scorecardresearch

Samsung Galaxy M51: 7000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗ്യാലക്സി M51

7000 എംഎഎച്ച് ബാറ്ററിയിൽ 64 മണിക്കൂർ ടോക്ക്ടൈമും 24 മണിക്കൂർ ഇന്റർനെറ്റ് ഉപയോഗവും 34 മണിക്കൂർ വീഡിയോ, 182 മണിക്കൂർ മ്യൂസിക്കും കമ്പനി അവകാശപ്പെടുന്നു

7000 എംഎഎച്ച് ബാറ്ററിയിൽ 64 മണിക്കൂർ ടോക്ക്ടൈമും 24 മണിക്കൂർ ഇന്റർനെറ്റ് ഉപയോഗവും 34 മണിക്കൂർ വീഡിയോ, 182 മണിക്കൂർ മ്യൂസിക്കും കമ്പനി അവകാശപ്പെടുന്നു

author-image
Tech Desk
New Update
samsung m51, samsung m51 battery, samsung m51 specifications, samsung m51 price in india, samsung m51 camera, samsung m51 vs oneplus nord

പ്രമുഖ സ്‌മാർട്ഫോൺ നിർമാതാക്കളായ സാംസങ് മിഡ് റേഞ്ചിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലാണ് സാംസങ് ഗ്യാലക്സി എം51. നാളെ ഇന്ത്യൻ വിപണിയിലെത്തുന്ന എം51 മത്സരിക്കുന്നത് വൺപ്ലസ് നോർഡ്, റിയൽമീ X3 സൂപ്പർസൂം എന്നീ മോഡലുകളുമായിട്ടാണ്. ജർമ്മനിയിൽ ഇതിനോടകം വലിയ പ്രതികരണം നേടിയ ഫോൺ ഇന്ത്യൻ വിപണിയിലും ചലനമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്.

Advertisment

Samsung Galaxy M51 specifications: സാംസങ് ഗ്യാലക്സി എം51 സ്‌പെസിഫിക്കേഷൻ

ബാറ്ററി തന്നെയാണ് സാംസങ് ഗ്യാലക്സി എം51ന്റെ പ്രധാന പ്രത്യേകത. 7000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. സാംസങ് ഫോണുകളിൽ ഇതാദ്യമായാണ് ഇത്രയും വലിയ ബാറ്ററി ഉപയോഗിക്കുന്നത്. സാംസങ് ഗ്യാലക്സി എം 31ൽ 6000 എംഎഎച്ച് ബാറ്ററിയാണ് വന്നിരുന്നത്.

7000 എംഎഎച്ച് ബാറ്ററിയിൽ 64 മണിക്കൂർ ടോക്ക്ടൈമും 24 മണിക്കൂർ ഇന്റർനെറ്റ് ഉപയോഗവും 34 മണിക്കൂർ വീഡിയോ, 182 മണിക്കൂർ മ്യൂസിക്കും കമ്പനി അവകാശപ്പെടുന്നു.

Advertisment

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ എഎംഒഎൽഇഡി പ്ലസ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലേയിലെത്തുന്ന ഫോണിന് 32 എംപി സെൽഫി ക്യാമറയാണ് കമ്പനി നൽകിയിരിക്കുന്നത്. ക്വൂവൽകോം സ്നാപ്ഡ്രാഗൻ 730ജി പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. ഇതാണ് മറ്റൊരു പ്രധാന പ്രത്യേകത. സാധാരഗതിയിൽ എക്സിനോസ് പ്രൊസസറിലാണ് സാംസങ് സ്മാർട്ഫോണുകൾ വിപണിയിലെത്തുന്നത്. സ്നാപ്ഡ്രാഗൻ പ്രൊസസറിലൂടെ ഗെയിമിങ് ഉപഭോക്താക്കളെയുമാണ് ലക്ഷ്യമിടുന്നത്. 6ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്നതാണ് ഫോണിന്റെ മെമ്മറി പാക്കേജ്.

ക്യാമറയിലേക്ക് വരുമ്പോങ ക്വാഡ് ക്യാമറ സെറ്റപ്പിലെത്തുന്ന ഫോണിന്റെ പ്രൈമറി ലെൻസ് 64എംപിയാണ്. 12 എംപിയുടെ സെക്കൻഡറി സെൻസറും 5എംപിയുടെ വൈഡ് ആംഗിൾ ലെൻസും മൈക്രോ ലെൻസും ഉൾപ്പെടുന്നതാണ് ക്യാമറ സെറ്റപ്പ്.

Samsung Galaxy M51 Availability and price: സാംസങ് ഗ്യാലക്സി എം51 വില

ഇതുവരെ ഫോൺ എന്ന് ഉപഭോക്താക്കളിലേക്ക് എത്തുമെന്ന കാര്യത്തിൽ വ്യക്തത വന്നട്ടില്ല. ഇ കോമേഴ്സ് രംഗത്തെ ഭീമന്മാരായ ആമസോണിലും സാംസങ്ങിന്റെ തന്റെ വെബ്സൈറ്റിലും ഫോണിന്റെ വിൽപ്പനയുണ്ടാകും. വിലയും ഇതുവരെ പുറത്തുവിട്ടട്ടില്ലെങ്കിലും 30000 ന് താഴെയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: