scorecardresearch
Latest News

Samsung Galaxy M31s- സാംസങ്ങ് ഗാലക്സി എം31എസ് വിപണിയിലേക്ക്, എം31 പോലെ മികച്ചതാവുമോ?

ഫീച്ചറുകളിൽ എം31 മോഡലിനോട് സമാനമാണ് എം31എസ് മോഡലും, എന്നാൽ ഡിസൈനിൽ പുതിയ മാറ്റം പരീക്ഷിക്കും

Samsung Galaxy M31s- സാംസങ്ങ് ഗാലക്സി എം31എസ് വിപണിയിലേക്ക്, എം31 പോലെ മികച്ചതാവുമോ?

Samsung Galaxy M31s News In Malayalam, Price, Specifications, Launch Date in India: മുംബൈ: കഴിഞ്ഞ കുറച്ച് വർഷങ്ങളായി എം സീരിസ് (M Series) ഫോണുകളിലൂടെ ഇന്ത്യയിൽ മികച്ച മുന്നേറ്റമുണ്ടാകാൻ സാംസങ്ങിനു കഴിഞ്ഞിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഗാലക്‌സി എം31 മോഡൽ (Samsung Galaxy M31) സ്മാർട്ട്ഫോൺ പുറത്തിറക്കി. ഇപ്പോൾ പുറത്ത് വരുന്ന അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ എം31എസ് (Samsung Galaxy M31s) പതിപ്പ് ഉടൻ പുറത്തിറങ്ങും. എന്നാൽ ഈ സ്മാർട്ട്‌ഫോൺ സംബന്ധിച്ച വാർത്തകൾ സാംസങ്ങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എം31എസ് ലോഞ്ച് ചെയ്യാൻ കുറച്ച് സമയമെടുക്കുമെന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read More: Samsung Galaxy A21s: അറിയാം സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലിന്റെ വിലയും മറ്റ് ഫീച്ചറുകളും

ഐ‌എ‌എൻ‌എസ് വാർത്താ ഏജൻസിയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് സാംസങ് ഗാലക്‌സി എം31എസ് ജൂലൈയിൽ വിപണിയിലെത്തും. എന്നാലും വിൽപ്പന ഓഗസ്റ്റിലാവും ആരംഭിക്കുകയെന്ന് പറയപ്പെടുന്നു. ലോഞ്ച് ദിവസവും എന്ന് വിൽപന തുടങ്ങുമെന്നതും ഇപ്പോഴും ദുരൂഹമായി തുടരുന്നു.

പോക്കോ എം2 പ്രോ, റെഡ്‌മി നോട്ട് 9 പ്രോ, റിയൽമീ 6 പ്രോ (Poco M2 Pro, Redmi Note 9 Pro, Realme 6 Pro) എന്നീ സ്മാർട്ട് ഫോൺ മോഡലുകളുടെ ശ്രേണിയിലേക്കായിരിക്കും
ഗാലക്‌സി എം31എസ് മോഡൽ സാംസങ്ങ് പുറത്തിറക്കുക.

Samsung Galaxy M31s could be similar to M31- സാംസങ്ങ് ഗാലക്സി എം31 മോഡലിനോട് സമാനമായിരിക്കും എം31എസ്

ലോഞ്ചിന് മുന്നോടിയായി, സ്മാർട്ട്‌ഫോൺ വിവരങ്ങൾ ചോരുകയും അഭ്യൂഹങ്ങൾ പ്രചരിക്കുകയും ചെയ്തു. ഇതിലൂടെ മോഡലിനെക്കുറിച്ചുള്ള വിവരങ്ങളെക്കുറിച്ചും ധാരണ ലഭിച്ചു. ഗീക്ക്ബെഞ്ച്, ടി‌യുവി റൈൻ‌ലാൻ‌ഡ്, സേഫ്റ്റി കൊറിയ (Geekbench, TUV Rheinland,Safety Korea) തുടങ്ങി നിരവധി സർ‌ട്ടിഫിക്കേഷൻ‌ വെബ്‌സൈറ്റുകളിൽ‌ ഗാലക്‌സി എം 31എസ് മോഡൽ സംബന്ധിച്ച‌ ചില പ്രധാന വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Read More: Best phones under Rs 20,000: 20,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഫോണുകൾ

സർട്ടിഫിക്കേഷൻ സൈറ്റുകളിലെ ലിസ്റ്റിംഗ് അനുസരിച്ച് സാംസങ് ഗാലക്‌സി എം31എസ് മോഡൽ എസ്എം-എം317എഫ് (SM-M317F) എന്ന മോഡൽ നമ്പറിലായിരിക്കും പുറത്തിറങ്ങുക.

എക്‌സിനോസ് 9611 എസ്ഒസി (Exynos 9611 SoC) ഒക്ടാകോർ പ്രോസസറാവും ഫോണിലുണ്ടാവുക. 6 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും 6000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ടാവും. അമോലെഡ് സ്‌ക്രീൻ, 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയും ഫോണിലുണ്ടാവുമെന്നാണ് സൂചനകൾ.

Read More: പോകോ M2 പ്രോ ഇന്ത്യയിൽ; വില 13,999 മുതൽ

വരാനിരിക്കുന്ന സാംസങ് ഗാലക്‌സി എം31എസ് ഇതിനകം ലഭ്യമായ ഗാലക്‌സി എം31ൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കില്ലെന്നാണ് സൂചന. ഞങ്ങളുടെ റിവ്യൂ അനുസരിച്ച്ഒരു ‘വാല്യൂ ഫോർ മണി’ സ്മാർട്ട്‌ഫോണാണ് ഗാലക്‌സി എം 31. 6.4 ഇഞ്ച് ഇൻഫിനിറ്റി യു എഫ്എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, എക്‌സിനോസ് 9611 പ്രോസസർ, 6 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്, 64 എംപി ക്വാഡ് റിയർ ക്യാമറ, 6000 എംഎഎച്ച് ബാറ്ററി, 15 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, ആൻഡ്രോയിഡ് 10, വൺ യുഐ 2.0 എന്നിവയാണ് എം 31ന്റെ സവിശേഷതകൾ.

Samsung Galaxy M31s Expexcted Specs

Octa-Core Exynos 9611 SoC Processor.
GB Ram, 128GB of Internal Storage.
6000mAh Battery.
AMOLED Screen.
64MP Quad Rear Camera Setup.

ഒരു പുതിയ ഡിസൈൻ പ്രതീക്ഷിക്കാം

ഗാലക്‌സി എം 31 മോഡലിനെ ഗാലക്‌സി എം 31എസ് മോഡലിൽ ഡിസൈനിൽ വ്യത്യാസമുണ്ടായേക്കാം.

Read More: റെഡ്മി ഗോ മുതൽ നോക്കിയ 1 വരെ; 5000ത്തിനുള്ളിൽ വാങ്ങാവുന്ന മികച്ച ബജറ്റ് ഫോണുകൾ

പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളുമായാണ് സാംസങ് ഗാലക്‌സി എം31 വരുന്നത്. ഇത് പ്രൈസ് റേഞ്ചിലെ മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമാണ്. എന്നാൽ മുൻ സാംസങ് ഫോണുകളുടേതിന് സമാനമാണ് ഇത്. ഗാലക്‌സി എം31ന് എം30എസ് മോഡലിലേതിന് സമാനമായ ഡിസൈനായിരുന്നു. എം31എസ് മോഡലിനായി സാംസങ് പുതിയ ഡിസൈൻ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഗാലക്‌സി എം 31എസ്, പ്രതീക്ഷിക്കുന്ന വില- Galaxy M31s expected price in India

വിലയുടെ കാര്യത്തിലും സാംസങ് ഗാലക്‌സി എം 31എസ് 14,999 രൂപ മുതൽ ആരംഭിക്കുന്ന എം 31 ന് സമാനമായിരിക്കും. ഫോണിന്റെ ഔദ്യോഗിക വില സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 20,000 രൂപയ്ക്ക് താഴെയാവും എം 31എസ് മോഡലുകളുടെ വില. എം30എസ് മോഡലിനും 20,000 രൂപയിൽ താഴെയായിരുന്നു വില. സ്മാർട്ട്‌ഫോൺ അടുത്ത മാസം ആമസോണിൽ (Amazon.in) വിൽപ്പനയ്‌ക്കെത്തും. വിൽപ്പന തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Read More: Samsung Galaxy M31s India launch in July: Can it be as good as Galaxy M31?

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Samsung galaxy m31s price specs india launch july date can good galaxy m31