Samsung Galaxy Note 10 Plus Review: 79,999 രൂപ എന്ന വില കൂടുതലാണെങ്കിലും ഇതോടൊപ്പം മറ്റ് തലവേദനകളില്ലാത്തതിനാല് തന്നെ സമാധാനവും നിങ്ങള്‍ വാങ്ങുന്നുണ്ടെന്നാണ് സാംസങ്ങിന്റെ അവകാശവാദം.
പുതിയ സാങ്കേതികവിദ്യയൊന്നും കൊണ്ടു നടക്കാവുന്ന പേഴ്സണല്‍ കംപ്യൂട്ടറില്‍ കൂട്ടിചേര്ക്കാത്തിടത്തോളം കാലം, അതിലുള്ള എല്ലാം ഘടകങ്ങളും ഈ മൊബൈല്ഫോണിലുമുണ്ടെന്നാണ് പറയുന്നത്. എല്ലാ വര്‍ഷവും കമ്പനികള്‍ അവരുടെ ഉപകരണങ്ങളെ പരമാവധി പുതുമകളോടെ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. പൂര്‍ണതയുള്ള ഒരു മൊബൈല്‍ഫോണിനെ കൂടുതല്‍ പൂര്ണതയുള്ളതാക്കി അവതരിപ്പിച്ചിരിക്കുന്ന കലയുടെ മികച്ച ഉദാഹരണമാണ് കൊറിയന്‍ ടെക്നോളജി ഭീമന്മാര് അവതരിപ്പിച്ചിരിക്കുന്ന സാംസങ് ഗ്യാലക്സി 10 പ്ലസ്.
Samsung Galaxy Note 10+ specifications: 6.8-ഇഞ്ച് ക്വാഡ് എച്ച്ഡി + (3040 × 1440) ഡയാനാമിക് അമോലെഡ് ഡിസ്പ്ലേ | എക്സിനോസ് 9825 പ്രോസസർ | 12 ജിബി റാം + 256 ജിബി അല്ലെങ്കിൽ 512 ജിബി സ്റ്റോറേജ് | മൈക്രോ എസ്ഡി പിന്തുണ | എസ് പെൻ | ക്വാഡ് ക്യാമറകൾ | 10 എംപി-മുൻ ക്യാമറ | ഡ്യുവൽ സിം | 4300 എംഎഎച്ച് ബാറ്ററി | Android 9.0 പൈ
മുന്‍കാലങ്ങളെ അപേക്ഷിച്ച്, നോട്ട് സീരീസ് ഫോണുകളെ വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെയാണ് നമ്മള് നോക്കുന്നത്. 2019ലെ സമാനതകളില്ലാത്ത ഒരു ഫോണ്‍ തന്നെയാണ് സാംസങ് ഗ്യാലക്സി നോട്ട് 10 പ്ലസ്. ആന്‍ഡ്രോയിഡിനെയും സാംസങ് ഫോണിനെയും സംബന്ധിച്ചിടത്തോളം പരമാവധി നേട്ടം ഈ ഫോണിലൂടെ കൈവരിക്കാനായിട്ടുണ്ട്. അതോടൊപ്പം തന്നെ മറ്റുള്ളവയെ അപേക്ഷിച്ച് നീളമുള്ള എസ് പെന്‍ ഉള്ളതും ഇതിന്റെ സവിശേഷതയാണ്. നോട്ട് സീരീസ് മൊബൈല്‍ ഫോണുകളുടെ അളവുകോലില്‍ എസ് പെന്നിന്റെ നീളം ഒരു പ്രധാനഘടകമാണ്.
എസ്-പെന്‍ പ്രധാനഘടകം
സാംസങ് ഗ്യാലക്സി നോട്ട് 10 പ്ലസ്സിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പര്യവേക്ഷണം നടത്തിയിട്ടുള്ളത് എസ്-പെന്നിന്റെ കാര്യത്തിലാണെന്ന് സാംസങ് കമ്പനിയും സാക്ഷ്യപ്പെടുത്തുണ്ട്. വര്‍ഷങ്ങളായ് എസ് പെന്നിനെ ആകര്‍ഷകമാക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഫലമെന്നവണ്ണം, ഈ ഫോണിനൊപ്പമുള്ള നേര്‍ത്ത, കൂടുതല്‍ ആകര്‍ഷണകമായ എസ്-പെന്നിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ് വിവരിക്കുന്നുണ്ട്.
മൊബൈല്‍ ഫോണിന്റെ പല പ്രവര്‍ത്തനങ്ങളും, സ്പര്‍ശിക്കാതെ ആംഗ്യഭാഷയിലൂടെ നിയന്ത്രിക്കാനാകുമെന്നുള്ളത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഉദാഹരണത്തിന് എസ്-പെന്‍ ഉപയോഗിച്ച് ഒരു വൃത്തം വരയ്ക്കുമ്പോള്‍, ക്യാമറയും പ്രവര്‍ത്തിക്കുന്നതിനാല്‍ അതിനെ കൂടുതല്‍ കൃത്യതയുള്ളതാക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ഇതിലുള്ള എആര്‍ ഡൂഡില്‍ ഉപയോഗിച്ച് ലൈവ് വീഡിയോയില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് വരയ്ക്കുകയോ കുറിയ്ക്കുകയോ ചെയ്യാമെന്നതും രസകരമായ കാര്യമാണ്.
മുന്‍ നിരയിലുളള ഈ ഫോണില്‍, ഡൂഡിലിന്റെ പ്രവര്‍ത്തനം കേവലം രസിപ്പിക്കാന്‍ ഉദ്ദേശിച്ച് മാത്രമുള്ളതാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നിരുന്നാലും സെല്‍ഫികള്‍ എടുക്കുമ്പോള്‍ കൈ ഉപയോഗിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍, എസ്-പെന്നിലുളള ക്യാമറയുടെ റിമോട്ടിലൂടെ സാധ്യമാകുമെന്നത് വലിയ കാര്യമാണ്. നോട്ട് ഒന്പതിനെ അപേക്ഷിച്ച് പത്തിന്റെ അടിസ്ഥാനഘടനയില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും എസ്-പെന്നിന്റെ അറ്റം കൂടുതല്‍ മൃദുവായതും വളരെ എളുപ്പത്തില്‍ പ്രതികരിക്കുന്നതും എടുത്ത് പറയേണ്ട പ്രത്യേകതകളാണ്.
മൊബൈല്‍ ഫോണിന്റെ രൂപഭംഗിയെക്കുറിച്ച് സാധാരണയായ് ഞാന്‍ അന്വേഷിക്കാറില്ല. പക്ഷേ, നോട്ട് 10നൊപ്പം സാംസങ് പുറത്തിറക്കിയ ഓറ സീരിസിലെ നിറങ്ങളും ഈ ഫോണ്‍ വാങ്ങുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. സ്വര്‍ണനിറത്തിലുള്ള ഫോണുകള്‍ക്ക് ഒരുസമയത്ത് ഇന്ത്യയില്‍ വലിയ പ്രചാരമുണ്ടായിരുന്നു. ഓറ സീരീസിലെ ഫോണിലെ മെറ്റാലിക്ക് ബേസ് നിറം മറ്റ് നിറങ്ങളെ നന്നായ് പ്രതിഫലിപ്പിക്കുമെന്നതിനാല്‍, സ്വര്‍ണനിറത്തിലുള്ള ഫോണിനോട് ഇതിന് സമാനതയുണ്ട്. പോരാത്തതിന് പല നിറങ്ങളുള്ളതിനാല് ഓറ എന്ന പേര് തന്നെയാണ് അനുയോജ്യം.
എന്തൊക്കെയായാലും പൊതുവെയുള്ള രൂപകല്പനയില് വലിയ മാറ്റമൊന്നുമില്ല. നോട്ട് 9ന് അടുത്ത് നോട്ട് 10പ്ലസ് വച്ചാല്‍ രണ്ടിനെയും വേര്‍തിരിച്ചറിയുക പ്രയാസമാണ്. പുതിയ പതിപ്പില്‍ ഫോണിന്റെ പുറകില്‍ ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഇല്ലെന്നുളളത് സൂക്ഷിച്ച് നോക്കിയാല്‍ കാണാനാകും.
6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് സ്ക്രീനിലാണ് ഫിംഗര്‍പ്രിന്റ് സ്കാനര്‍ പുതിയ ഫോണില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയധികം സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഫോണിന്റെ സ്ക്രീനില്‍ കാര്യമായ് മാറ്റങ്ങളില്ലാതെ ഫിംഗര്‍ പ്രിന്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത് വലിയ നേട്ടം തന്നെയാണ്.
6.8ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണെങ്കില്ക്കൂടിയും കൈപ്പത്തിക്ക് സാധാരണ വലുപ്പമുള്ള ഒരാളെ സംബന്ധിച്ച് ഇത് കൈയ്യില്‍ പിടിക്കാന്‍ ബുദ്ധിമുട്ടേണ്ടതില്ല. എന്നാല്‍ ഒരു കൈ കൊണ്ട് ഫോണ്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുളളവര്, നോട്ട് 10ന്റെ ചെറിയ പതിപ്പ് നോക്കുന്നതാണ് നല്ലത്. ഒരു ചെറിയ പിഴവായ് തോന്നിയത് ഇതാണ്. ഫോണ്‍ പിടിക്കുമ്പോള്‍ അരികുവശം പതിയെ അമര്ന്നുപോകുന്നതായ് തോന്നലുണ്ടാകും. എച്ച്.റ്റി.സിയുടെ യു അള്‍ട്രാ ഫോണ്‍ ഉപയോഗിക്കുമ്പോഴും ഇതുപോലെ തോന്നിയിട്ടുണ്ട്. അറിയാതെ സംഭവിക്കുന്ന ഈ അമര്‍ത്തലുകള്‍ പല ആപ്ലിക്കേഷനുകളും തനിയെ പ്രവര്‍ത്തിക്കുന്നതിന് കാരണമായേക്കാം.
ഫോണിന്റെ പ്രവര്‍ത്തനം സംബന്ധിച്ച്
സാസംങ് നോട്ട് 10 പ്ലസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരിക്കുക എളുപ്പമാണ്. മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ നേരം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നവയാണ് സാംസങ് നോട്ട് സീരീസിലെ ഫോണുകള്‍. നോട്ട് 10 പ്ലസും വ്യത്യസ്തമല്ല. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള എക്സിനോസ് ക്വാഡ് കോര്‍ പ്രൊസസ്സുമുള്ള ഫോണ്‍, ഇന്ത്യ പോലുള്ള രാജ്യത്ത് ഏതാവശ്യത്തിനും ധാരാളമാണ്. ഒരാഴ്ച തുടര്‍ച്ചയായ് ഉപയോഗിച്ചിട്ടും പോലും ഫോണ്‍ ഒരിക്കല്‍ പോലും നിശ്ചലമായിട്ടില്ല. തുടര്‍ച്ചയായ് ഗെയിം കളിച്ചാലും എത്രനേരം വീഡിയോ എടുത്താലും മൊബൈല്‍ ഫോണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നില്ല.
Also Read: ഒപ്പോ റെനോ 2 സീരിസ് ഇന്ത്യയിൽ, അറിയേണ്ടതെല്ലാം
ഫോണിന്റെ പ്രകടനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ സാംസങ് ഗ്യാലക്സി നോട്ട് 10 പ്ലസ് ഏറ്റവും മുന്നിലാണ്. എന്നിരുന്നാലും എക്സോണിസ് പ്രൊസസ്സറിന്റെ സാന്നിധ്യം ഇന്ത്യന്‍ മോഡലുകളെ ചെറിയ രീതിയില്‍ ബാധിക്കാനിടയുണ്ട്. ഒരുപരിധിക്കപ്പുറമുള്ള പരീക്ഷണത്തിന് ഫോണ്‍ വിധേയമാക്കിയപ്പോള്‍ മാത്രം ചെറിയ രീതിയില്‍ ഫോണ്‍ ചൂടായതെന്നുള്ളത് അത്ര സാരമാക്കേണ്ടതില്ല
ഒറ്റ വലിയ ബാറ്ററി
നോട്ട് സീരീസുകള്‍ വന്നപ്പോള്‍ തന്നെ ആളുകള്‍ ഈ ഫോണെടുക്കാനുള്ള ഒരു പ്രധാനകാരണം ഇതിന്റെ വലിയ ബാറ്ററി തന്നെയാണ്. 4300 mAh ബാറ്ററിയാണ് സാംസങ് നോട്ട് 10 പ്ലസിലുള്ളത്. ഈ ബാറ്ററി ഉപയോഗിച്ച് തുടര്‍ച്ചയായ് 36 മണിക്കൂര്‍ വരെ ഫോണിന് പ്രവര്‍ത്തിക്കാനാവും. അതുപോലെ തന്നെ തെളിച്ചം പരമാവധി കൂട്ടിയിട്ടാലും എപ്പോഴും പ്രവര്‍ത്തിപ്പിച്ച് കൊണ്ടിരിക്കുന്ന സ്ക്രീനാണെങ്കില്‍ പോലും രണ്ട് ദിവസം കൂടുമ്പോള്‍ മാത്രം ഫോണ്‍ ബാറ്ററി റീ ചാര്‍ജ് ചെയ്യേണ്ടതുള്ളൂ.
Also Read: ലെനോവോ ലീജിയൺ Y540 ഇന്ത്യയിലും, അറിയേണ്ടതെല്ലാം
ക്വാഡ് ക്യാമറയുടെ പ്രത്യേകതകള്‍
16 എംപി അൾട്രാ വൈഡ് + 12 എംപി റെഗുലറും 12 എംപി ടെലിഫോട്ടോ ലെൻസോട് കൂടിയാണ് നോട്ട് 10 പ്ലസിന്റെ വരവ്. ഗ്യലക്സി എസ് 10 പ്ലസിലുള്ള അതേ ക്യാമറ തന്നെയാണ് ഇത്. എന്നാല്‍ നോട്ട് 10 പ്ലസിലെ നാലാമതായുള്ള സെന്‍സര്‍ ലെന്‍സ് ഫോണിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ എളുപ്പമുള്ളതാക്കുന്നു. ഉദാഹരണത്തിന് ടൈം ഓഫ് ഫ്ലൈറ്റ് ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ വളരെയധികം സഹായിക്കുന്നു. അതായത് ഒരു ദൃശ്യം പകര്‍ത്തുമ്പോള്‍, വ്യക്തിക്ക് മാത്രം നിറം കൊടുക്കയും ചുറ്റുപാടിനെ ചാരനിറത്തില്‍ കാണിക്കുകയും വേണമെങ്കില്‍ അങ്ങനെയുമാവാം.
സാധാരണ ക്യാമറ പ്രകാശം കുറവുള്ളപ്പോളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാറുണ്ട്. പക്ഷേ, അല്പം ദൂരെയുള്ളവ, കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ പകര്‍ത്തുമ്പോള്‍ അത് നന്നായ് പതിയണമെങ്കില്‍ അത്ര സൂക്ഷ്മതയോടെ ചിത്രീകരിക്കണം. എന്നിരുന്നാലും ടെലഫോട്ടോ ലെന്‍സ് ഉപയോഗിക്കുമ്പോള്‍ ലഭിച്ചിരുന്ന, കൃത്രിമമെന്ന് തോന്നിക്കുന്ന രീതിയിലുള്ള ഫോട്ടോകള്‍ എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സാംസങ് ഗ്യാലക്സി നോട്ട് 10 പ്ലസിലെ അള്‍ട്രാവൈഡ് ലെന്‍സിന്റെ പ്രത്യേകതകള്‍ ഈ ഫോണിന്റെ വില്പന വര്‍ധിപ്പിക്കുന്നതിനുള്ള ഒരു കാരണമാകാനിടയുണ്ട്. സാംസങ് ഫ്രണ്ട് ക്യാമറ,10എംപിയുള്ളതാക്കിയിട്ടുണ്ടെങ്കിലും, കെട്ടിടങ്ങള്‍ക്കുള്ളില്‍ ഫ്രണ്ട് ക്യാമറ ഉപയോഗിക്കുമ്പോഴുള്ള ഫലം എന്നെ നിരാശപ്പെടുത്തുന്നുണ്ട്.
ഒഐസ് ബില്‍റ്റ് ഇന്നുള്ള വീഡിയോ ക്യാമറയാണ് നോട്ട് 10 പ്ലസിനുള്ളത്. സോഫ്റ്റ് വെയറുപയോഗിച്ച് കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കാവുന്ന തരത്തിലുള്ള ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന മികച്ച മൈക്രോഫോണുകളാണ് വീഡിയോ ക്യാമറയിലുള്ളത്. സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ പ്രയോജനകരമായ ധാരാളം സാധ്യതകള്‍ കൊണ്ടുവരുന്ന ക്യാമറയാണ് ഇതിലൂടെ
നിങ്ങള്‍ ഗ്യാലക്സി നോട്ട് 10 പ്ലസ് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
ഇപ്പോള്‍ ലഭ്യമായ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വിശ്വസിക്കാവുന്നതും അതോടൊപ്പം ഏറ്റവും കാര്യക്ഷമതയുളളതുമായ മൊബൈല്‍ ഫോണാണ് സാംസങ് ഗ്യാലക്സി നോട്ട് 10 പ്ലസ് എന്ന് ഞാന്‍ പറയും. ബിസിനസ് ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ആന്‍ഡ്രോയിഡ് ഫോണാണിത്. 79,999 എന്നത് വലിയ വില തന്നെയാണെങ്കിലും മൊബൈല്‍ ഫോണ്‍ വഴി ഉണ്ടാകുന്ന മറ്റ് തലവേദനകളൊന്നും ഇതില്‍ നിന്നുണ്ടാകില്ലെന്നാണ് സാംസങ്ങ് നല്കുന്ന വാഗ്ദാനം. തുടര്‍ച്ചയായ് സോഫ്റ്റ് വെയര്‍ അപ്ഡേഷനുകളും ഈ ഫോണിന് വേണ്ടവരില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. എല്ലാ തരത്തിലും പൂര്‍ണതയുളള ഫോണ്‍ തന്നെയാണ് നിങ്ങളുടെ കയ്യിലെത്തിക്കുന്നതെന്നും സാംസങ് പറയുന്നു.
നോട്ട് 9 മായോ, എസ് 10 പ്ലസുമായോ പൂര്‍ണമായ താരതമ്യം നടത്തിയിട്ടില്ലെങ്കിലും, ഇതു വരെ ലഭിച്ച വിശദാംശങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഗ്യാലക്സി നോട്ട് 10 പ്ലസ് തന്നെയാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതില്‍ മികച്ച ഫോണ്‍. പഴയ ഫോണ്‍ അപ്ഗ്രേഡ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട ആന്‍ഡ്രോയ്ഡ് ഫോണിലേക്ക് മാറാനാഗ്രഹിക്കുന്നവര്‍ക്കും ഒരു മികച്ച തിരഞ്ഞെടുപ്പാകും സാംസങ് ഗ്യാലക്സി നോട്ട് 10 പ്ലസ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook