scorecardresearch

ചൂടാറാതെ സാംസങ്; ഗ്യാലക്സി നോട്ട് 9 പൊട്ടിത്തെറിച്ചതായി യുവതിയുടെ പരാതി

സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഗ്യാലക്സി നോട്ട് 9ന്റെ വില്‍പ്പന തടയണമെന്നും ആവശ്യപ്പെട്ടു

സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഗ്യാലക്സി നോട്ട് 9ന്റെ വില്‍പ്പന തടയണമെന്നും ആവശ്യപ്പെട്ടു

author-image
WebDesk
New Update
ചൂടാറാതെ സാംസങ്; ഗ്യാലക്സി നോട്ട് 9 പൊട്ടിത്തെറിച്ചതായി യുവതിയുടെ പരാതി

ബാറ്ററിയുടെ ഗുണമേന്മ ഇല്ലായ്മ വീണ്ടും വേട്ടയാടുകയാണ് സാംസങ്ങിനെ. ഇത്തവണ ഗ്യാലക്സി നോട്ട് 9 ആണ് കമ്പനിയെ കോടതി കയറ്റിയിരിക്കുന്നത്. അമേരിക്കയിലെ ലോങ് ഐലന്റില്‍ നിന്നുളള യുവതിയാണ് ഫോണ്‍ പഴ്സില്‍ വച്ച് പൊട്ടിത്തെറിച്ചതായി ആരോപിച്ച് കേസ് കൊടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 3നാണ് തന്റെ പുതിയ ഗ്യാലക്സി നോട്ട് 9 പൊട്ടിത്തെറിച്ചതെന്നാണ് ഡയാനി ചൂങ് എന്ന യുവതി പരാതി നല്‍കിയിരിക്കുന്നത്.

Advertisment

ലിഫ്റ്റില്‍ കയറി കെട്ടിടത്തിന്റെ താഴേക്ക് പോവുമ്പോഴാണ് കൈയ്യില്‍ ഉണ്ടായിരുന്ന ഫോണ്‍ ചൂടായതെന്ന് ചൂങ് പരാതിയില്‍ പറയുന്നു. ഉടന്‍ തന്നെ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തി ബാഗില്‍ വച്ചു. സെക്കന്റുകള്‍ക്കുളളിലാണ് ബാഗില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് യുവതി പറഞ്ഞു. കെട്ടിടത്തിന് താഴെ എത്തിയ ചൂങ് ഫോണ്‍ വലിച്ചെറിഞ്ഞു. അപ്പോഴും കത്തുകയായിരുന്ന ഫോണിന് മുകളില്‍ ഒരു യുവാവ് വെള്ളമൊഴിക്കുകയായിരുന്നു. ക്വീന്‍സ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത ചൂങ് ഗ്യാലക്സി നോട്ട് 9ന്റെ വില്‍പ്പന തടയണമെന്നും ആവശ്യപ്പെട്ടു.

ഇത് ആദ്യമായാണ് ഗ്യാലക്സി നോട്ട് സീരീസില്‍ സാംസങ് 4,000 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നത്. എന്നാല്‍ ഗ്യാലക്സി നോട്ട് 9ലെ ബാറ്ററിയാണ് ഏറ്റവും സുരക്ഷിതമായ ബാറ്ററിയെന്ന് കമ്പനി കഴിഞ്ഞ മാസം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ബാറ്ററികളെ കുറിച്ചുളള ഉപയോക്താക്കളുടെ പേടി ഇനി വേണ്ടെന്നും അന്ന് പമ്പനി പറഞ്ഞു. എക്സ്റേയിലൂടേയും നഗ്നനേത്രങ്ങള്‍ കൊണ്ടും അടക്കം എട്ട് തീവ്ര പരിശോധനകള്‍ക്ക് വിധയമാക്കിയതാണ് ബാറ്ററി എന്നായിരുന്നു കമ്പനിയുടെ അവകാശവാദം. നേരത്തേ ഗ്യാലക്സി നോട്ട് 7 ആയിരുന്നു പൊട്ടിത്തെറിച്ച് ഉപയോക്താക്കളെ വലച്ചത്. തുടര്‍ന്ന് 25 ലക്ഷത്തോളം ഫോണുകളാണ് കമ്പനി നശിപ്പിച്ചത്.

Galaxy Blast Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: