scorecardresearch

Samsung Galaxy M01, M11: അറിയാം ഫീച്ചറുകളും മറ്റ് പ്രത്യേകതകളും

Samsung Galaxy M01, M11: M10 ന്റെ പിൻഗാമിയായി എത്തുന്ന ഗ്യാലക്സി M31ഉം പുതിയതായി അവതരിപ്പിക്കുന്ന M01 മോഡലും സാധാരണക്കാരായ ഉപഭോക്തക്കൾക്കായി ഫീച്ചർ ചെയ്തിട്ടുള്ളതാണ്.

Samsung Galaxy M01, M11: M10 ന്റെ പിൻഗാമിയായി എത്തുന്ന ഗ്യാലക്സി M31ഉം പുതിയതായി അവതരിപ്പിക്കുന്ന M01 മോഡലും സാധാരണക്കാരായ ഉപഭോക്തക്കൾക്കായി ഫീച്ചർ ചെയ്തിട്ടുള്ളതാണ്.

author-image
Tech Desk
New Update
Samsung Galaxy M01, M11: അറിയാം ഫീച്ചറുകളും മറ്റ് പ്രത്യേകതകളും

Samsung Galaxy M01, M11: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ തകർന്ന വിപണിയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ടെക് ഭീമന്മാരായ സാംസങ്. എം സീരിസിൽ പുതിയ രണ്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സാംസങ് ഗ്യാലക്സി M01, M11 എന്നീ രണ്ട് മോഡലുകളാണ് കമ്പനി പുതിയതായി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

Advertisment

ഒരു ഇടവേളയ്ക്ക് ശേഷം ബജറ്റ് ഫോൺ വിപണി ലക്ഷ്യമാക്കിയാണ് സാംസങ് വീണ്ടും എത്തിയിരിക്കുന്നത്. M10 ന്റെ പിൻഗാമിയായി എത്തുന്ന ഗ്യാലക്സി M31ഉം പുതിയതായി അവതരിപ്പിക്കുന്ന M01 മോഡലും സാധാരണക്കാരായ ഉപഭോക്തക്കൾക്കായി ഫീച്ചർ ചെയ്തിട്ടുള്ളതാണ്.

galaxy m01, galaxy m11, galaxy m01 specifications, galaxy m11 specifications, galaxy m01 price, galaxy m11 price, galaxy m01 launch, galaxy m11 launch Samsung Galaxy M11 has a punch-hole display. (Image: inputs: Flipkart)

3GB റാം 32GB ഇന്റെര്‍ണല്‍ മെമ്മറിയോടെ സാംസങ് ഗ്യാലക്സി M01 എത്തുമ്പോൾ വില 8999 രൂപയാണ്. സാംസങ് ഗ്യാലക്സി M11ന്റെ വില ആരംഭിക്കുന്നത് 10,999 രൂപയിലാണ്. 3GB റാം 32GB ഇന്റെര്‍ണല്‍ മെമ്മറിയുള്ള ബേസ് മോഡലിനാണ് നേരത്തെ പറഞ്ഞ വില. 4GB റാം 64GB ഇന്രേണൽ മെമ്മറിയോടെയുള്ള ഫോണിന് 12,999 രൂപയാണ് വില.

Advertisment

മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് സാംസങ് ഗ്യാലക്സി M01 വിപണിയിലെത്തുന്നത്, ബ്ലൂ, ബ്ലാക്ക്, റെഡ്. സാംസങ് ഗ്യാലക്സി M11 മെറ്റാലിക് ബ്ലൂ, ബ്ലാക്ക്, വയലറ്റ് കളർ ഓപ്ഷനുകളിലും ലഭ്യമാകും. ജൂൺ രണ്ട് മുതൽ സാംസങ്ങിന്റെ ഓഫ്‌ലൈൻ, ഓൺലൈൻ ഷോപ്പുകളിലും ആമസോൺ, ഫ്ലിപ്കാർട്ട് മുതലായ ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഫോണെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

5.7 ഇഞ്ച് ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയൊടൊപ്പം എച്ച്ഡി+റസലൂഷനാണ് സാംസങ് ഗ്യാലക്സി M01ന്റെ ഡിസ്‌പ്ലേ ഫീച്ചർ. സാംസങ് ഗ്യാലക്സി M11ന്റേച് 6.4 ഇഞ്ച് എച്ച്ഡി+ഇൻഫിനിറ്റി-ഒ യാണ്.

സാംസങ് ഗ്യാലക്സി M01ന്റെ പ്രവർത്തനം ക്വുവൽകോം സ്‌നാപ്ഡ്രാഗൻ 439 പ്രൊസസറിലാണ്. എന്നാൽ സാംസങ് ഗ്യാലക്സി M11 ക്വുവൽകോം സ്നാപ്ഡ്രാഗൻ 450 പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്.

ക്യാമറയിലേക്ക് വന്നു കഴിഞ്ഞാൽ ഈ ബജ്ജറ്റിൽ ലഭ്യമാകുന്ന മികച്ച ഫൊട്ടോഗ്രഫിക് അനുഭവം നൽകുന്നവ തന്നെയാണ് സാംസങ്ങിന്റ പുതിയ രണ്ട് മോഡലുകളും. സാംസങ് ഗ്യാലക്സി M01ന്റേത് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ്. 13 MPയുടെയും 2 MPയുടെയും രണ്ട് സെൻസറുകളാണ് പിന്നിലുള്ളത്. ഇതോടൊപ്പം 5 MPയുടെ സെൽഫി ക്യാമറയും ഫോണിനുൾപ്പെടുത്തിയിരിക്കുന്നു. സാംസങ് ഗ്യാലക്സി M11ലേക്ക് വരുമ്പോൾ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 13 MPയുടെ പ്രൈമറി ലെൻസിനൊപ്പം 5 MPയുടെ അൾട്ര വൈഡ് ആംഗിളും 2 MP ലെൻസും ഉൾപ്പെടുന്നതാണ് പിൻക്യാമറ. ഒപ്പം 5 MPയുടെ സെൽഫി ക്യാമറയും.

4000mAh ബാറ്ററിയാണ് ഗ്യാലക്സി M01ന്റെത്. സാംസങ് ഗ്യാലക്സി M11ന് 5000mAh ബാറ്ററിയാണ് ഒപ്പം 15 W ഫാസ്റ്റ് ചാർജിങ് ഫീച്ചറുമുണ്ട്.

Read Here: Samsung Galaxy M01, M11 launched in India: 5 key features

Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: