Samsung Galaxy M51 Expected Spec, Features, Price, Camera, Battery: സാംസങ് ഗാലക്‌സി എം 51 ഇന്ത്യ സെപ്റ്റംബർ 10 ന് ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഗാലക്സി എം 51 ഇതിനകം ജർമ്മനിയിൽ ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടപണ്ട്. ഉപകരണത്തിന്റെ അതേ പതിപ്പ് തന്നെ ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ്ങിനെ സംബന്ധിച്ച് ഇന്ത്യയിൽ കാര്യമായി വിൽപന നടകക്കുന്ന ഫോൺ മോഡലുകളാണ് എം സീരീസിൽ. 20,000 രൂപയുടെ പ്രൈസ് റേഞ്ചിൽ നിലവിൽ ലഭ്യമായ ഏറ്റവും മികച്ച ഫോണുകളിലൊന്നായ ഗാലക്‌സി എം 31 എസ് കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. ഗാലക്‌സി എം 31 എസിലൂടെ റെഡ്മി 9 പ്രോ, റിയൽമീ 6 പ്രോ തുടങ്ങിയ ഡിവൈസുകളോട് മത്സരിക്കാനാണ് സാംസങ്ങ് ശ്രമിക്കുന്നത്.
ഗാലക്‌സി എം 51 വരുന്നതോടെ വൺപ്ലസ് നോർഡ്, റിയൽമീ എക്സ് 3, റെഡ്മി കെ 20 പ്രോ തുടങ്ങിയ ഫോണുകളുമായിട്ടാവും സാംസങ്ങിന് മത്സരിക്കാനുണ്ടാവുക.
Read More: നിങ്ങളുടെ ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാനുള്ള അഞ്ച് മാര്‍ഗങ്ങള്‍
What to expect from Galaxy M51
ഗാലക്‌സി എം 51 ന്റെ ആഗോള പതിപ്പ് സാംസങ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനർത്ഥം ഇന്ത്യയിലും 7000 എംഎഎച്ച് ബാറ്ററിയോടെയാവും ഫോൺ എത്തുക എന്നാണ്. 6000 എംഎഎച്ചിനേക്കാൾ വലിയ ബാറ്ററിയോടെ സാംസങ്ങ് പുറത്തിറക്കുന്ന ആദ്യ ഫോൺ ആണിത്യ.
ഒരു വലിയ സ്‌ക്രീൻ, ശക്തമായ പ്രോസസർ, നൂതനമായ ക്യാമറ സെറ്റപ്പ് എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്ന സാംസങ് ഗാലക്‌സി എം 51 മൊത്തത്തിൽ മികച്ച ഒരു ഫോണാണ്.
ഗാലക്‌സി എം 51ന് 6.7 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ്. അതിൽ പഞ്ച് ഹോളിനുള്ളിൽ സെൽഫി ക്യാമറയുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഫോണിന്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 പ്രോസസർ സ്മാർട്ട്‌ഫോണിന് കരുത്തേകുന്നു.
Read More: ഏറ്റവും മികച്ച ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയാണ്
ഗാലക്സി എം 51ൽ ക്വാഡ് റിയർ ക്യാമറയും മുൻവശത്ത് സിംഗിൾ ഇമേജ് സെൻസറും ഉൾപ്പെടുന്നു. ബാക്ക് പാനലിൽ 64 എംപി പ്രൈമറി സെൻസർ, 12 എംപി സെക്കൻഡറി സെൻസർ, 5 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, ഗാലക്സി എം 51 ൽ 32 എംപി ഫ്രണ്ട് ക്യാമറയാണുള്ളത്.
അടുത്തിടെ ഇറങ്ങിയ മറ്റെല്ലാ സാംസങ് ഉപകരണങ്ങൾക്കും സമാനമായി, ഗാലക്സി എം 51ൽ ആൻഡ്രോയിഡ് 10ൽ അധിഷ്ടിതമായ വൺ യുഐയിലാണ് ഫോൺ സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം.
What could be the India price of Galaxy M51?
ഇന്ത്യയിൽ ഗാലക്സി എം 51ന്റെ വില ജർമ്മനിയിലേതിന് സമാനമായിരിക്കും. ഗാലക്‌സി എം 51ന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റ് ജർമ്മനിയിൽ 360യൂറോ മുതലാണ് ലഭ്യമാവുന്നത്, ഏകദേശം 31,600 രൂപ. ഇന്ത്യയിൽ ഏതെല്ലാം വാരിയന്റുകളാണ് പുറത്തിറക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഒരു റിപ്പോർട്ട് അനുസരിച്ച് ഗാലക്സി എം 51 ന്റെ വില 25,000 രൂപ മുതൽ 30,000 രൂപ വരെയാണ്. കറുപ്പ്, വെളുപ്പ് കളർ വേരിയന്റുകളിലാണ് ഫോൺ ജർമനിയിൽ പുറത്തിറക്കിയത്.
How can you buy Galaxy M51?
ആമസോൺ വെബ്‌സൈറ്റിൽ സാംസങ് ഗാലക്‌സി എം 51ന്റെ ടീസറുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാൽ ആമസോണിൽ ഫോൺ ലഭ്യമാകും. എന്നാൽ വിൽപ്പന എന്ന് ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കൂടാതെ, ഗാലക്‌സിഎം 51 സാംസങ്ങിന്റെ ഇ-സ്റ്റോറിലും ലഭ്യമാകും. സാംസങ് ഗാലക്‌സി എം 51 ഓഫ്‌ലൈൻ സ്റ്റോറുകളിലും വാങ്ങാൻ ലഭ്യമാകുമോ എന്നതിനെക്കുറിച്ച് ഇതുവരെ വിശദാംശങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
Read More: Samsung Galaxy M51 India launch on September 10; here’s what we expect