സാംസങ് ഗാലക്‌സി എസ്10 വിപണിയിലെത്തുന്നു

ഗാലക്‌സി എസ്10 ന്റെ അൺപാക്കിങ് ചടങ്ങ് ഫെബ്രുവരി 20ന് സാൻഫ്രാൻസിസ്കോയിലാണ് നടക്കുന്നത്

സാംസങ് ഗാലക്‌സി എസ്10 വിപണിയിലെത്തുന്നെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫെബ്രുവരി 20ന് സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ‘അൺപാക്ക്’ ചടങ്ങിലാണ് സാംസങിന്റെ പുതിയ ഫ്ലാഗ്‌ഷിപ്പ് മോഡലായ ഗാലക്‌സി എസ്10 വിപണിയിൽ അവതരിപ്പിക്കുന്നത്.

എസ്10 ലൈറ്റ്,എസ്10, എസ്10+ എന്നീ മോഡലുകളാണ് വിപണിയിൽ എത്തുന്നത് എന്നാണ് അഭ്യൂഹം. കൂടാതെ സാംസങ് എസ്10ന്റെ രണ്ട് 5ജി മോഡലുകളും വിപണിയിലെത്തുന്നുണ്ട്. രണ്ടു ഫോണുകളുടേയും സ്‌പെസിഫിക്കേഷനുകൾ വ്യത്യസ്ഥമായിരിക്കും.

മുമ്പ് ഗാലക്‌സി എസ്9 ബാഴ‌്‌സിലോണയിൽ നടന്ന മോബൈൽ വേൾഡ് കോൺഗ്രസിലാണ് പുറത്തിറക്കിയത്. എന്നാൽ എസ്10 ന്റെ അൺപാക്കിങ് ചടങ്ങ് ഫെബ്രുവരി 20ന് സാൻഫ്രാൻസിസ്കോയിലാണ് നടക്കുന്നത്.

പുതിയ ഡിസ്‌പ്ളെയാണ് ഗാലക്‌സി എസ്10 സീരിസിന്. ‘ഇൻഫിനിറ്റി-ഒ-ഡിസ്‌പ്‌ളെ’ എന്നാണ് സാംസങ് കമ്പനി പുതിയ ഡിസ്‌പ്‌ളെയ്ക്ക് പേരിട്ടിരിക്കുന്നത്. ചൈന വിപണിയിൽ ഡിസംബർ 2018ൽ എത്തിയ ഗാലക്‌സി എ8എസിലാണ് സാംസങ് ആദ്യമായി ഈ ഡിസ്‌പ്ളെ പരിചയപ്പെടുത്തിയത്.

സാംസങ് ഗാലക്‌സി എസ്10ന് കരുത്തേകുന്നത് ക്യുവൽകോം സ്‌നാപ്ഡ്രാഗൺ 855 പ്രൊസസ്സറാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെത്തുന്ന എസ്10ന് എക്‌സിനോസ് 9820 പ്രൊസസ്സറായിരിക്കും ഉൾപ്പെടുത്തുക.

നെതർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്ക്റ്റാസ്റ്റിക്ക് എന്ന വെബ്സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം ഗാല്‌കസി എസ്10 ലൈറ്റിന് ഒരു ഫ്രന്റ് ക്യാമറയാണുള്ളത്. എസ്10നും ഒരു ഫ്രന്റ് ക്യാമറയാണുളളത്. ഗാലക്‌സി എസ്10 5ജി മോഡലിന് 6.7 ഇഞ്ച് ഡിസ്‌പ്ളെയും നാല് പിൻ ക്യാമറയുമുണ്ട്. എന്നാൽ എസ്10 പ്ലസിന് 6.3 ഇഞ്ച് ഡിസ്‌പ്ളെയും , മൂന്ന് ക്യാമറയുമാണുള്ളത്.

ഗാലക്‌സി എസ്10 ഫോണുകൾക്ക് അൾട്രാസോണിക്ക്-ഡിസ്‌പ്ളെ ഫിംഗർപ്രിന്റ് സെൻസർ, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ടാകും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Samsung galaxy s10 unpacked launch event confirmed for february

Next Story
ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽAmazon, Amazon Great Indian Sale, Amazon Great Indian Sale dates, Amazon Great Indian Sale offers, Amazon Great Indian Sale discounts,ആമസോൺ ഗ്രെയിറ്റ് ഇന്ത്യൻ സെയിൽ, Amazon Great Indian Sale smartphone deals , ആമസോൺ,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com