scorecardresearch

64 MP ക്യാമറ, 6000 mAh ബാറ്ററി; സാംസങ് ഗ്യാലക്സി M31 ഫെബ്രുവരി 25ന്

സാംസങ് ഗ്യാലക്സി M30 യുടെ പിൻഗാമി എത്തുന്നത് 64 MP ക്യാമറയോടും 6000 mAh ബാറ്ററിയോടുമാണെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു

സാംസങ് ഗ്യാലക്സി M30 യുടെ പിൻഗാമി എത്തുന്നത് 64 MP ക്യാമറയോടും 6000 mAh ബാറ്ററിയോടുമാണെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു

author-image
Tech Desk
New Update
galaxy m31, samsung galaxy m31, സാംസങ് ഗ്യാലക്സി M30, galaxy m31 specifications, 64 MP ക്യാമറ, galaxy m31 features, galaxy m31 price, galaxy m31 amazon, ie malayalam, ഐഇ മലയാളം

പ്രമുഖ സ്മാർട് ഫോൺ നിർമാതാക്കളായ സാംസങ്ങിന്റെ ഏറെ ജനപ്രീതി നേടിയ സീരിസാണ് M. എം സീരിസിൽ 2020ലെ ആദ്യ ഫോൺ ഈ മാസം കമ്പനി അവതരിപ്പിക്കും. ഫെബ്രുവരി 25നാണ് സാംസങ് ഗ്യാലക്സി M31 കമ്പനി അവതരിപ്പിക്കുന്നത്. സാംസങ് ഗ്യാലക്സി M30 യുടെ പിൻഗാമി എത്തുന്നത് 64 MP ക്യാമറയോടും 6000 mAh ബാറ്ററിയോടുമാണെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

Advertisment

സാംസങ്ങ് ഗ്യാലക്സി M31ന്റെ ഡൈസൈനും മൈക്രോസൈറ്റിൽ എത്തികഴിഞ്ഞു. സാംസങ്ങ് ഗ്യാലക്സി M30ക്ക് സമാനമായി ചതുരാകൃതിയിലുള്ള ക്യാമറ സെറ്റപ്പാണ് ഫോണിന്റേത്. ഇത് തന്നെയാണ് മുഖ്യ ആകർഷണം. ഒപ്പം ഫിംഗർ പ്രിന്റ് സെൻസറും ഫോണിനുണ്ട്.

സൂപ്പർ അമോൾഡ് സ്ക്രീനാണ് സാംസങ്ങ് ഗ്യാലക്സി M31ന്റേതെന്നും മൈക്രോ സൈറ്റ് പറയുന്നു. എക്സിനോസ് 9611 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 6000 mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. 6GB റാം ഫോണിന്റെ മികച്ച പെർഫോമൻസിനും അടിത്തറയിടുന്നു.

എന്നാൽ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടട്ടില്ല. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജിലായിരിക്കും ഫോണെത്തുന്നതെന്നാണ് കരുതുന്നത്. 32 MPയുടെ സെൽഫി ക്യാമറയായിരിക്കും ഫോണിന്റെ മുൻവശത്തെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും കൂടുതൽ വിവരങ്ങൾക്കായി ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്.

Advertisment
Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: