Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

സാംസങ് ഗ്യാലക്സി S10 ലൈറ്റ് ഇന്ത്യയിൽ; പ്രീ ബുക്കിങ്ങിൽ 3000 രൂപ ക്യാഷ് ബാക്ക് ഓഫർ

48 ട്രിപ്പൾ ക്യാമറ സെറ്റപ്പിലെത്തുന്ന ഫോണിന്റെ പ്രവർത്തനം സ്നാപ്ഡ്രാഗൻ 855 പ്രൊസസറിലാണ്

Samsung Galaxy S10 Lite, സാംസങ് ഗ്യാലക്സി എസ്10 ലൈറ്റ്, Samsung Galaxy S10 Lite price,സാംസങ്, സാംസങ് ഗ്യാലക്സി എസ്10 ലൈറ്റ് വില, Samsung Galaxy S10 Lite price in India, സാംസങ് ഗ്യാലക്സി എസ്10 ലൈറ്റ് സവിശേഷതകൾ, Samsung Galaxy S10 Lite features, Samsung Galaxy S10 Lite specifications, Samsung Galaxy S10 Lite sale, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ സാംസങ് ഗ്യാലക്സി S10 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. 48 ട്രിപ്പൾ ക്യാമറ സെറ്റപ്പിലെത്തുന്ന ഫോണിന്റെ പ്രവർത്തനം സ്നാപ്ഡ്രാഗൻ 855 പ്രൊസസറിലാണ്. 39,999 രൂപയാണ് ഇന്ത്യയിൽ ഫോണിന്റെ വില. സാംസങ്ങിന്റെ തന്നെ ഫ്ലാഗ്ഷിപ്പ് മോഡലായ സാംസങ് ഗ്യാലക്സി S10ന്റെ മറ്റൊരു പതിപ്പാണ് സാംസങ് ഗ്യാലക്സി S10 ലൈറ്റ്. ഫെബ്രുവരി 4 മുതൽ ഫോൺ വിപണിയിലെത്തും.

സാംസങ് ഗ്യാലക്സി S10 ലൈറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. രാജ്യത്തെ എല്ലാ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും സാംസങ് വെബ്സൈറ്റിൽ നിന്നും പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് വഴിയും പ്രീബുക്കിങ് സാധ്യമാകും. പ്രീബുക്കിങ്ങ് ഓഫറായി 1,999 രൂപയുടെ സ്ക്രീൻ റീപ്ലെയ്സ്മെന്റാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വാങ്ങി ഒരു വർഷത്തിനുള്ളിൽ സ്ക്രീനിന് കേടുപാടുകളുണ്ടായാൽ അത് മാറ്റി തരും. ഒപ്പം ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 3000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ഈ വർഷം സ്‌മാർട്ട്‌ഫോൺ വിപണിയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ

6.7 ഇഞ്ച് ഫുൾ എച്ച്ഡി+സൂപ്പർ എഎംഒഎൽഇഡി ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയിലാണ് ഫോണെത്തുന്നത്. 2400×1080 പിക്സൽ റെസലൂഷനാണ്. ട്രിപ്പൾ റിയർ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത. 48MP സൂപ്പർ സ്റ്റെഡി ഒഐഎസ് ക്യാമറയ്ക്കൊപ്പം 12MPയുടെ 123 ഡിഗ്രി അൾട്രവൈഡ് സെൻസറോടുകൂടിയ സെക്കൻഡറി ക്യാമറയും 5MP സെൻസറിന്റെ മൂന്നാം ക്യാമറയും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ സെറ്റപ്പ്. 32 MPയുടേതാണ് ഫോണിന്റെ സെൽഫി ക്യാമറ.

Also Read: വാട്‌സാപ്പ് ഇനി മുതൽ ഈ ഫോണുകളിൽ പ്രവർത്തിക്കില്ല; വിശദാംശങ്ങൾ

സ്റ്റെഡി ഫൊട്ടോസും വീഡിയോസും ഉറപ്പ് നൽകുന്ന സൂപ്പർ സ്റ്റെഡി ഒഐഎസിനൊപ്പം ലൈവ് ഫോക്കസ് വീഡിയോ, സൂം-ഇൻ മൈക്ക്, എഐ സീൻ ഓപ്റ്റിമൈസർ എന്നിവയും ഫോണിന്റെ ക്യാമറ-ഷൂട്ടിങ് ക്വാളിറ്റി വർധിപ്പിക്കുന്നു.

ഒക്ട-കോർ ക്വുവൽകോം സ്‌നാപ്ഡ്രാഗൻ 855 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ റാം മെമ്മറി 8GBയും ഇന്രേണൽ മെമ്മറി 128GBയുമാണ്. 4500mAhന്റെ ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. 25W സൂപ്പർ ഫാസ്റ്റ് ചാർജിങ് ഫോൺ അതിവേഗം ചാർജ് ചെയ്യാൻ സഹായിക്കുന്നു.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Samsung galaxy s10 lite launched in india price features and other specifications

Next Story
കാത്തിരിപ്പിന് അവസാനം; ആൺഡ്രോയ്ഡ് ബീറ്റയിൽ വാട്സാപ്പ് ഡാർക്ക് തീം എത്തിwhatsapp dark theme, whatsapp dark theme beta, വാട്സാപ്പ്, whatsapp dark theme download, ഡാർക്ക് തീം, whatsapp dark theme ios, whatsapp dark theme android, whatsapp android beta dark mode, whatsapp android beta dark theme, whatsapp dark mode beta apk download, whatsapp dark mode beta android, whatsapp dark mode update, whatsapp dark mode version, whatsapp
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express