പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ് ഏറ്റവും പുതിയ മോഡലായ സാംസങ് ഗ്യാലക്സി S10 ലൈറ്റിലൂടെ പുതുവർഷത്തിലെ രണ്ടാം മാസം തന്നെ ഇന്ത്യൻ വിപണിയിൽ സജീവമായിരുന്നു. മികച്ച പ്രതികരണം നേടി വിൽപ്പനയിലും മുന്നേറുന്ന മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 512GBയുടെ മെമ്മറിയോടെയുള്ള മോഡലാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

മാർച്ച് ഒന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന സാംസങ് ഗ്യാലക്സി S10 ലൈറ്റിന്റെ 512GB വേരിയന്റിന്റെ വില 44,999 രൂപയാണ്. എല്ലാ റീട്ടെയിൽ ഷോപ്പുകളിലും ഫ്ലിപ്കാർട്ടും ആമസോണും ഉൾപ്പടെയുള്ള ഇ കോമേഴ്സ് സൈറ്റുകളിലും ഫോണിന്റെ വിൽപ്പനയുണ്ടാകും.

Also Read: സാംസങ് ഗ്യാലക്സി M31 ഇന്ത്യയിൽ; അറിയാം ‘പൈസ വസൂൽ’ സ്മാർട്ഫോണിന്റെ സവിശേഷതകൾ

6.7 ഇഞ്ച് ഫുൾ എച്ച്ഡി+സൂപ്പർ എഎംഒഎൽഇഡി ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയിലാണ് ഫോണെത്തുന്നത്. 2400×1080 പിക്സൽ റെസലൂഷനാണ്. ട്രിപ്പൾ റിയർ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത. 48MP സൂപ്പർ സ്റ്റെഡി ഒഐഎസ് ക്യാമറയ്ക്കൊപ്പം 12MPയുടെ 123 ഡിഗ്രി അൾട്രവൈഡ് സെൻസറോടുകൂടിയ സെക്കൻഡറി ക്യാമറയും 5MP സെൻസറിന്റെ മൂന്നാം ക്യാമറയും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ സെറ്റപ്പ്. 32 MPയുടേതാണ് ഫോണിന്റെ സെൽഫി ക്യാമറ.

സ്റ്റെഡി ഫൊട്ടോസും വീഡിയോസും ഉറപ്പ് നൽകുന്ന സൂപ്പർ സ്റ്റെഡി ഒഐഎസിനൊപ്പം ലൈവ് ഫോക്കസ് വീഡിയോ, സൂം-ഇൻ മൈക്ക്, എഐ സീൻ ഓപ്റ്റിമൈസർ എന്നിവയും ഫോണിന്റെ ക്യാമറ-ഷൂട്ടിങ് ക്വാളിറ്റി വർധിപ്പിക്കുന്നു. ഒക്ട-കോർ ക്വുവൽകോം സ്‌നാപ്ഡ്രാഗൻ 855 പ്രൊസസറിൽ പ്രവർത്തിക്കുന്നത്.

അടിസ്ഥാന മോഡലായ റാം മെമ്മറി 8GBയും ഇന്റേണൽ മെമ്മറി 128GBയുമുള്ള സാംസങ് ഗ്യാലക്സി S10 ലൈറ്റിന്റെ വില 39,999 രൂപയാണ്. 4500mAhന്റെ ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. 25W സൂപ്പർ ഫാസ്റ്റ് ചാർജിങ് ഫോൺ അതിവേഗം ചാർജ് ചെയ്യാൻ സഹായിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook