/indian-express-malayalam/media/media_files/uploads/2020/08/galaxy-note-20-ultra.jpg)
Samsung Galaxy Note 20 Ultra 5G review: Best Android phone, now with a lot extra: ഏറ്റവും മികച്ച ആൻഡ്രോയ്ഡ് ഫോണുകളാണ് സാംസങ് ഗാലക്‌സി നോട്ട് സീരീസിലെ മോഡലുകളെന്ന് പറയാൻ കഴിയും. വാസ്തവത്തിൽ, ഒരു തരത്തിൽ ഇപ്പോഴും ഇത് സമാനതകളില്ലാത്ത തരം ഫോണാണ്. മറ്റേതൊരു കമ്പനിയും വാഗ്ദാനം ചെയ്യുന്ന എന്തിനേക്കാളും ഒരു സ്റ്റൈലസ് ദൂരം മുന്നിലാണ് ഈ ഫോൺ.
ഇതിനകം തന്നെ അത്രയും മികച്ച ഒരു ഫോണായിരുന്നു എന്നതിനാൽ പുതിയ പതിപ്പുകളിൽ കൂടുതലായി എന്തെല്ലാം മെച്ചപ്പെടുത്താനാവും എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. ഒപ്പം, ഗ്യാലക്സി നോട്ട് ഉപകരണങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കുള്ള പ്രതീക്ഷകളും കൂടുതലായിരിക്കും. ഇതിനകം തന്നെ മികച്ചതായ ഒരു ഉപകരണത്തിൽ അതിശയകരമായ എന്തെങ്കിലും മാറ്റം വന്നാൽ മാത്രമേ അത് ശ്രദ്ധിക്കപ്പെടുകയുമുള്ളൂ. ഇതിന്റെയെല്ലാം പ്രതീക്ഷാഭാരം ചുമന്ന് വേണം പുതിയ സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5ജി മോഡലിന് ഉപഭോക്താക്കൾക്ക് മുന്നിലെത്താൻ.
Samsung Galaxy Note 20 Ultra 5G specs
ഡിസ്പ്ലേ | 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X (1440 x 3088 പിക്സൽസ്, ~ 496 പിപിഐ ഡെൻസിറ്റി) + 120 ഹെർട്സ്
പ്രൊസസർ, ജിപിയു | ഒക്ടാകോർ എക്സിനോസ് 990 + മാലി-ജി 77 എംപി 11
മെമ്മറി | 12 ജിബി റാം + ഇന്റേണൽ സ്റ്റോറേജ് 512 ജിബി വരെ
ക്യാമറ | 108 എംപ f / 1.8, 26 എംഎം (വൈഡ്) + 12 എംപി, f / 3.0, 120 mm (പെരിസ്‌കോപ്പ് ടെലിഫോട്ടോ) + 12 എംപി, f / 2.2, 120˚, 13 mm (അൾട്രാവൈഡ്) + 10 എംപി, എഫ് / 2.2, 26 mm (സെൽഫി ക്യാമറ)
ബാറ്ററി | 25W ഫാസ്റ്റ് ചാർജിംഗുള്ള 4500 എംഎച്ച് ബാറ്ററി
ഭാരം | 208 ഗ്രാം
ഒഎസ് | ആൻഡ്രോയ്ഡ് 10, വൺ യുഐ 2.5 സഹിതം
Samsung Galaxy Note 20 Ultra 5G price in India: ₹ 104,999.00
Samsung Galaxy Note 20 Ultra 5G: What is new
സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി ഫോണിന്റെ നിറങ്ങൾ ആകർഷിക്കുന്നതാണ്. നോട്ട് 20 സീരീസ് ഉപകരണങ്ങളിൽ മാത്രമല്ല അതിനൊപ്പം പുറത്തിറക്കിയ മറ്റ് ഉപകരണങ്ങളിലും ഇതേ ബ്രാസ് ഫിനിഷുണ്ട്, അത് ഒരേ സമയം യുനീക്കും ക്ലാസിയുമാണ്. സാംസങ് ഇത് വ്യക്തതയോടെ ചെയ്തതാണ്, ഇത് ഫോണിന്റെ സെല്ലിങ്ങ് പോയിന്റായി ഉയർന്നുവരും.
ഇത് സാംസങ്ങിന് പുതുമയുള്ള കാര്യമല്ല. വർഷങ്ങൾക്കുമുമ്പ് ഇന്ത്യയിൽ സാംസങ്ങിന്റെ ഗോൾഡ് ഫിനിഷുള്ള ഫ്ലാഗ്ഷിപ്പുകൾ ഇറക്കിയത് പോലെ.
/indian-express-malayalam/media/post_attachments/X7RYY3ZtBwTFHDQ9YdqH.jpeg)
സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി യുടെയും രൂപകൽപ്പന മിക്കവാറും മുമ്പത്തെപ്പോലെ തന്നെയാണെങ്കിലും, ഒരു മാറ്റമുണ്ട്, അത് വളരെ വലുതാണ്. 5x ഒപ്റ്റിക്കൽ സൂമിന് അനിവാര്യമായതിനാൽ വലിയ ക്യാമറ ബമ്പ് ആണ് ഊ ഫോണിൽ എന്ന് മാത്രം വേണമെങ്കിൽ പറയാം. പക്ഷേ, ഡിസൈനിൽ വേറിട്ട് നിൽകുന്ന ഒരു സിഗ്നേച്ചർ ഡിസൈൻ സവിശേഷതയായി അതിനെ പറയാനും കഴിയും. പ്രധാന്യത്തോടെ കാണുന്ന മൂന്ന് ലെൻസ് സർക്കിളുകളുള്ള ഈ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് വാങ്ങാനുള്ള ഒരു കാരണമായി ഈ ഡിസൈൻ മാറുകയാണെങ്കിൽ പോലും അതിശയപ്പെടാൻ ഒന്നുമുണ്ടാവില്ല.
/indian-express-malayalam/media/post_attachments/rc6PUYVulUbJWKivvy4h.jpeg)
സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി എല്ലാവിധത്തിലും ഒരു വലിയ ഫോണാണ്, ഈ ഫോൺ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണത്.
ചെറിയ കൈകളാണെങ്കിൽ, 6.9 ഇഞ്ച് ഡിസ്‌പ്ലേയിൽ എല്ലായിടത്തും എത്തിച്ചേരാൻ നിങ്ങൾ കഷ്ടപ്പെടും. ഈ ഫാബ്‌ലെറ്റിന് ചുറ്റും കൈകൾ എത്തിപ്പിടിക്കാൻ കഴിയുന്നവർക്ക് കർവ്ഡ് ആയ അരികുകൾ നല്ലൊരു ഗ്രിപ്പ് നൽകുന്നു.
Samsung Galaxy Note 20 Ultra 5G: What is good
സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി തിരഞ്ഞെടുക്കുന്നതിന് ചില കാരണങ്ങളുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അവയുടെ വിട്ടുവീഴ്ചയില്ലാത്ത പ്രകടനം, 120 ഹെർട്സ് ഡിസ്‌പ്ലേ, ക്യാമറയുടെ വൈവിധ്യം, മൾട്ടി-ഡേ ബാറ്ററി ലൈഫ്, പണം കൊടുത്ത് വാങ്ങാവുന്നവയിലെ ഏറ്റവും മികച്ച സ്റ്റൈലസ് എന്നിവയാണ്. ഒരു സാംസങ് ഡിസ്‌പ്ലേ എത്ര മികച്ചതാണെന്ന് ഞാൻ കൂടുതൽ പറയേണ്ടതില്ല. ഇവിടെ അത് 120ഹെട്സ് റിഫ്രെഷ് റേറ്റുമായി വരുന്നുവെന്നത് എടുത്ത് പറയേണ്ടതുണ്ട്, അത് എസ്-പെൻ കൂടുതൽ സ്മൂത്ത് ആയി ഉപയോഗിക്കുന്നതിനും സഹായകരമാവുന്നു.
എന്നാൽ നോട്ട് 20 അൾട്രയിൽ എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച കാര്യം ഇപ്പോഴും എസ്-പെൻ ആണ്. വാസ്തവത്തിൽ, ലോഞ്ച് കണ്ടപ്പോൾ ഞാൻ നിരാശനായിരുന്നു, കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ഫോണിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകതയായി തുടരുന്ന എസ്-പെന്നിൽ പുതിയതായി ഒന്നുമില്ല എന്നതിനാൽ. എന്നാൽ എസ് പെന്നുപയോഗിച്ച് ആദ്യമായി എഴുതിയപ്പോൾ അത് തെറ്റാണെന്ന് മനസ്സിലാക്കി.
സാംസങ് എസ്-പെന്നിൽ മാറ്റം വരുത്തിയതായി തോന്നുന്നില്ലെങ്കിലും, സോഫ്റ്റ്‌വെയറിൽ വരുത്തിയ മാറ്റം ഈ സ്റ്റൈലസ് ഉപയോഗിക്കുമ്പോൾ മികച്ച ലൈഫ് ലൈക്ക് അനുഭവം നൽകുന്നു. പേപ്പറിൽ പെൻസിലോ പെന്നോ ഉപയോഗിക്കുമ്പോഴുള്ള പോലത്തെ ചെറിയ ഫീഡ്‌ബാക്ക് ശബ്ദവും നൽകിയിട്ടുണ്ട് എസ്പെൻ ഉപയോഗിക്കുമ്പോഴുള്ള യൂസർ എക്സ്പീരിയിൻസിന്റെ ഭാഗമായി. ചെറിയൊരു മാറ്റമാണിത്. പക്ഷേ, ഇത് എസ്-പെൻ ഉപയോഗിക്കുന്നതിന്റെ എക്സ്പീരിയിൻസിനെ വളരെയധികം സ്വാധീനിക്കുന്നു.
/indian-express-malayalam/media/post_attachments/AgtVp7cCVmgCKNTFLCVv.jpeg)
മറ്റൊരു വലിയ കാര്യം ക്യാമറയാണ്. മൂന്ന് റിയർ ക്യാമറകൾ ഇവിടെയുണ്ട്. f/ 1.8, 26 എംഎം വൈഡ് ആംഗിളുള്ള 108 എംപിയുടെ പ്രധാന ക്യാമറ അസാമാന്യമായ തരത്തിൽ മികവുറ്റ നിറങ്ങളും കുറഞ്ഞ വെളിച്ചത്തിൽ മികച്ച പെർഫോമൻസും കാഴ്ചവയ്ക്കുന്നു. ഫോൺ സ്ക്രീനിൽ ആ ചിത്രങ്ങൾ മിഴിവാർന്ന് നിൽക്കും.
പിന്നീടുള്ളത് 12 എംപി, f/ 2.2, 120˚, 13 എംഎം അൾട്രാവൈഡ് ക്യാമറയാണ്. ചിത്രത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ ഏരിയ ഉൾക്കൊള്ളിക്കാൻ കഴിയുന്നതും കുറഞ്ഞ വെളിച്ചത്തിൽ പോലും നല്ല പ്രകടനം കാഴ്ചവയ്ക്കുന്നതുമായ ക്യാമറയാണ് അത്.
/indian-express-malayalam/media/post_attachments/NAuJsMrDbG0rP2rT0U0O.jpeg)
ഈ ഫോണിലെ 12 എംപി, f / 3.0, 120 എംഎം പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഈ ലെൻസിലൂടെ, നോട്ട് 20 ന് 5x ഒപ്റ്റിക്കൽ സൂമും 50x ഹൈബ്രിഡ് സൂമും നേടാൻ കഴിയും. ഏതൊരു പോയിന്റ് ആൻഡ് ഷൂട്ട് ക്യാമറയിലും ലഭിക്കുന്ന റിസൽട്ട് നേടാൻ 5x ഒപ്റ്റിക്കൽ സൂം പര്യാപ്തമാണ്.
എന്നാൽ കൂടുതൽ സൂം ചെയ്ത് ഒപ്റ്റിക്കൽ സൂമിൽ നിന്ന് ഡിജിറ്റൽ സൂമിലേക്കെത്തിയാൽ നോയ്സ് വരുമെന്നത് പ്രശ്നമാണ്. എന്നാലും 20x വരെ റിസൽട്ട് നല്ലതാണ്.
/indian-express-malayalam/media/post_attachments/RdWN9m0AOUIKx7Fh32JY.jpeg)
/indian-express-malayalam/media/post_attachments/LNyTlAEZip3ABLWN63lR.jpeg)
/indian-express-malayalam/media/post_attachments/mRHMDWwB0rVpaY3tD0oe.jpeg)
/indian-express-malayalam/media/post_attachments/H1BLUGNUgf2gtaEiRT39.jpeg)
50x സൂം ലെവലിൽ സബ്ജക്റ്റ് കൂടുതൽ അടുത്താണ്, പക്ഷേ ചിത്രത്തിന്റെ നിലവാരം അത്ര മികച്ചതല്ല.
/indian-express-malayalam/media/post_attachments/QG6CcQ1e9uH2MNHDzYQZ.jpeg)
പക്ഷേ 50x സൂം ഇപ്പോഴും അമ്പരപ്പിക്കുന്നതാണ്, കാരണം നഗ്നനേത്രങ്ങൾക്ക് കാണാൽ കഴിയാത്ത കാര്യങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും, ഇത് ആ അർത്ഥത്തിൽ ഒരു ബൈനോക്കുലർ പോലെയാണ്.
View this post on InstagramTesting the 20x video zoom on the @samsungindia #galaxynote20ultra
A post shared by Nandu79 (@nandagopalrajan) on
View this post on Instagram8K cinematic video on the #samsunggalaxynote20ultra
A post shared by Nandu79 (@nandagopalrajan) on
വീഡിയോയിൽ നിങ്ങൾക്ക് 20x വരെ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ. എന്നാൽ ഒരു സ്മാർട്ട്‌ഫോണിൽ സൂം ചെയ്ത് ക്യാപ്ചർ ചെയ്യാനാവുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ചില ഷോട്ടുകൾ എനിക്ക് ലഭിച്ചു.
/indian-express-malayalam/media/post_attachments/kug0jPUiBMq9QYSZXrqx.jpeg)
കൂടാതെ, സിംഗിൾ ഷോട്ട് പോലുള്ള രസകരമായ ഫീച്ചറുകളുണ്ട്. അത് ഒറ്റ ക്ലിക്കിലൂടെ എല്ലാ ക്യാമറാ ഫീച്ചറുകളും ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്നു, കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങളുടെയും ക്ലിപ്പുകളുടെയും കളക്ഷൻ നിങ്ങൾക്ക് നൽകുന്നു.
നോട്ട് 20 ന്റെ വീഡിയോ ക്യാമറ ഫീച്ചറുകൾ അവയെ ടെലിവിഷൻ ചാനലുകൾക്ക് തിരഞ്ഞെടുക്കാവുന്ന ക്യാമറ ഉപകരണമാക്കി മാറ്റുന്നു. കൂടാതെ 8കെ വീഡിയോ റെക്കോർഡിംഗ് കഴിവുകളുള്ളതിനാൽ ഷോർട്ട് ഫിലിം മേക്കർമാർക്ക് വരെ ഉപയോഗിക്കാം.
ഒരു നോട്ട് സീരീസ് ഫോണിലും പെർഫോമൻസ് ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല. നോട്ട് 20 ന്റെ കാര്യവും ഇതുതന്നെ. ഇത് ആൻഡ്രോയ്ഡ് പവർ യൂസേഴ്സിന് അനുയോജ്യമായ ഫോണായി മാറുന്നു. കൂടാതെ, സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി വാങ്ങുന്നതിലൂടെ ഇന്ത്യ അടുത്ത തലമുറ നെറ്റ്‌വർക്കുകളിലേക്ക് മാറിയാൽ ആ നെറ്റവർക്കും നിങ്ങൾക്ക് ഉപയോഗിക്കാനാവും. അതിനാൽ നിങ്ങൾക്ക് കുറഞ്ഞത് രണ്ടോ മൂന്നോ വർഷത്തേക്ക് നോട്ട് 20 തന്നെ പ്രധാന ഫോണായി ഉപയോഗിക്കാൻ പറ്റും.
സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രയ്ക്ക് 4500 എംഎഎച്ച് ബാറ്ററിയുണ്ട്, അത് പതിവ് ഉപയോഗത്തിൽ ഒന്നര ദിവസം നീണ്ടുനിന്നു. ഫെയ്സ്ബുക്ക് വാച്ച് വീഡിയോകൾ കാണുന്നതിനടക്കം ഈ സമയം ഫോൺ ഉപയോഗിച്ചിരുന്നു. ബാറ്ററിയെ വേഗത്തിൽ ഡ്രെയിൻ ചെയ്യുന്ന കാര്യമാണ് ഫെയ്സ്ബുക്ക് വാച്ച് വീഡിയോകൾ കാണുന്നത്.
/indian-express-malayalam/media/post_attachments/2Zc9uh5ivmYeGXZA103u.jpeg)
Samsung Galaxy Note 20 Ultra 5G: Things to keep in mind
സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ രണ്ടാഴ്ച ഞാൻ ഉപയോഗിച്ചപ്പോൾ അത് കുറ്റമറ്റ ഒരു ഫോണായാണ് അനുഭവപ്പെട്ടത്. കുഴപ്പങ്ങളൊന്നും പറയാനില്ല. എന്നാൽ ഈ ഫോണിന്റെ വലിപ്പം വളരെ കൂടുതലാണ്. വലിയ ഫോണുകൾ ഉപയോഗിക്കാനാവുമോ എന്ന കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഇത് വാങ്ങുന്നതിന് മുൻപ് ഒരു കടയിൽ പോയി ഫോൺ ഹാൻഡിൽ ചെയ്യാൻ പറ്റുന്നുണ്ടോ എന്ന് പരിശോധിക്കാൻ ശ്രമിക്കാവുന്നതാണ്.
കൂടാതെ, വീഡിയോകൾ കാണുമ്പോൾ ചില എഡ്ജുകളിൽ നേരിയ ഹീറ്റിങ്ങ് ശ്രദ്ധയിൽപെട്ടു. എഡ്ജുകളിൽ എല്ലായിടത്തുമല്ല, ചില ഭാഗങ്ങളിൽ മാത്രം. അതിൽ പേടിക്കാൻ ഒന്നുമില്ലെങ്കിലും, ഇത് പരിഹരിക്കാൻ ഒരു സോഫ്റ്റ്വെയർ അപ്‌ഡേറ്റ് ആവശ്യമായി വരാം.
Samsung Galaxy Note 20 Ultra 5G: Who should buy
നോട്ട് 9നെക്കാൾ പഴയ നോട്ട് സീരീസ് ഫോണുള്ളവർക്ക് മികച്ച അപ്‌ഗ്രേഡാണ് സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി. എസ് സീരീസ് ഫോണുകൾ കുറേ കാലമായി ഉപയോഗിക്കുന്നവർക്കും നല്ല ഒരു മാറ്റമാവും ഈ ഫോൺ തിരഞ്ഞെടുക്കുന്നത്.
എന്നാൽ വില കണക്കിലെടുക്കുമ്പോൾ, ഇത് പവർ യൂസേഴ്സിനുള്ള ഒരു ഫോണാണ്, സാധാരണ ഉപയോക്താക്കൾ ഇത് തിരഞ്ഞെടുക്കേണ്ട ആവശ്യമുള്ളതായി കാണുന്നില്ല.
നിങ്ങളുടെ ജോലിയും ക്രിയാത്മകതയും മെച്ചപ്പെടുത്തുന്നതിന് വേണ്ടി മറ്റൊരു ഫോണും നിങ്ങൾക്ക് ഒരു സ്റ്റൈലസ് ലഭ്യമാക്കുന്നില്ല. മാത്രമല്ല ഇത് എന്റെ കണക്കിലെ ഏറ്റവും മികച്ച ആൻഡ്രോയ്ഡ് ഫോണായി മാറുകയും ചെയ്യുന്നു (കുറേവർഷങ്ങളായി ഏതാണ്ട് എല്ലാ വർഷവും ഞാൻ അത് തന്നെ പറയുന്നു) . 50x സൂം, 6.9 ഇഞ്ച് സ്‌ക്രീൻ, എസ്-പെൻ എന്നിവ ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഫോൺ വാങ്ങുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.