Samsung Galaxy M42 5G launched in India: സാംസങ് ഗ്യാലക്സി എം42 5ജി സ്മാർട്ഫോൺ ഇന്ത്യയിലെത്തി. എം42 5ജിയുടെ 6.6 ഇഞ്ചുള്ള എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയ്ക്ക് 1600 x 720 പിക്സൽ റെസല്യൂഷനാണുള്ളത്. 48MP പ്രൈമറി സെൻസറടങ്ങിയ ക്വാഡ് കാമറ സെറ്റപ്പാണ് ഫോണിന്റെ പുറകിൽ. 8MP അൾട്രാവൈഡ് ലെൻസ്, 5MP മാക്രോ ലെൻസ്, 5MP ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് പിൻകാമറ സവിശേഷതകൾ. 20MP (f/2.2) ആണ് മുൻകാമറ.
ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുളള വൺ UI 3.1 ലാണ് ഫോണിന്റെ പ്രവർത്തനം. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് മുഖേന 1TB വരെ സ്റ്റോറേജ് കൂട്ടാം. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടു കൂടിയ 5,000mAh ബാറ്ററിയാണ് ഫോണിനുളളത്. ഒറ്റ ചാർജിൽ 36 മണിക്കൂർ ടോക്ടൈം, 22 മണിക്കൂർ ഇന്റർനെറ്റ് ഉപയോഗം, 34 മണിക്കൂർ വീഡിയോ പ്ലേ എന്നിവയാണ് കമ്പനി അവകാശപ്പെടുന്നത്. സ്നാപ്ഡ്രാഗണിന്റെ 5ജി പിന്തുണയുളള ബജറ്റ് ചിപ്സെറ്റായ 750ജി എസ്ഒസിയാണ് ഫോണിന് കരുത്ത് പകരുന്നത്.
Read More: മെസ്സേജുകൾ ഇനി മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമാകും; പുതിയ മാറ്റത്തിനൊരുങ്ങി വാട്സാപ്പ്
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഫോണിന് 21,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഫോണിന് 23,999 രൂപയാണ് വില. മേയ് ഒന്നു മുതൽ ആമസോൺ വഴിയും സാംസങ് വെബ്സൈറ്റ് വഴിയുമാണ് ഫോണിന്റെ വിൽപന. തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ വിൽപനയ്ക്കെത്തും. പ്രിസം ഡോട് ബ്ലാക്ക്, പ്രിസം ഡോട് ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ ലഭിക്കുക.