/indian-express-malayalam/media/media_files/uploads/2020/01/Samsung-galaxy-s10-lite.jpg)
ന്യൂഡൽഹി: പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ സാംസങ് ഗ്യാലക്സി S10 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. 48 ട്രിപ്പൾ ക്യാമറ സെറ്റപ്പിലെത്തുന്ന ഫോണിന്റെ പ്രവർത്തനം സ്നാപ്ഡ്രാഗൻ 855 പ്രൊസസറിലാണ്. 39,999 രൂപയാണ് ഇന്ത്യയിൽ ഫോണിന്റെ വില. സാംസങ്ങിന്റെ തന്നെ ഫ്ലാഗ്ഷിപ്പ് മോഡലായ സാംസങ് ഗ്യാലക്സി S10ന്റെ മറ്റൊരു പതിപ്പാണ് സാംസങ് ഗ്യാലക്സി S10 ലൈറ്റ്. ഫെബ്രുവരി 4 മുതൽ ഫോൺ വിപണിയിലെത്തും.
സാംസങ് ഗ്യാലക്സി S10 ലൈറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. രാജ്യത്തെ എല്ലാ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും സാംസങ് വെബ്സൈറ്റിൽ നിന്നും പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് വഴിയും പ്രീബുക്കിങ് സാധ്യമാകും. പ്രീബുക്കിങ്ങ് ഓഫറായി 1,999 രൂപയുടെ സ്ക്രീൻ റീപ്ലെയ്സ്മെന്റാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വാങ്ങി ഒരു വർഷത്തിനുള്ളിൽ സ്ക്രീനിന് കേടുപാടുകളുണ്ടായാൽ അത് മാറ്റി തരും. ഒപ്പം ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 3000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ഈ വർഷം സ്‌മാർട്ട്‌ഫോൺ വിപണിയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ
6.7 ഇഞ്ച് ഫുൾ എച്ച്ഡി+സൂപ്പർ എഎംഒഎൽഇഡി ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയിലാണ് ഫോണെത്തുന്നത്. 2400x1080 പിക്സൽ റെസലൂഷനാണ്. ട്രിപ്പൾ റിയർ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത. 48MP സൂപ്പർ സ്റ്റെഡി ഒഐഎസ് ക്യാമറയ്ക്കൊപ്പം 12MPയുടെ 123 ഡിഗ്രി അൾട്രവൈഡ് സെൻസറോടുകൂടിയ സെക്കൻഡറി ക്യാമറയും 5MP സെൻസറിന്റെ മൂന്നാം ക്യാമറയും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ സെറ്റപ്പ്. 32 MPയുടേതാണ് ഫോണിന്റെ സെൽഫി ക്യാമറ.
Also Read: വാട്‌സാപ്പ് ഇനി മുതൽ ഈ ഫോണുകളിൽ പ്രവർത്തിക്കില്ല; വിശദാംശങ്ങൾ
സ്റ്റെഡി ഫൊട്ടോസും വീഡിയോസും ഉറപ്പ് നൽകുന്ന സൂപ്പർ സ്റ്റെഡി ഒഐഎസിനൊപ്പം ലൈവ് ഫോക്കസ് വീഡിയോ, സൂം-ഇൻ മൈക്ക്, എഐ സീൻ ഓപ്റ്റിമൈസർ എന്നിവയും ഫോണിന്റെ ക്യാമറ-ഷൂട്ടിങ് ക്വാളിറ്റി വർധിപ്പിക്കുന്നു.
ഒക്ട-കോർ ക്വുവൽകോം സ്‌നാപ്ഡ്രാഗൻ 855 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ റാം മെമ്മറി 8GBയും ഇന്രേണൽ മെമ്മറി 128GBയുമാണ്. 4500mAhന്റെ ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. 25W സൂപ്പർ ഫാസ്റ്റ് ചാർജിങ് ഫോൺ അതിവേഗം ചാർജ് ചെയ്യാൻ സഹായിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.