മൊബൈൽ ഫോൺ രംഗത്തെ ഭീമന്മാരായ സാസംങ് തങ്ങളുടെ ഏറ്റവും പുതിയ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 6000 mAh ബാറ്ററി ഉൾപ്പടെ വമ്പൻ ഫീച്ചറുകളുമായാണ് സാംസങ് ഗ്യാലക്സി എം30s എത്തുന്നത്. സാംസങ് ഗ്യാലക്സി എം30 ഫോണിന്റെ പുതിയ പതിപ്പാണ് സാംസങ് ഗ്യാലക്സി എം30s. ഒപ്പം സാംസങ് ഗ്യാലക്സി എം10s ഫോണുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയോടെ എത്തുന്ന 10000 രൂപയിൽ താഴെ വിലയുള്ള ആദ്യ സ്മാർട്ഫോണാണ് സാംസങ് ഗ്യാലക്സി എം10s.

Samsung Galaxy M30s specifications: സാംസങ് ഗ്യാലക്സി എം30s സവിശേഷതകൾ

സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയാണ് ഗാലക്സി എം30s ന്റെ മറ്റൊരു പ്രധാന ആകർഷണം. ഒക്റ്റാ-കോർ എക്സൈനോസ് 9 സീരീസ് പ്രോസസറാണ് ഫോണിന് ശക്തിയേകുന്നത്. 6.4 ഇഞ്ച് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയിൽ എത്തുന്ന ഫോണിന്റെ ബാറ്ററി 6000 mAhന്റേതാണ്. ട്രിപ്പിൾ ക്യാമറയോടെയാണ് ഗാലക്സി എം30s എത്തുന്നത്. 48MP പ്രൈമറി സെൻസറും 8MP, 5MP സെക്കൻഡറി സെൻസറുമുള്ള ട്രിപ്പിൾ ലെൻസ് ക്യാമറയാണ് ഫോണിന്രേത്. 16MPയുടേതാണ് മുൻ ക്യാമറ.

ഗ്യാലക്സി എം30s എക്സൈനോസ് 9611SoCയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. രണ്ട് റാം സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്. 4GB റാമും 64GB സ്റ്റോറേജും, 6GB റാമും 128GB സ്റ്റോറേജുമാണ് മെമ്മറി കോമ്പിനേഷനുകൾ. രണ്ട് വേരിയന്റുകളും 512 ജിബി വരെ മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് വർധിപ്പിക്കാവുന്നതാണ്.

Samsung Galaxy M30s price in India: സാംസങ് ഗ്യാലക്സി എം30s ഇന്ത്യയിലെ വില

സാംസങ് ഗ്യാലക്സി എം30sന്റെ 4GB റാം 64GB സ്റ്റോറേജ് ഫോണിന്റെ ഇന്ത്യയിലെ വില 13,999 രൂപയാണ്. 6GB റാം 128GB സ്റ്റോറേജ് മെമ്മറി വേരിയന്റിന് 16,999 രൂപയുമാണ് വില. സെപ്റ്റംബർ 29 മുതൽ ആമസോൺ ഇന്ത്യയിലും സാംസങ് ഓൺലൈൻ സ്റ്റോറിലും ഫോൺ വിൽപ്പനയ്ക്ക് എത്തും.

Samsung Galaxy M10s specifications: സാംസങ് ഗ്യാലക്സി എം10s സവിശേഷതകൾ

നേരത്തെ പറഞ്ഞത് പോലെ സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയോടെ എത്തുന്ന 10000 രൂപയിൽ താഴെ വിലയുള്ള ആദ്യ സ്മാർട്ഫോണാണ് സാംസങ് ഗ്യാലക്സി എം10s എന്നാണ് കമ്പനിയുടെ അവകാശവാദം. 6.4 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 4000 mAh ബാറ്ററിയുള്ള ഫോണിന് 15W ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യും.

Samsung Galaxy M10s price in India: സാംസങ് ഗ്യാലക്സി എം10s ഇന്ത്യയിലെ വില

3GB റാം 32 GB മെമ്മറി പാക്കേജുമായി എത്തുന്ന ഫോണിന്റെ വില 8999 രൂപയാണ്. സെപ്റ്റംബർ 29 മുതൽ ആമസോൺ ഇന്ത്യയിലും സാംസങ് ഓൺലൈൻ സ്റ്റോറിലും ഫോൺ വിൽപ്പനയ്ക്ക് എത്തും.

Read Here: Apple iPhone 11 review: ക്യാമറയിൽ വീണ്ടും ആപ്പിൾ ട്രേഡ്‌മാർക്ക്; ഐഫോൺ 11 റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook