scorecardresearch

Samsung Galaxy Note 10+: മികച്ച OLED ഡിസ്പ്ലേയുമായി സാംസങ് ഗാലക്‌സി 10+

Samsung Galaxy Note 10 vs Samsung Galaxy Note 10+: ഗാലക്‌സി നോട്ട് 10 രണ്ടു സ്ക്രീൻ സൈസുകളിൽ ലഭ്യമാകും - 6.8-inch, 6.3-inch എന്നിങ്ങനെ.  

Samsung Galaxy Note 10 vs Samsung Galaxy Note 10+: ഗാലക്‌സി നോട്ട് 10 രണ്ടു സ്ക്രീൻ സൈസുകളിൽ ലഭ്യമാകും - 6.8-inch, 6.3-inch എന്നിങ്ങനെ.  

author-image
WebDesk
New Update
samsung galaxy note 10, note 10, galaxy note 10 price in india, samsung galaxy note 10 vs samsung galaxy note 10+, galaxy note 10 launch in india, galaxy note 10 vs note 10 plus, samsung india, സാംസങ് ഗാലക്‌സി നോട്ട് 10, സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ്

Samsung Galaxy Note 10 and Note 10+: സാംസങ് ഗാലക്‌സി നോട്ട് 10, നോട്ട് 10 പ്ലസ് എന്നിവയുടെ പ്രീ-ഓർഡർ ഓഗസ്റ്റ് 23 മുതൽ ഇന്ത്യയിൽ ആരംഭിക്കും.  നോട്ട് 10, നോട്ട് 10 പ്ലസ് എന്നിവ കാഴ്ചയിൽ സാമ്യത തോന്നിക്കും എങ്കിലും ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ട്.  ഇവ താരതമ്യം ചെയ്തു, നിങ്ങളുടെ ആവശ്യങ്ങൾക്ക് പറ്റിയ ഫോൺ ഏതാണ് എന്ന് തെരഞ്ഞെടുക്കാൻ ഈ വീഡിയോ സഹായിക്കും

Advertisment

Galaxy Note 10 vs Galaxy Note 10+: Screen size 

ഗാലക്‌സി നോട്ടുകളുടെ പ്രത്യേകത തന്നെ അവയുടെ സ്ക്രീൻ സൈസ് ആണ്.  ഇത്തവണ അതിലും ഒരു വ്യത്യാസമുണ്ട്.  ഗാലക്‌സി നോട്ട് 10 രണ്ടു സ്ക്രീൻ സൈസുകളിൽ ലഭ്യമാകും - 6.8-inch, 6.3-inch എന്നിങ്ങനെ.

Galaxy Note 10 vs Galaxy Note 10+: Screen resolution 

വലിപ്പത്തിൽ മാത്രമല്ല ഈ ഫോണുകൾ തമ്മിലുള്ള വ്യത്യാസം. നോട്ട് 10 ന് 1080p AMOLED display ഉള്ളപ്പോൾ നോട്ട് 10+ ന് Quad HD 1440p AMOLED ഡിസ്പ്ലേ  ആണുള്ളത്. രണ്ടിനും ഒരേ റെസിലുഷൻ ആണ്. ഡിസ്പ്ലേ മേറ്റ് എന്ന വിഖ്യാത വീഡിയോ ഉപകരണങ്ങളുടെ റിവ്യൂ സൈറ്റ്, സാംസങ് ഗാലക്‌സി നോട്ട് 10+ ന് മികച്ച റേറ്റിംഗ് ആണ് നൽകിയിരിക്കുന്നത്.

Galaxy Note 10 vs Galaxy Note 10+: RAM

സാംസങ് ഗാലക്‌സി നോട്ട് 10, സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ് എന്നീ രണ്ട് മോഡുകൾക്കും 7nm Exynos 9825 പ്രോസസ്സർ ആണുള്ളത്.  പക്ഷേ രണ്ടിന്റെയും റാമിൽ (RAM) വ്യത്യാസമുണ്ട്. നോട്ട് 10 ന് 8GB RAM, നോട്ട് 10 പ്ലസിന് 12GB RAM എന്നിങ്ങനെയാണ്.

Advertisment

Galaxy Note 10 vs Galaxy Note 10+: Expandable storage

സ്റ്റോറേജ് സംബന്ധിച്ച് പറയുകയാണെങ്കിൽ, നോട്ട് 10 ന് 256GBയും നോട്ട് 10+ന് 256 GB അല്ലെങ്കിൽ 512 GBയും ആണ്.  സ്റ്റോറേജ് കൂട്ടാനും സാധിക്കും.  ചെറിയ നോട്ട് 10 മൈക്രോ എസ് ഡി കാർഡ് ഇടാൻ സാധിക്കില്ല, എന്നാൽ നോട്ട് 10 പ്ലസിന് microSD card slot ഉണ്ട്.

Galaxy Note 10 vs Galaxy Note 10+: Battery

നോട്ട് 10 ന്  3,500mAh ബാറ്ററിയും നോട്ട് 10+  ന് 4,300mAh ബാറ്ററിയുമാണ്.

Galaxy Note 10 vs Galaxy Note 10+: Fast charging

സാംസങ് സൂപ്പർ ഫാസ്റ്റ് 45W ചാർജർ ഉപയോഗിച്ച് നോട്ട് 10+ അതിവേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും.  എന്നാൽ നോട്ട് 10  സാംസങ് സൂപ്പർ ഫാസ്റ്റ് 45W ചാർജർ സപ്പോർട്ട് ചെയ്യുന്നില്ല.  രണ്ടു ഫോണുകളും  വാങ്ങുമ്പോൾ സാംസങ് 25W ചാർജർ ഒപ്പം ലഭിക്കും.

Read in English: Samsung Galaxy Note 10 vs Note10+:  features that make them different

Technology Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: