ഗ്യാലക്സി എം20, ഗ്യാലക്സി എം10 ഇന്ത്യൻ വിപണിയിൽ, വില അറിയാം

ഫോണുകളുടെ വിൽപന സാംസങ് ഓൺലൈൻ സ്റ്റോറുകൾ വഴിയും ആമസോൺ വഴിയും മാത്രമായിരിക്കും

ഗ്യാലക്സി എം20, ഗ്യാലക്സി എം10 ഫോണുകൾ സാംസങ് ഇന്ത്യയിൽ പുറത്തിറക്കി. ഗ്യാലക്സി എം സീരീസിലെ ഫോണുകളുടെ വിൽപന സാംസങ് ഓൺലൈൻ സ്റ്റോറുകൾ വഴിയും ആമസോൺ വഴിയും മാത്രമായിരിക്കും. ഫെബ്രുവരി 5 മുതലായിരിക്കും വിൽപന തുടങ്ങുക. ഇരു ഫോണുകൾക്കും ഇൻഫിനിറ്റി വി നോച്ച് ഡിസ്‌പ്ലേയ്ക്കൊപ്പം പുറകിൽ ഡ്യുവൽ ക്യാമറയുമുണ്ട്.

സാംസങ് ഗ്യാലക്സി എം10, ഗ്യാലക്സി എം20 ഇന്ത്യയിലെ വിലവിവരം, വിൽപന തുടങ്ങുന്ന തീയതി

ഗ്യാലക്സി എം സീരീസിലെ ബജറ്റ് പ്രൈസ് ഫോണാണ് സാംസങ് ഗ്യാലക്സി എം10. 2 ജിബി റാം, 16 ജിബി സ്റ്റോറേജ് വേരിയന്റ് ഫോണിന് 7,990 രൂപയാണ് വില. 3 ജിബി റാം, 32 ജിബി സ്റ്റോറേജുളള ഗ്യാലക്സി എം10 ന്റെ വില 8,990 രൂപയാണ്.

സാംസങ് ഗ്യാലക്സി എം20 യുടെ വില 10,990 മുതലാണ് തുടങ്ങുന്നത്. 3 ജിബി റാം+32 ജിബി വേരിയന്റ് ഫോണിന്റെ വിലയാണിത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ വില 12,990 രൂപയാണ്. ഫെബ്രുവരി 5 മുതലാണ് ഫോണുകളുടെ വിൽപന തുടങ്ങുക. രണ്ടു ഫോണുകളും ഓഷ്യൻ ബ്ലൂ, ചർക്കോൾ ബ്ലാക്ക് നിറങ്ങളിലാണ് ലഭിക്കുക.

സാംസങ് ഗ്യാലക്സി എം10, ഗ്യാലക്സി എം20 സ്പെസിഫിക്കേഷൻസ്

സാംസങ് ഗ്യാലക്സി എം10 ന് 6.22 ഇഞ്ച് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണുള്ളത്. എക്സിനോസ് 7870 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 2 ജിബി അല്ലെങ്കിൽ 3 ജിബി റാമിനൊപ്പം 16 ജിബി അല്ലെങ്കിൽ 32 ജിബി സ്റ്റോറേജ് ഫോണിനുണ്ട്. 512 ജിബിയുടെ മൈക്രോ എസ്ഡി സ്ലോട്ടുമുണ്ട്. 13എംപി+5എംപിയാണ് റിയർ ക്യാമറ. 5 എംപി മുൻ ക്യാമറയുമുണ്ട്. 3400എഎംഎച്ച് ആണ് ബാറ്ററിക്കൊപ്പം മൈക്രോ-യുഎസ്ബി പോർട്ടുമുണ്ട്.

സാംസങ് ഗ്യാലക്സി എം20ക്ക് 6.3 ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണുള്ളത്. എക്സിനോസ് 7904 ഒക്ട കോർ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. ട്രിപ്പിൽ ക്യാമറയും ഫോൺ സപ്പോർട്ട് ചെയ്യും. 13എംപി+5എംപിയാണ് റിയർ ക്യാമറ. മുൻ ക്യാമറ 8 എംപിയുടേതാണ്. 5000എംഎഎച്ച് ആണ് ബാറ്ററി.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Samsung galaxy m20 galaxy m10 launched in india price specifications

Next Story
റെയിൽവേ ടിക്കറ്റിങ്ങിന് ഇനി ജിയോറെയിൽ ആപ്പ്; അറിയേണ്ടതെല്ലാം
The moderation of comments is automated and not cleared manually by malayalam.indianexpress.com