പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണാണ് എം സീരിസിൽ വരുന്ന സാംസങ് ഗ്യാലക്സി എം 10, സാംസങ് ഗ്യാലക്സി എം 20യും. ബജറ്റ് ഫോണുകളിൽ മികച്ച ബാറ്ററി പെർഫോമൻസുമായാണ് സാംസങ് ഗ്യാലക്സി എം 20 എത്തുന്നത്.

രണ്ട് വ്യത്യസ്ത വിലകളിലാണ് സാംസങ് ഗ്യാലക്സി എം 20 ലഭിക്കുക. 3ജിബി റാം വെർഷന് 10,990 രൂപയും 4 ജിബി വെർഷന് 12,990 രൂപയുമാണ് വില. സാംസങ് എക്സിനോസ് 794-ഓക്ട കോർ പ്രൊസസറാണ് ഫോണിന്റേത്. 500 ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറിയും ഫോണിന്റെ എടുത്ത് പറയേണ്ട പ്രത്യേകതയാണ്. 13,5 മെഗാപിക്​സലി​​​ന്റെ ഇരട്ട പിൻക്യാമറകളാണ്​ ​നൽകിയിരിക്കുന്നത്​. എട്ട്​ മെഗാപിക്​സലി​ന്റേതാണ്​ മുൻ ക്യാമറ.

ബാറ്ററിയാണ് ഫോണിൽ എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. 5000 എംഎഎച്ചാണ് ബാറ്ററിയാണ് സാംസങ് ഗ്യാലക്സി എം 20യുടേതാണ്. ഈ വിലയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ബാറ്ററി ബാക്ക്അപ്പാണ് സാംസങ് നൽകുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ