Samsung Galaxy M32 Specifications, Features, Price: സാംസങിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണായ ഗാലക്‌സി എം32 ഇന്ത്യയിൽ പുറത്തിറങ്ങി. ആമസോൺ വെബ്‌സൈറ്റിലൂടെ ജൂൺ 21നാണ് സാംസങ് ഗാലക്‌സി എം32 വില്പനക്ക് എത്തിയത്. 6.4 ഇഞ്ചിന്റെ ഫുൾഎച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയുമായാണ് ഫോൺ എത്തുന്നത്. ഫോണിനെ കുറിച്ചു കൂടുതൽ താഴെ വായിക്കാം.
Samsung Galaxy M32: Specifications and features സവിശേഷതകൾ
സാംസങ് ഗാലക്‌സി എം32 ൽ,6.4 ഇഞ്ചിന്റെ ഫുൾഎച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യൂ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 90 ഹേർട്സ് റിഫ്രഷ് റേറ്റും 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്‌പ്ലേയിൽ ലഭിക്കും. കോർണിങ് ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണമാണ് ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത്. സ്‌ക്രാച്ചുകളിൽ നിന്നും ഇത് സംരക്ഷണം നൽകും. ഡോൾബി അറ്റ്മോസ് ഓഡിയോ സപ്പോർട്ട് ഫോണിന് നൽകിയിട്ടുണ്ട്. ഇതുകാരണം ഹെഡ്‍ഫോൺസ് ഉപയോഗിക്കുമ്പോൾ മികച്ച അനുഭവം ലഭിക്കുന്നു.
64എംപിയുടെ പ്രധാന ഷൂട്ടർ ക്യമാറ ഉൾപ്പടെ പുറകിൽ നാല് ക്യാമറയാണ് എം32 വിൽ നൽകിയിരിക്കുന്നത്. 8എംപി അൾട്രാ വൈഡ് ക്യാമറ, ഒരു 2 എംപി മാക്രോ ലെൻസ് മികച്ച പോർട്രൈറ്റ് ഫോട്ടോകൾക്കായി ഒരു 2 എംപി ക്യാമറയും നൽകിയിരിക്കുന്നു. 20എംപി യുടെ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 6000എംഎഎച്ചിന്റെ കൂടുതൽ കപ്പാസിറ്റിയുള്ള ബാറ്ററിയുമായാണ് ഫോൺ വരുന്നത്. 25 വാട്ട് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയാണിത് എന്നാൽ ഫോണിന് ഒപ്പം ലഭിക്കുന്നത് 15വാട്ടിന്റെ ചാർജറാണ്.
മീഡിയടെക് ഹെലിയോ ജി80 പ്രോസസറിലാണ് സാംസങ് ഗാലക്‌സി എം32 എത്തിയിരിക്കുന്നത്. 6ജിബി വരെ റാമും ഫോണിൽ ലഭ്യമാകും. സാംസങ് കനോക്സ് 3.7ലാണ് എത്തുന്ന ഫോൺ ആൻഡ്രോയിഡ് 11ന് മുകളിൽ വൺ യുഐ 3.1 മായാണ് പ്രവർത്തിക്കുന്നത്.
Read Also: ചിപ്പ് ക്ഷാമം; സാംസങ് പുതിയ ഫോണിന്റെ ഉത്പാദനം നിർത്തുന്നുവെന്ന് റിപ്പോർട്ട്
Samsung Galaxy M32: വേരിയന്റുകളും വിലയും
സാംസങ് ഗാലക്‌സി എം32വിന്റെ രണ്ടു വേരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്.14,999 രൂപക്ക് 4ജിബി+64ജിബി മോഡലും, 16,999 രൂപക്ക് 6ജിബി+128ജിബി മോഡലും ലഭിക്കും.കറുപ്പ്, നീല കളറുകളിൽ ഫോൺ ലഭിക്കും. ആമസോൺ, സാംസങ് വെബ്സൈറ്റുകളിലും തിരഞ്ഞെടുത്ത സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.