/indian-express-malayalam/media/media_files/uploads/2021/03/samsung-galaxy-s20-fe-launched-in-india-with-5g-snapdragon-865-processor-price-offers-476551-fi.jpg)
സാംസങ്ങിന്റെ 5ജി ഫോണായ ഗാലക്‌സി എസ്20 എഫ്ഇ ഇന്ത്യൻ വിപണിയിലെത്തി. കഴിഞ്ഞ ഒക്ടോബറിലാണ് എക്സിനോസ് 990 പ്രൊസസ്സറുമായി സാംസങ് ഈ ഫ്ലാഗ്ഷിപ് ഫോൺ ആദ്യമായി പുറത്തിറക്കുന്നത്. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പുതിയ മോഡൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 865 പ്രൊസസറുമായാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 50,000 രൂപയിൽ താഴെ മാത്രം വില വരുന്ന ഗാലക്‌സി എസ്20 എഫ്ഇ അടുത്തിറങ്ങിയ വൺ പ്ലസ് 9 ന്‍റെ സവിശേഷതകളുമായാണ് മത്സരിക്കുന്നത്.
ട്രിപ്പിൾ റെയർ ക്യാമറ, 120Hz റിഫ്രഷ് റേറ്റുള്ള സൂപ്പർ എമോഎൽഇഡി ഡിസ്‌പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 865 പ്രോസസ്സർ, 45000mAh ബാറ്ററി, 5ജി കണക്റ്റിവിറ്റി എന്നിവയാണ് സാംസങ് ഗാലക്‌സി എസ്20 എഫ്ഇ എന്ന പുതിയ മോഡലിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ.
The #GalaxyS20FE 5G is almost here! Are you excited? Show us! Grab the Galaxy #MadeForFans March 30, 2021 onwards. Get notified: https://t.co/xNFeKw5gOR#Samsungpic.twitter.com/DXRL3P44G9
— Samsung India (@SamsungIndia) March 29, 2021
Read Also: മി 11 പ്രോയും, അള്‍ട്രയും ലോഞ്ച് ചെയ്ത് ഷവോമി, പവര്‍ഫുള്ളായി മി 11 സിരീസ്; സവിശേഷതകള്‍ അറിയാം
സാംസങ് ഗാലക്‌സി എസ്20 എഫ്ഇയുടെ ഇന്ത്യയിലെ വിലയും, ഓഫറുകളും അറിയാം
പുതിയ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജി ഫോൺ 55,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണയിൽ എത്തിയിരിക്കുന്നത്. 8GB റാമും 128GB ഇന്റേണൽ മെമ്മറിയുമുള്ള ഫോണിന്റെ വിലയാണിത്. എന്നാൽ ഈ ഫ്ലാഗ്ഷിപ് ഫോൺ നിലവിൽ 8000 രൂപ വിലക്കുറവിൽ 47,999 രൂപയ്ക്ക് പ്രത്യേക ഓഫറിൽ ലഭിക്കും. സാംസങ്, ആമസോൺ എന്നി ഓൺലൈൻ സൈറ്റുകളിലും, സാംസങ് സ്റ്റോറുകളിലും, റീറ്റെയ്ൽ സ്റ്റോറുകളിലും ഈ ഓഫറിൽ ഫോൺ ലഭ്യമാണ്.
സാംസങ് ഗാലക്‌സി എസ്20 എഫ്ഇയുടെ സ്പെസിഫിക്കേഷനുകളും സവിശേഷതകളും
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ് ഫോണായി എത്തുന്ന ഗാലക്‌സി എസ്20 എഫ്ഇ 6.5 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് സൂപ്പർ എമോ എൽഇഡി ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയിലാണ് എത്തുന്നത്. 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയുന്ന ഡിസ്‌പ്ലേയാണിത്. പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. 8GB റാമും 128GB ഇന്റേണല്‍ മെമ്മറിയുമുള്ള ഈ ഫോൺ പ്രോസസറുകളിലെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 865 പ്രോസസറുമായാണ് എത്തുന്നത്. മൈക്രോ എസ്‌ഡി കാർഡ് വഴി ഇതിന്റെ ഇന്റേണല്‍ മെമ്മറി കൂട്ടാനും സാധിക്കും.
മികച്ച ഫൊട്ടോകൾക്കായി പിന്നിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ് ഗാലക്‌സി എസ്20 എഫ്ഇയിൽ നൽകിയിരിക്കുന്നത്. 12MP യുടെ ഒരു വൈഡ് ക്യാമറ, 12MP യുടെ ഒരു അൾട്രാ വൈഡ് ലെൻസ് ക്യാമറ, 30x സൂപ്പർ റെസല്യൂഷൻ സൂമും, 3x ഒപ്റ്റിക്കൽ സൂമും നൽകുന്ന 8MP ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ട്രിപ്പിൾ റിയർ ക്യാമറയിൽ വരുന്നത്. മികച്ച വീഡിയോ കോളുകൾക്കും സെൽഫിക്കുമായി മുന്നിൽ 32MP യുടെ ഒരു ക്യാമറയും നൽകിയിട്ടുണ്ട്. വൺ യുഐ 3.1 (OneUI 3.1) പ്ലാറ്റ്‌ഫോമിൽ ആൻഡ്രോയിഡ് 11 ഓഎസിലാണ് ഈ 5ജി സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്.
വയർലെസ്സ് ചാർജിങ് സപ്പോർട്ട് ചെയുന്ന ഗാലക്സി എസ്20 എഫ്ഇയിൽ ഡിസ്‌പ്ലേയിലാണ് ഫിംഗർ പ്രിന്റ് സെൻസര്‍ നൽകിയിരിക്കുന്നത്. 25 വാട്ട് ചാർജിങ് സപ്പോർട്ട് ചെയുന്ന 4,500mAh ബാറ്ററിയാണ് ഇതിലേത്. 5ജി സപ്പോർട്ട് ചെയുന്ന ഫോണിൽ 4ജി എൽടിഇ, ഡ്യൂവൽ ബാൻഡ് വൈഫൈ, 5.0 ബ്ലൂടൂത്ത്, ജിപിഎസ് സംവിധാനങ്ങളുമുണ്ട്. യൂഎസ്ബി ടൈപ്പ് സി പോർട്ടാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. ഐപി 68 റേറ്റ് ചെയ്ത വാട്ടർ റെസിസ്റ്റന്റ് ഫോണാണ് ഗാലക്‌സി എസ്20 എഫ്ഇ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us