/indian-express-malayalam/media/media_files/uploads/2020/03/Samsung.jpg)
ന്യൂഡൽഹി: സ്മാർട്ഫോണിന്റെ പ്രീമിയം സെഗ്മെന്റ് വിപണിയിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്സി S20+. വിപണിയിൽ വലിയ പ്രതികരണം നേടിയ S10 പരമ്പരയുടെ പിൻഗാമിയായിട്ടാണ് ഗ്യാലക്സി S20+ന്റെ കടന്നുവരവ്.
തങ്ങളുടെ മോഡലുകളിൽ ക്യാമറയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന നിർമാതാക്കളാണ് സാംസങ്. ഗ്യാലക്സി S20+ലേക്ക് എത്തുമ്പോഴും അതിൽ മാറ്റമൊന്നുമില്ല. ക്വാഡ് ക്യാമറ സെറ്റപ്പിലെത്തുന്ന ഫോണിന്റെ പ്രൈമറി ലെൻസ് 64MPയുടേതാണ്. 12 MPവീതമുള്ള അൾട്ര വൈഡ് ലെൻസും വൈഡ് ആംഗിൾ ലെൻസും ഒരു ഡെപ്ത് സെൻസറും ഉൾപ്പെടുന്നതാണ് പിൻക്യാമറ.
4X സൂമാണ് ക്യാമറ ഫീച്ചേഴ്സിനൊപ്പം ചേർത്ത് വച്ച് വായിക്കേണ്ട മറ്റൊരു പ്രത്യേകത. വളരെ ദൂരെയുള്ള വസ്തുക്കളും ക്യാപ്ച്ചർ ചെയ്യാൻ സൂം സഹായിക്കുന്നു. 10X സൂം, 20X സൂം, 30X സൂം എന്നീ ഫീച്ചറുകളും ഫോണിന്റെ ക്യാമറ അനുഭവം കൂടുതൽ മികച്ചതാക്കുന്നു.
/indian-express-malayalam/media/media_files/uploads/2020/03/Samsung-1.jpg)
6.7 ഇഞ്ച് ക്വാഡ് എച്ച്ഡി+ SAMOLED ഡിസ്‌പ്ലേയിലാണ് ഗ്യാലക്സി S20+ എത്തുന്നത്. കർവഡ് വശങ്ങൾ ഫോണിന് മികച്ച ലുക്ക് നൽകുന്നു. വലുപ്പം കൂടുതൽ ആണെന്ന് തോന്നുമെങ്കിലും വളരെ ഒതുക്കത്തോടെ കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ് സാംസങ് ഗ്യാലക്സി S20+ എന്നാണ് റിവ്യുകൾ പറയുന്നത്.
എക്സിനോസ് 990 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോൺ മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് എത്തുന്നത്. 12GB റാം/ 128 GB ഇന്രേണൽ മെമ്മറി, 12GB റാം/ 256 GB ഇന്രേണൽ മെമ്മറി, 12GB റാം/ 512 GB ഇന്രേണൽ മെമ്മറി എന്നിങ്ങനെ മൂന്ന് മെമ്മറി പാക്കേജുകളിൽ വിവിധ തലങ്ങളിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് കമ്പനി പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 4500mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. 73999 രൂപയാണ് ഫോണിന്റെ അടിസ്ഥാന വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us