽ മുകളിൽ ഇടത് വശത്ത് വെർട്ടിക്കൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്.
സാംസങ് ഗാലക്‌സി എസ് 21 എഫ്ഇ: പ്രതീക്ഷിക്കുന്ന സവിശേഷതകളും വിലയും
സാംസങ് ഗാലക്‌സി എസ് 21 എഫ്ഇ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറിൽ വരുമെന്നാണ് കരുതുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.4-ഇഞ്ച് ഫുൾ എച്ഡി+ അമോഎൽഇഡി ഡിസ്‌പ്ലേയും ഇതിൽ ലഭിച്ചേക്കും. സാംസങ്ങിന്റെ ജർമ്മൻ വെബ്‌സൈറ്റിന്റെ സപ്പോർട്ട് പേജിൽ മോഡൽ നമ്പർ SM-G990B/DS ഉള്ള ഉപകരണവും ലിസ്റ്റ് ചെയ്തിട്ടുണ്ട്.
നമ്പറിലെ 'DS' സ്മാർട്ട്ഫോണിന്റെ ഡ്യുവൽ സിം ശേഷിയെ സൂചിപ്പിക്കുന്നതാണ്. 32 എംപി പ്രൈമറി, 12 എംപി അൾട്രാ വൈഡ് ക്യാമറ, 8 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ ക്യാമറയാകും എന്ന്കരുതുന്നു . സാംസങ് ഗാലക്‌സി എസ് 21 എഫ്ഇക്ക് 4,500എംഎഎച്ച് ബാറ്ററിയും 45 വാട്ട്, 25 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഉണ്ടായിരിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.