scorecardresearch

സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി 31,999 രൂപയ്ക്ക്: ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ ഓഫറുകള്‍ അറിയാം

സാംസങ്ങിന്റെ ഗാലക്‌സി എസ്22 പ്ലസ് വാങ്ങുന്നവര്‍ക്ക് എല്ലാ ഓഫറുകളും ഉള്‍പ്പെടെ 59,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാനാകും

സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി 31,999 രൂപയ്ക്ക്: ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ ഓഫറുകള്‍ അറിയാം

ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ വില്‍പ്പന ഈ മാസം അവസാനം സെപ്റ്റംബര്‍ 23 മുതല്‍ സെപ്റ്റംബര്‍ 30 വരെ ആരംഭിക്കും. വില്‍പ്പനയ്ക്ക് മുന്നോടിയായി, സാംസങ് തങ്ങളുടെ ചില പ്രധാന സ്മാര്‍ട്ട്‌ഫോണുകളുടെ ഓഫറുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗാലക്‌സി എസ്21 എഫ്ഇ 5ജി, ഗാലക്‌സി എസ്22 പ്ലസ്, ഗാലക്‌സി എഫ്13, ഗാലക്‌സി എഫ്23 5ജി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എസ്21 എഫ്ഇ 5G എല്ലാ ബാങ്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉള്‍പ്പെടെ 31,999 രൂപയ്ക്ക് ലഭിക്കും. 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, എക്സിനോസ് 2100 ചിപ്സെറ്റ്, പിന്നില്‍ 12എംപി+12എംപി+8എംപി ക്യാമറ എന്നിവയുമായാണ് ഫോണ്‍ വരുന്നത്. 25വാട്ട് ഫാസ്റ്റ് ചാര്‍ജിംഗുള്ള 4500എംഎഎച്ച് ബാറ്ററിയും ഫോണിന്റെ സവിശേഷതയാണ്.

സാംസങ്ങിന്റെ ഗാലക്‌സി എസ്22 പ്ലസ് വാങ്ങുന്നവര്‍ക്ക് എല്ലാ ഓഫറുകളും ഉള്‍പ്പെടെ 59,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാനാകും. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസര്‍, 50എംപി+12എംപി+10എംപി ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ്, 6.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 4500എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിലുള്ളത്. അതേസമയം സാംസങ് ഗാലക്സി എഫ്23 5ജി, ഗാലക്സി എഫ്13 എന്നിവ എല്ലാ ഓഫറുകളും ഉള്‍പ്പെടെ യഥാക്രമം 10,999 രൂപയ്ക്കും 8,499 രൂപയ്ക്കും ലഭിക്കും.

ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ ഈ ഓഫറുകള്‍ ലഭിക്കും. ഗാലക്‌സി എസ്22 പ്ലസ്, ഗാലക്‌സി എഫ്23 എന്നിവയിലെ ഓഫറുകള്‍ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ ലഭ്യമായിരുന്നുവെങ്കിലും, ഗാലക്‌സി എസ്21 എഫ്ഇ 5ജി-ലെ ഓഫറുകള്‍ സെപ്റ്റംബര്‍ 19-ന് തത്സമയവും ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയിലിലൂടെയും നിലനില്‍ക്കും. ഫ്‌ലിപ്പ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്കായി Galaxy F13 ഓഫറുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ ലഭ്യമാകും.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Samsung galaxy s21 fe 5g at rs 31999 check out all flipkart big billion day offers