സാംസങ് ഗ്യാലക്സി എം30 ഫെബ്രുവരിയിൽ ഇന്ത്യയിൽ എത്തുമെന്നാണ് ഐഎഎൻഎസിന്റെ റിപ്പോർട്ട്. മാർച്ച് ആദ്യ വാരത്തോടെ ഫോണിന്റെ വിൽപൻ തുടങ്ങുമെന്ന് പറയുന്ന റിപ്പോർട്ടിൽ 14,900 രൂപയാണ് ഫോണിന്റെ വില പറഞ്ഞിരിക്കുന്നത്.

ഗ്യാലക്സി എം സീരീസിലെ മൂന്നാമത്തെ ഫോണാണ് ഗ്യാലക്സി എം30. ജനുവരിയിലാണ് ഗ്യാലക്സി എം10, ഗ്യാലക്സി എം20 ഇന്ത്യയിൽ അവതരിപ്പിച്ചത്. വി നോച്ച് ഡിസ്‌പ്ലേ, പുറകിലെ ട്രിപ്പിൾ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. 4ജിബി/ജിബി റാം, 64 ജിബി/128 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.

ഇന്ത്യയിൽ ഓൺലൈൻ പ്ലാറ്റഫോം വഴിയാണ് സാംസങ് ഗ്യാലക്സ് എം സീരീസ് ഫോണുകൾ വാങ്ങാൻ കഴിയുക. രണ്ടു വേരിയന്റുകളിൽ ഗ്യാലക്സി എം10 ഫോൺ ലഭ്യമാണ്. 2 ജിബി റാം+16 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 7,990 രൂപയും 3ജിബി റാം+32 ജിബി ഇന്റേണൽ സ്റ്റോറേജിന് 8,990 രൂപയുമാണ് വില. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുളള ഗ്യാലക്സി എം20 യുടെ വില 10,990 രൂപയും 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് 12,990 രൂപയുമാണ് വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook