സാംസങ് ഗാലക്‌സി എം10, എം20 ഈ മാസം ഇന്ത്യൻ വിപണിയിലെത്തും. ഇരു ഫോണുകൾക്കും 15,000 രൂപയിൽ താഴെയായിരിക്കും വില എന്നാണ് റിപ്പോർട്ട്. ഗാലക്‌സി എം10ന് 9,500 രൂപയും, എം20ക്ക് 15,000 രൂപയുമായിരിക്കും വിലയെന്നാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. യുവാക്കളെ ലക്ഷ്യമിട്ടാണ് സാംസങ് ഗാലക്‌സി എം10, എം20 വിപണിയിലെത്തിക്കുന്നത്.

ഷവോമിയുടെ റെഡ്‌മിയെ ലക്ഷ്യമിട്ടാണ് സാംസങ് ഗാലക്‌സി എം സീരിസ് വിപണിയിലെത്തിക്കുന്നത്. നിലവിൽ ബജറ്റ് ഫോണുകളുടെ ഇടയിൽ ഷവോമിയാണ് താരം.

സാംസങ് ഗാലക്‌സി എം10, എം20: സ്‌പെസിഫിക്കേഷൻസ്

സാംസങ് ഗാലക്‌സി എം സീരീസ് ഇൻഫിനിറ്റി വി നോച്ച് ഡിസ്‌പ്ളെയോടെയാണ് എത്തുന്നത്. ഇതാദ്യമായാണ് സാംസങ് ഫോണ് നോച്ച് ഡിസ്‌പ്ളെയോടെ എത്തുന്നത്.

മൂന്ന് എം സീരീസ് ഫോണുകളാണ് സാംസങ് വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നത്. ഗാലക്‌സി എം10, ഗാലക്‌സി എം20, ഗാലക്‌സി എം30 എന്നിങ്ങനെയാണ് എം സീരീസിന്റെ ക്രമം. ഇതിൽ എം10, എം20 എന്നീ മോഡലുകളാണ് ആദ്യം ഇന്ത്യയിലെത്തുന്നത്. എക്സിനോസ് പ്രൊസസ്സറാണ് എം സീരീസിന് കരുത്തേകുന്നത്. മിഡ് റെയ്ഞ്ചിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാണ് സാംസങ് ഒരുങ്ങുന്നത്.

സാംസങ് എം10ന് 6 ഇഞ്ച് ഡിസ്‌പ്ളെ, എക്‌സിനോസ് 7870 ഒക്ടാ-കോർ പ്രൊസസ്സർ എന്നിവയാണ് സ്‌പെസിഫിക്കേഷൻസ്. ഗാലക്‌സി എം20 3ജിബി റാം, 32ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനിലാണ് എത്തുന്നത്. ഇരു ഫോണുകളുടേയും ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയ്‌ഡ് 8.1 ഓറിയോയാണ്. ഗാലക്‌സി എം10ന് 6.13 ഇഞ്ച് ഡിസ്‌പ്ളെ, 8എംപി ഫ്രന്റ് ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ടിൽ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ