ജനുവരി 28 നാണ് സാംസങ് ഗാലക്സി എം10, ഗാലക്സി എം20 ഇന്ത്യയിൽ പുറത്തിറങ്ങുക. സാംസങ്ങിന്റെ പുതിയ ഗാലക്സി-എം സീരീസുകളുടെ ഭാഗമായാണ് ഇന്ത്യയിൽ സ്മാർട്ഫോണുകൾ എത്തിക്കുന്നത്. ഇന്ത്യയിൽ ഫോണുകൾ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിനു മുൻപേ ഇവയുടെ വിലവിരങ്ങൾ ചോർന്നിരിക്കുകയാണ്.

വാർത്താ ഏജൻസിയായ ഐഎഎൻഎസിന്റെ റിപ്പോർട്ട് പ്രകാരം ഗാലക്സി എം 10 ന്റെ വില 7,990 രൂപയും ഗാലക്സി എം20 യുടെ വില 10,990 രൂപയുമാണ്. ആമസോൺ വഴിയും സാംസങ് ഷോപ്പുകൾ വഴിയും മാർച്ച് 5നായിരിക്കും ഫോണുകളുടെ വിൽപ്പന തുടങ്ങുക.

രണ്ടു ഫോണുകളും ഫാസ്റ്റ് ചാർജിങ് ടെക്നോളജികളോടെയാണ് എത്തുന്നത്. 3x ഫാസ്റ്റ് ചാർജിങ്ങാണ് രണ്ടു ഫോണുകൾക്കുമുള്ളത്. സാംസങ് ഗാലക്സി എം 20 യുടേത് 5,000 എംഎഎച്ച് ബാറ്ററിയും ഗാലക്സി എം 10 ന്റേത് 3,500എംഎഎച്ച് ബാറ്ററിയുമാണ്.

ഗാലക്സി എം20 ക്ക് 6.13 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 13 എംപി, 5 എംപി കോമ്പിനേഷനിൽ ഇരട്ട ക്യാമറകളുമുണ്ട്. 8 എംബിയാണ് മുൻക്യാമറ. എക്സിനോസ് 7885 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 3ജിബി റാം+35 ജിബി റോം, 3ജിബി റാം+64ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. ബ്ലൂ, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളാണ് ഫോണുകൾക്കുള്ളത്.

സാംസങ് ഗാലക്സി എം10 ന് 6.5 ഇഞ്ചാണ് സ്ക്രീൻ. എക്സിനോസ് 7870 പ്രൊസസർ ആണ് ഫോണിന് കരുത്തേകുന്നത്. 3ജിബി റാം മോഡലിലാണ് ഫോൺ ലഭ്യമാകുക. 16 ജിബി മുതൽ 32 ജിബി വരെ ഇന്റേണൽ സ്പെയ്സ് ഉണ്ട്. ഇത് 64 ജിബി വരെ മൈക്രോ എസ് കാർഡ് മുഖേന കൂട്ടാനാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ