Samsung Galaxy M33 5G: സാംസങ് അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഗ്യാലക്സി എം 33 5 ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ച എം 32 5 ജിയുടെ തുടര്‍ച്ചയായാണ് പുതിയ മോഡല്‍ എത്തുന്നത്. ഫോണിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വായിക്കാം.
വില
സംസങ് ഗ്യാലക്സി എം 33 5 ജി രണ്ട് വേരിയന്റുകളിലാണ് വിപണിയില്‍ എത്തുന്നത്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയാണ് വില. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതിന് 19,499 രൂപയും. ഓഷ്യന്‍ ബ്ലു, ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളിലാണ് വേരിയന്റുകള്‍. ഏപ്രില്‍ എട്ടാം തീയതി മുതല്‍ ആമസോണിലൂടെ ഫോണ്‍ വില്‍പ്പനയ്ക്കെത്തും.
സവിശേഷതകള്‍
6.6 ഇഞ്ച് എല്‍സിഡി ഡിസ്പ്ലെയാണ് സാംസങ് ഗ്യാലക്സി എം 33 5 ജിക്ക്. 120 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ പ്രൊട്ടക്ഷനും ഡിസ്പ്ലെയ്ക്ക് നല്‍കിയിട്ടുണ്ട്. സാംസങ് എക്സൈനോസ് 1280 5 എന്‍എം ചിപ്സെറ്റാണ് ഫോണില്‍ വരുന്നത്.
നാല് ക്യാമറകളാണ് പുറകിലുള്ളത്. പ്രധാന ക്യാമറ 50 മെഗാ പിക്സലാണ് (എംപി). ഒപ്പം അള്‍ട്രാവൈഡ് ക്യാമറ (അഞ്ച് എംപി), ഡെപ്ത് സെന്‍സര്‍ (രണ്ട് എംപി), മാക്രൊ ക്യാമറ (രണ്ട് എംപി) എന്നിവയും വരുന്നു. എട്ട് എംപിയാണ് സെല്‍ഫി ക്യാമറ.
6000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ വരുന്നത്. 25 വാട്ട് ചാര്‍ജിങ് പിന്തുണയുമുണ്ട്. ആന്‍ഡ്രോയിഡ് 12 നൊപ്പം സാംസങ്ങിന്റെ തന്നെ വണ്‍ യുഐ 4.1 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഫിംഗര്‍ പ്രിന്റ് സ്കാനര്‍ സൈഡിലായാണ് നല്‍കിയിരിക്കുന്നത്.