scorecardresearch

Samsung Galaxy M62: സാംസങ്ങ് ഗാലക്‌സി എം 62 ഉടൻ ഇന്ത്യൻ വിപണിയിലേക്ക്

Samsung Galaxy M62 to launch in India soon-ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാവും ഫോൺ പ്രവർത്തിക്കുക

Samsung Galaxy M62 to launch in India soon-ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാവും ഫോൺ പ്രവർത്തിക്കുക

author-image
WebDesk
New Update
Samsung, Smartphone

Samsung Galaxy M62: സാംസങ്ങ് ഗാലക്‌സി എം 62 ഉടൻ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഈ ഫോണിന്റെ സപ്പോർട്ട് പേജ് ലഭ്യമായിട്ടുണ്ട്. ഉടൻ തന്നെ ഈ ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമാവുമെന്ന് ഇത് സൂചിപ്പിക്കുന്നു.

Advertisment

നിലവിൽ സൈറ്റിൽ SM-M625F / DS മോഡൽ നമ്പറിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് ഡ്യുവൽ സിം സ്മാർട്ട്‌ഫോണായിരിക്കുമെന്ന് മോഡൽ നമ്പറിലെ ഡിഎസ് എന്നത് വ്യക്തമാക്കുന്നു.

ഗാലക്‌സി എം 62 ഫോണിന്റെ ഫീച്ചറുകൾ‌ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രധാന വിശദാംശങ്ങൾ‌ വെളിപ്പെടുത്തുന്ന, കുറച്ച് സർ‌ട്ടിഫിക്കേഷൻ‌ സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ ‌ ഇതിനകം ലഭ്യമാണ്.

ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാവും ഫോൺ പ്രവർത്തിക്കുകയെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് സൂചന നൽകുന്നു. 6 ജിബി റാം ഓപ്ഷനോടുകൂടിയ ഗാലക്‌സി എം 62 ഫോണിൽ 256 ജിബി വരെ സ്റ്റോറേജ് ലഭ്യമാവുമെന്നാണ് വിവരം. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാം. 7,000 എംഎഎച്ച് ബാറ്ററിയാവും ഫോണിലെന്ന് ഇത് സംബബന്ധിച്ച് വിവിധ സർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിൽ നിന്ന് ചോർന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. 25വാട്ട് ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണയും ഫോണിനുണ്ടാവും.

Advertisment

7,000 എംഎഎച്ച് ബാറ്ററിയുള്ള രണ്ടാമത്തെ സാംസങ് ഫോണാണിത്. ഗാലക്‌സി എം 51 ആണ് ഈ ബാറ്ററി ശേഷിയുള്ള ആദ്യ സാംസങ് ഫോൺ. ഗാലക്‌സി എം 62 മോഡലിൽ എക്‌സിനോസ് 9825 പ്രോസസറാണ് വരികയെന്ന് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ നിർദ്ദേശിക്കുന്നു.

ഫെബ്രുവരി 15 ന് ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി എഫ് 62 മോഡലിലും ഇതേ എക്‌സിനോസ് 9825 ചിപ്‌സെറ്റും 7,000 എംഎഎച്ച് ബാറ്ററിയുമാണുണ്ടാവുക.

ഡിസൈൻ, ക്യാമറ, ഡിസ്പ്ലേ വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട എം62 മോഡലിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. ഗാലക്‌സി എ 52 5 ജി, ഗാലക്‌സി എ 32 സ്മാർട്ട്‌ഫോണുകളും സാസങ് ഔദ്യോഗിക വെബ് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗാലക്സി എ 32 4 ജി ഫോൺ മോഡലും ലിസ്റ്ര് ചെയ്തിട്ടുണ്ട്.

വരാനിരിക്കുന്ന സാംസങ് ഫോണുകളുടെ ഫീച്ചറുകൾ സൈറ്റ് വെളിപ്പെടുത്തുന്നില്ല. ഗാലക്‌സി എ 32 ന്റെ 5 ജി വേരിയൻറ് ജനുവരിയിൽ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 6.5 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ, ഒക്ടാ കോർ പ്രോസസർ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവ ആ ഫോണിലുണ്ട്. 8 ജിബി വരെ റാം ആണ് വരുന്നത്.. 5,000 എംഎഎച്ച് ആണ് ബാറ്ററി. 15 വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: