Samsung Galaxy M12- 6000 എംഎച്ച് ബാറ്ററിയുമായി സാംസങ്ങ് ഗാലക്സി എം12 വിപണിയിലേക്ക്

Samsung Galaxy M12 with 6,000mAh battery launched: Key specifications: സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ഗാലക്‌സി എം 12 പുറത്തിറക്കി. കഴിഞ്ഞ വർഷം മാർച്ചിൽ വിപണിയിലെത്തിയ സാംസങ് ഗാലക്‌സി എം 11 ഫോണിന്റെ പിൻഗാമിയാണ് ഗാലക്‌സി എം 12. സാംസങിന്റെ വിയറ്റ്നാമീസ് വെബ്‌സൈറ്റിൽ ഫോണിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ക്വാഡ് റിയർ ക്യാമറകൾ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ത് ഡിസ്‌പ്ലേ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 6,000 എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ സവിശേഷതകളിൽ […]

Samsung Galaxy M12, Galaxy M12, Galaxy M12 specifications, Samsung Galaxy M12 launch, Samsung Galaxy M12 specs, Samsung Galaxy M12 features, Samsung Galaxy M12 price, Samsung Galaxy M12 news, എം12, സാംസങ് എം12, ഗാലക്സി എം12, സാംസങ് ഗാലക്സി എം12, സാംസങ് ഫോൺ, ബജറ്റ് ഫോൺ, ഗാലക്സി ഫോൺ, ഗാലക്സി, സാംസങ്, ie malayalam

Samsung Galaxy M12 with 6,000mAh battery launched: Key specifications: സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ഗാലക്‌സി എം 12 പുറത്തിറക്കി. കഴിഞ്ഞ വർഷം മാർച്ചിൽ വിപണിയിലെത്തിയ സാംസങ് ഗാലക്‌സി എം 11 ഫോണിന്റെ പിൻഗാമിയാണ് ഗാലക്‌സി എം 12. സാംസങിന്റെ വിയറ്റ്നാമീസ് വെബ്‌സൈറ്റിൽ ഫോണിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

ക്വാഡ് റിയർ ക്യാമറകൾ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ത് ഡിസ്‌പ്ലേ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 6,000 എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ സവിശേഷതകളിൽ ചിലതാണ്. സാംസങ്ങിന്റെ പ്രൊപ്രൈറ്ററി വൺ യുഐ യൂസർ ഇന്റർഫേസാണ് ഫോണിൽ. ഗാലക്സി എം 12 ഒരു പുതിയ ഡിസൈനിലാണ് വരുന്നക് പുതിയ മെറ്റാലിക് ബാക്ക് സോഫ്റ്റ് കർവ്ഡ് വശങ്ങളോടെ മികച്ച ഗ്രിപ്പു നൽകുന്ന തരത്തിലാണ് ഡിസൈൻ.

Read More: Realme V11- ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണുമായി റിയൽമി

6.5 ഇഞ്ച് എച്ച്ഡി + (720 × 1,600 പിക്‌സൽ) ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഫോണിൽ. 20: 9 ആണ് ഡജിസ്പ്ലേ റേഷ്യോ. 3 ജിബി / 32 ജിബി, 4 ജിബി / 64 ജിബി, 6 ജിബി / 128 ജിബി എന്നീ മെമ്മറി-സ്റ്റോറേജ് വാരിയന്റുകളിൽ ഈ ഫോൺ വരുന്നുണ്ട്. ഒക്ടാകോർ എസ്ഒസി (സിസ്റ്റം ഓൺ ചിപ്സ്) ആണ് ഫോണിന് കരുത്തേകുന്നത്. ഏതാണ് ചിപ്പ് എന്ന് വ്യക്തമല്ലെങ്കിലും എക്‌സിനോസ് 850 എസ്ഒസി ആയിരിക്കാനാണ് സാധ്യത കൂടിതൽ. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാനാവും.

4ജി നെറ്റ്‌വർക്കിൽ 58 മണിക്കൂർ വരെ ടോക്ക് ടൈം ഉപയോഗപ്പെടുത്താൻ ശേഷിയുള്ള 6,000 എംഎഎച്ച് ബാറ്ററി സാംസങ് ഗാലക്‌സി എം 12 ഫോണിന് കരുത്ത് പകരുന്നു. 15വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഫോണിലുണ്ട്. 48 എംപി പ്രൈമറി ഷൂട്ടർ, എഫ് / 2.0 ലെൻസ്, 5 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, എഫ് / 2.2 ലെൻസുള്ള 123 ഡിഗ്രി ഫീൽഡ്-ഓഫ്- വിഷൻ, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് റിയർ ക്വാഡ് ക്യാമറ സെറ്റപ്പിൽ. 8 എംപിയാണ് ഫ്രണ്ട് ക്യാമറ.

Read More: Best Mobile Phones Under Rs 20,000- 20,000 രൂപയിൽ കുറവുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ

ആൻഡ്രോയിഡിൽ വൺ യുഐയോട് കൂടി ഫോൺ പ്രവർത്തിക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയുൾപ്പെടെ എല്ലാ സാധാരണ സെൻസറുകളുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

സാംസങ് ഗാലക്‌സി എം 12 ന്റെ വില സാംസങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അട്രാക്ടീവ് ബ്ലാക്ക്, ൺലഗന്റ് ബ്ലൂ, ട്രെൻഡി എമറാൾഡ് ഗ്രീൻ നിറങ്ങളിലുള്ള കളർ വേരിയന്റുകൾ സാംസങ് വിയറ്റ്നാം വെബ് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Samsung galaxy m12 with 6000mah battery launched here is everything you should know

Next Story
Airtel vs Jio vs Vodafone: 500 രൂപയിൽ താഴെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾbest prepaid plans, vodafone, airtel, best plans, jio, best long validity plans, best plans under 400, jio prepaid packs, airtel rs 399 plan, airtel prepaid plans, jio rs 399,റീചാർജ് പ്ലാൻ, vodafone prepaid plans, vodafone rs 399, airtel vs jio vs vodafone,വോഡാഫോൺ, എയർടെൽ, prepaid online recharge,റിലയൻസ് ജിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com