ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ് അവരുടെ M സീരിസിലെ ഏറ്റവും പുതിയ മോഡൽ സാംസങ് ഗ്യാലക്സി M31 വിപണിയിൽ. മിഡ് റേഞ്ചിൽ ഫോണുകൾ തേടുന്ന ഉപഭോക്താക്കൾക്ക് മുന്നിൽ സാംസങ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലാണ് സാംസങ് ഗ്യാലക്സി M31. ക്യാമറ ക്വാളിറ്റിയിലും ബാറ്ററി ലൈഫിലുമെല്ലാം മികവ് പുലർത്തുന്ന ഫോൺ ഇന്ത്യൻ വിപണിയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

6.4 ഇഞ്ച് ഇൻഫിനിറ്റി യു ഫുൾഎച്ച്ഡി+സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയിലെത്തുന്ന ഫോണിന്റെ പ്രവർത്തനം എക്സിനോസ് 9611 പ്രൊസസറിലാണ്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജിലാണ് സാംസങ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 6GB റാം 64GB ഇന്രേണൽ മെമ്മറിയുള്ള മോഡലും 6GB റാം 128GB ഇന്രേണൽ മെമ്മറിയുള്ള മോഡലുമാണ് ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. ഫോണിന്റെ അടിസ്ഥാന വില 14,999 രൂപയുമാണ്.

സാംസങ് ഗ്യാലക്സി M30ക്ക് സമാനമായി M31ലും 6000mAh ബാറ്ററിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം വരെ ഒറ്റ ചാർജിൽ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിവേഗം ചാർജ് ചെയ്യാൻ സാധിക്കുന്ന സി പോർട്ട് ചാർജിങ് സംവിധാനമാണ് ഫോണിന്റേത്. ഒപ്പം 15 Wന്റെ അതിവേഗ ചാർജറും കമ്പനി നൽകുന്നു.

ക്യാമറയാണ് ഫോണിന്റെ എടുത്ത് പറയേണ്ട പ്രത്യേകത. ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പിറകുവശത്ത് കമ്പനി നൽകിയിരിക്കുന്നത്. 64MPയുടെ മെയിൻ സെൻസറും 5MP മാക്രോ ലെൻസും 5MP ഡെപ്തും ലൻസും 8 MPയുടെ അൾട്ര വൈഡ് ലെൻസും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ. 32 MPയുടെ സെൽഫി ക്യാമറയും സാംസങ് ഗ്യാലക്സി M31ൽ നൽകിയിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook