/indian-express-malayalam/media/media_files/uploads/2020/02/samsung-1.jpg)
പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ് അവരുടെ M സീരിസിലെ ഏറ്റവും പുതിയ മോഡൽ സാംസങ് ഗ്യാലക്സി M31 വിപണിയിലെത്താൻ ഒരുങ്ങുകയാണ്. ഫെബ്രുവരി 25നാണ് ഫോണിന്റെ ലോഞ്ചിങ്. ഫോൺ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഫോണിന്റെ പ്രധാന ഫീച്ചറുകളും ഡിസൈനും കമ്പനി പുറത്ത് വിട്ടിരുന്നു. ഏറ്റവും ഒടുവിൽ ഫോണിന്റെ വിലയും വെളിപ്പെടുത്തിയിക്കുകയാണ് അധികൃതർ.
വാർത്ത ഏജൻസിയായ ഐഎഎൻഎസാണ് ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജിലാണ് ഫോണെത്തുന്നത്. 6GB റാം 64GB ഇന്രേണൽ മെമ്മറിയുമുള്ള ഫോണിന് 15,999 രൂപയായിരിക്കും വില. ഇതാണ് ഫോണിന്റെ അവസാന പതിപ്പ്.
സാംസങ് ഗ്യാലക്സി M30 യുടെ പിൻഗാമി എത്തുന്നത് 64 MP ക്യാമറയോടും 6000 mAh ബാറ്ററിയോടുമാണെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. സാംസങ്ങ് ഗ്യാലക്സി M31ന്റെ ഡൈസൈനും മൈക്രോസൈറ്റിൽ എത്തികഴിഞ്ഞു. സാംസങ്ങ് ഗ്യാലക്സി M30ക്ക് സമാനമായി ചതുരാകൃതിയിലുള്ള ക്യാമറ സെറ്റപ്പാണ് ഫോണിന്റേത്. ഇത് തന്നെയാണ് മുഖ്യ ആകർഷണം. ഒപ്പം ഫിംഗർ പ്രിന്റ് സെൻസറും ഫോണിനുണ്ട്.
സൂപ്പർ അമോൾഡ് സ്ക്രീനാണ് സാംസങ്ങ് ഗ്യാലക്സി M31ന്റേതെന്നും മൈക്രോ സൈറ്റ് പറയുന്നു. എക്സിനോസ് 9611 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 32 MPയുടെ സെൽഫി ക്യാമറയായിരിക്കും ഫോണിന്റെ മുൻവശത്തെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും കൂടുതൽ വിവരങ്ങൾക്കായി ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us