scorecardresearch

സാംസങ് ഗ്യാലക്സി M31 പ്രൈം ഉടൻ ഇന്ത്യയിൽ; അറിയാം വിശേഷങ്ങൾ

മിഡ് റേഞ്ചിൽ വലിയ സ്വീകര്യത ലഭിച്ച സാംസങ് ഗ്യാലക്സി M31ന്റെ അപ്ഡേറ്റഡ് വേർഷനായ സാംസങ് ഗ്യാലക്സി M31 പ്രൈം ഉടൻ ഇന്ത്യൻ വിപണിയിലെത്തും

മിഡ് റേഞ്ചിൽ വലിയ സ്വീകര്യത ലഭിച്ച സാംസങ് ഗ്യാലക്സി M31ന്റെ അപ്ഡേറ്റഡ് വേർഷനായ സാംസങ് ഗ്യാലക്സി M31 പ്രൈം ഉടൻ ഇന്ത്യൻ വിപണിയിലെത്തും

author-image
Tech Desk
New Update
സാംസങ് ഗ്യാലക്സി M31 പ്രൈം ഉടൻ ഇന്ത്യയിൽ; അറിയാം വിശേഷങ്ങൾ

ഇന്ത്യൻ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ് വീണ്ടും പുതിയൊരു മോഡലുമായി എത്തുന്നു. മിഡ് റേഞ്ചിൽ വലിയ സ്വീകര്യത ലഭിച്ച സാംസങ് ഗ്യാലക്സി M31ന്റെ അപ്ഡേറ്റഡ് വേർഷനായ സാംസങ് ഗ്യാലക്സി M31 പ്രൈം ഉടൻ ഇന്ത്യൻ വിപണിയിലെത്തും. എം സീരിസിന് ലഭിക്കുന്ന മികച്ച പ്രതികരണം തന്നെയാണ് പുതിയ പരിഷ്കാരങ്ങളുമായി എത്താൻ സാംസങ്ങിന് പ്രചോദനമാകുന്നത്. എം51ണും ഇതിനോടകം ശ്രദ്ധേ നേടി കഴിഞ്ഞു. പുതിയ മോഡൽ ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റ് വഴിയാണ് കമ്പനി അവതരിപ്പിച്ചത്.

Advertisment

അതേസമയം ഫോൺ എപ്പോൾ വിപണിയിലെത്തുമെന്നോ ഉപഭോക്താക്കൾക്ക് എത്ര രൂപ ചെലവാക്കി വാങ്ങാമോയെന്ന കാര്യത്തിൽ വ്യക്തമായ ഒരു സൂചനയും കമ്പനി പുറത്തുവിട്ടട്ടില്ല. സാംസങ് ഗ്യാലക്സി എം 31ന്റെ സമാന സ്പെസിഫിക്കേഷൻസ് ആണെങ്കിലും കാര്യമായ മാറ്റങ്ങളും പുതിയ മോഡലിൽ പ്രതീക്ഷിക്കാം.

സാംസങ് ഗ്യാലക്സി എം51ൽ സ്നാപ്ഡ്രാഗൻ പരീക്ഷിച്ച സാംസങ് എന്നാൽ എം 31 പ്രൈമിൽ വീണ്ടും സ്വന്തം പ്രൊസസറായ എക്സിനോസ് തന്നെയാണ് ഉപയോഗിക്കുന്നത്. 10എൻഎം എക്സിനോസ് 9611 പ്രൊസസറിലായിരിക്കും ഫോണിന്റെ പ്രവർത്തനം. 6ജിബി റാം ബേസിക് മെമ്മറിയുള്ള ഫോണിന് 64ജിബിയിലും 128ജിബി ഇന്റേണൽ മെമ്മറിയിലും രണ്ട് വേരിയന്റാകും ഉണ്ടാവുക. 512 ജിബി വരെ എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി വർധിപ്പിക്കാനും സാധിക്കും.

ബാറ്ററിക്ക് വലിയ പ്രാധാന്യം നൽകുന്ന സാംസങ്ങിന്റെ ഈ പുതിയ മോഡലിലും 6000 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിന്റെ പവർഹൗസ് ആകുക. എം51ൽ 7000 എംഎഎച്ച് വരെ കമ്പനി പരീക്ഷിച്ചിരുന്നു. 15 W ഫാസ്റ്റ് ചാർജിങ്ങ് ഫോണിന് ലഭിക്കും.

Advertisment

ക്യാമറയിലേക്ക് വന്നാൽ ക്വാഡ് ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി സെൻസറും 8 എംപി അൾട്ര വൈഡ് ആംഗിൾ സെൻസറും 5 എംപി ഡെപ്ത് സെൻസറും 5 എംപി മൈക്രോ ലെൻസുമാണ് കമ്പനി നൽകിയിരിക്കുന്നത്. 32 സെൽഫി ക്യാമറയും മികച്ച ക്യാമറ അനുഭവം നൽകാൻ സാധിക്കുന്നതാണ്. 4K വീഡിയോ റെക്കോർഡിങ്ങും സ്ലോ മോഷൻ ക്യാപ്ച്ചറിങ്ങുമാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. മിഡ് റേഞ്ചിൽ മറ്റൊരു ചലനമുണ്ടാക്കാനാണ് പുതിയ മോഡലിലൂടെ സാംസങ് ശ്രമിക്കുന്നതെന്ന് വ്യക്തം.

Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: