scorecardresearch

Samsung Galaxy M12: സാംസങ് ഗ്യാലക്സി എം12 പുറത്തിറങ്ങി, വില അറിയാം

Samsung Galaxy M12: ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ മുഖേനയോ അല്ലെങ്കിൽ നേരിട്ട് പണം നൽകിയോ ഫോൺ വാങ്ങുന്നവർക്ക് 1000 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും

Samsung Galaxy M12: ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ മുഖേനയോ അല്ലെങ്കിൽ നേരിട്ട് പണം നൽകിയോ ഫോൺ വാങ്ങുന്നവർക്ക് 1000 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും

author-image
Tech Desk
New Update
Samsung Galaxy M12, ie malayalam

Samsung Galaxy M12: തങ്ങളുടെ ബഡ്ജറ്റ് സ്മാർട്ഫോണായ ഗ്യാലക്സി എം12 പുറത്തിറക്കിയിരിക്കുകയാണ് സാംസങ്. 10,999 രൂപ മുതലാണ് ഫോണിന്റെ വില തുടങ്ങുന്നത്. 6000 എംഎഎച്ച് ബാറ്ററി, പുറകിൽ 48 മെഗാപിക്സലിന്റെ ക്യാമറ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. സാംസങ് ഡോട് കോം, ആമസോൺ, തിരഞ്ഞെടുത്ത ചില റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി മാർച്ച് 18 മുതൽ ഫോൺ വാങ്ങാം.

Advertisment

Samsung Galaxy M12: സാംസങ് ഗ്യാലക്സി എം12 വില

രണ്ടു വേരിയന്റുകളിലാണ് ഗ്യാലക്സി എം12 പുറത്തിറങ്ങിയിട്ടുളളത്. 4GB+64GB വെർഷനു 10,999 രൂപയാണ് വില. 6 ജിബി റാം, 128 ജിബി വെർഷന് 13,499 രൂപയാണ് വില. കറുപ്പ്, നീല, വെളള എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക.

ഫോണിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ചില ഓഫറുകളും സാംസങ് നൽകുന്നുണ്ട്. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ മുഖേനയോ അല്ലെങ്കിൽ നേരിട്ട് പണം നൽകിയോ ഫോൺ വാങ്ങുന്നവർക്ക് 1000 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും. ഐസിഐസിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ മുഖേന ഫോൺ വാങ്ങിയാലും 1000 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും.

Samsung Galaxy M12: സാംസങ് ഗ്യാലക്സി എം12 ന്റെ പ്രത്യേകതകൾ

6.5 ഇഞ്ച് എച്ച്ഡി + റെസല്യൂഷൻ (720 പിക്‌സൽ) ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഫോണിൽ. 90 Hz റിഫ്രഷ് റേറ്റും ഫോണിലെ ഡിസ്‌പ്ലേയുടെ മികവ് എടുത്തു കാണിക്കുന്നു. 20: 9 ആണ് ആസ്പെക്റ്റ് റേഷ്യോ. സാംസങ്ങിന്റെ തന്നെ എക്സിനേസ് 850 ഒക്ട കോർ എസ്ഒസി (സിസ്റ്റം ഓൺ ചിപ്സ്) ആണ് ഫോണിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാനാവും.

Advertisment

Read More: Samsung Galaxy A52, A72: Leaked Specification, Launch- സാംസങ് ഗാലക്‌സി എ 52, എ 72 ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിലേക്ക്

4ജി നെറ്റ്‌വർക്കിൽ 58 മണിക്കൂർ വരെ ടോക്ക് ടൈം ഉപയോഗപ്പെടുത്താൻ ശേഷിയുള്ള 6,000 എംഎഎച്ച് ബാറ്ററി സാംസങ് ഗാലക്‌സി എം 12 ഫോണിന് കരുത്ത് പകരുന്നു. 15വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഫോണിലുണ്ട്.

48 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളാണ് ഫോണിലെ ശ്രദ്ധേയമായ ഒരു ഘടകം. 48 എംപി പ്രൈമറി ഷൂട്ടർ, എഫ് / 2.0 ലെൻസ്, 5 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, എഫ് / 2.2 ലെൻസുള്ള 123 ഡിഗ്രി ഫീൽഡ്-ഓഫ്- വിഷൻ, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് റിയർ ക്വാഡ് ക്യാമറ സെറ്റപ്പിൽ. 8 എംപിയാണ് ഫ്രണ്ട് ക്യാമറ.

ആൻഡ്രോയിഡിൽ വൺ യുഐയോട് കൂടി ഫോൺ പ്രവർത്തിക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയുൾപ്പെടെ എല്ലാ സാധാരണ സെൻസറുകളുമായാണ് സ്മാർട്ഫോൺ എത്തിയിട്ടുളളത്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.

Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: