Samsung Note 9 India Launch: കൊറിയൻ ടെക്നോളജിയും കൂടുതൽ മികച്ച ഗുണങ്ങളും എസ് പെൻ സവിശേഷതകളുമായി സാംസങ് ഗ്യാലക്സി നോട്ട് 9 വിപണിയിലെത്തി. വ്യാഴാഴ്ച ന്യൂയോർക്കിൽ നടന്ന ചടങ്ങിലാണ് സാംസങ് പുതിയ നോട്ട് സീരീസ് ലോകത്തിനു പരിചയപ്പെടുത്തിയത്. മികച്ച ബാറ്ററി കപ്പാസിറ്റിയുമായാണ് നോട്ട് 9 വിപണിയിലെത്തുന്നത്. സാംസങ് ഫോണുകളിൽ ഏറ്റവും കൂടുതൽ ബാറ്ററി ബാക്കപ്പ് ഉള്ള ഫോൺ എന്ന പ്രത്യേകതയും നോട്ട് 9 ന് അവകാശപ്പെടാം. 4000 എംഎഎച്ച് ആണ് ബാറ്ററിയാണ് കപ്പാസിറ്റി. ഹൊറിസോണ്ടൽ ഡ്യുവൽ ക്യാമറ സെറ്റപ്പ് ആണ് മറ്റൊരു പ്രത്യേകത. 512 ജിബിയാണ് നോട്ട് 9 ന്റെ ഇന്റേണൽ സ്റ്റോറേജ് കപ്പാസിറ്റി. എക്സ്റ്റേണൽ സ്റ്റോറേജടക്കം ഏകദേശം 1 ടിബി വരെ ഡാറ്റ സ്റ്റോർ ചെയ്യാവുന്ന ആദ്യത്തെ ഫോണാവുകയാണ് സാംസങ് നോട്ട് 9.

നിലവിൽ രണ്ടുവിലകളിലാണ് സാംസങ് ഗ്യാലക്സി നോട്ട് 9 ലഭ്യമാകുക. 6 ജിബി ബേസ് റാമും 128 ജിബി ഓപ്ഷനും ഉള്ള ഫോണിന് 999 ഡോളറും 8 ജിബി ബേസ് റാമും 512 ജിബിയുമുള്ള മോഡലിന് 1249 ഡോളറുമാണ് അമേരിക്കയിലെ വില. ഓഗസ്റ്റ് 24 മുതൽ അമേരിക്കയിൽ ഫോൺ ലഭ്യമായി തുടങ്ങും. ഇന്ത്യയിൽ ഫോൺ എപ്പോൾ ലഭ്യമാകുമെന്നോ എത്ര രൂപ വരെ വില വരുമെന്നോ ഉള്ള കാര്യങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

“സ്മാർട്ട് ഡിവൈസുകൾ ഇന്റലിജന്റ് അനുഭവങ്ങായി മാറുന്ന മാറ്റങ്ങളിലേക്കുള്ള അടിത്തറ പണിയുകയാണ് ഞങ്ങൾ” സാംസങ് പ്രസിഡന്റ് ഡി.ജെ.കോഹ് പറയുന്നു.

എസ് പെൻ സവിശേഷത, നോട്ട് 9 സീരീസിനെ വിപണിയ്ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ലോ പവർ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വീഡിയോ റിമോർട്ട്, ക്യാമറ ഡ്രിഗർ തുടങ്ങിയ പ്രത്യേകതകൾക്കൊപ്പം മികച്ച ഡിസ്‌പ്ലേയും ഗുണമേന്മയും എസ് പെൻ സവിശേഷതകളും കൂടി ഉൾപ്പെടുത്തിയിരിക്കുന്നതു വഴി, 64% സാംസങ് ഉപഭോക്താക്കളെയും നോട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാംസങ്.

4000 എംഎഎച്ച് ബാറ്ററി പവർ ശേഷിയും സാംസങ് 9 തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ഘടകമായിരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നല്ല കനവും ഭാരവുമുണ്ടെങ്കിലും ഡയമണ്ട് കട്ട് എഡ്ജോടു കൂടിയ മെലിഞ്ഞ ലുക്ക് ഫോണിനെ സ്മാർട്ടാക്കി തന്നെ നിലനിർത്തുന്നു.

സാംസങ് നോട്ട് 9 ന്റെ ഗ്ലോബൽ എഡിഷൻ സ്‌നാപ് ഡ്രാഗണ്‍ 845 പ്രോസസറോടെയാണ് എത്തുന്നത്. അതേസമയം എക്‌സിനോസ് ചിപ്പ് സാംസങ് ആണ് ഇന്ത്യൻ എഡിഷനിന്റെ പ്രത്യേകത. ഡ്യുവൽ സിം വേർഷൻ തന്നെയാണ് ഇന്ത്യയിലും ലഭിക്കുക. വാട്ടർ കൂളിങ് സിസ്റ്റത്തോടു കൂടിയ കാർബൺ ഫൈബർ സിസ്റ്റമാണ് ഫോണിൽ നൽകിയിരിക്കുന്നത്. തുടർച്ചയായ ഗെയിമിങ്ങിലൊക്കെ ഫോണിനെ കൂളായി നിലനിർത്താൻ ഈ സിസ്റ്റം സഹായിക്കും.

ഡെക്സ് എനേബിൾ ചെയ്ത മോഡലാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഡെക്സ് ഉപഭോക്താക്കൾക്ക് മറ്റു പ്രോഗാമുകളും ഒരേസമയം തന്നെ പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത് ഉപഭോക്താക്കൾക്ക് ഡെസ്ക് ടോപ്പ് പോലുള്ള അനുഭവം നൽകും.

ക്യാമറ മൊഡ്യൂൾ ഏറെക്കുറെ നോട്ട് 8 നോട് സാമ്യമുള്ളതാണ്. ഇരട്ട ക്യാമറ സംവിധാനം തന്നെയാണ് ഈ മോഡലിലും നൽകിയിരിക്കുന്നത്. ഇതുപ്രകാരം 12 എംപി വൈഡും 12 എംപി ടെലി ഫോട്ടോയുമാണ് ഇവിടെയും ക്യാമറ മൊഡ്യൂൾ. ഒപ്പം ഫിംഗർ സ്കാനർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

Giga LTE (Cat 18) ഫീച്ചറും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1.2 ജിബിപിഎസ് ആണ് ഫോണിന്റെ സെക്കന്റിലെ ഡൗൺലോഡ് സ്പീഡ്. ഇന്ത്യൻ വേർഷനിൽ ഈ ഫീച്ചർ സപ്പോർട്ട് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

മിഡ്നൈറ്റ് ബ്ലാക്ക്, മെറ്റാലിക് കോപ്പർ, ഓഷ്യൻ ബ്ലൂ, ലാവൻഡർ പർപ്പിൾ എന്നിങ്ങനെ നാലു കളറുകളിൽ സാംസങ് നോട്ട് 9 ലഭ്യമാണ്. 205 ഗ്രാം ആണ് ഫോണിന്റെ ഭാരം. 8ജിബി റാം ശേഷിയും 512 ജിബിയാണ് മെമ്മറി ശേഷിയുമുള്ള ഒരു വേർഷനും 6ജിബി റാംശേഷിയും 128 ജിബി മെമ്മറി ശേഷിയുള്ള മറ്റൊരു വേർഷനും നിലവിൽ ലഭ്യമാണ്. 512 മെമ്മറി കാർഡ് കൂടി ഈ വെല്ലുവിളി നേരിടാനായി തയ്യാറാക്കി കൊണ്ടിരിക്കുകയാണ് സാംസങ്. പൊടിയേയും ജലത്തെയും പ്രതിരോധിക്കുന്ന കാര്യത്തിൽ ഐപി 68 റേറ്റിങും നോട്ട് 9 നുണ്ട്.

എൽടിഇ കണക്റ്റിവിറ്റിയും മൾട്ടിപ്പിൾ ഡേ ബാറ്ററി ലൈഫുമുള്ള ഗ്യാലക്സി സ്മാർട്ട് വാച്ചും കൂടി ചടങ്ങിൽ കന്പനി ലോഞ്ച് ചെയ്തു. ബിക്സ്ബി സ്മാർട്ട് അസിസ്റ്റന്റോടു കൂടിയ ഗ്യാലക്സി സ്മാർട്ട് സ്പീക്കർ കൂടി ഇനി വിപണിയിൽ ലഭ്യമാണ്.

(സാംസങ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചാണ് ലേഖകൻ, ന്യൂയോർക്കിലെ സാംസങ് ഗ്യാലക്സി നോട്ട് 9 ന്റെ ലോഞ്ചിൽ പങ്കെടുത്തത്.)

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ